Kerala PSC Chemistry Questions Part 19

chemistry

ആസിഡുകളും, ബേസുകളും

1. ലിറ്റ്മസ്‌ ടെസ്റ്റിലൂടെ ഒരു ലായനിയുടെ ഏതു സ്വഭാവമാണ്‌ തിരിച്ചറിയാന്‍ കഴിയുക?
– ആസിഡോ ബേസോ എന്നത്‌

2. നീല ലിറ്റ്മസിനെ ചുവപ്പുനിറമാക്കുന്നത് ഏതു വസ്തുക്കളാണ്‌?
– ആസിഡുകള്‍ (അമ്ലം)

3. ചുവപ്പ്‌ ലിറ്റ്മസിനെ നീലയാക്കുന്ന പദാര്‍ഥങ്ങളുടെ സ്വഭാവമെന്ത്‌?
– ബേസുകള്‍ (ക്ഷാരം)

4. ലിറ്റ്മസ്‌ തയാറാക്കുന്നത്‌ എന്തില്‍ നിന്നുമാണ്‌?
– ലൈക്കന്‍ അഥവാ കരപ്പായല്‍

5. പി.എച്ച്‌. എന്നതിന്റെ മുഴുവന്‍ രൂപം എന്താണ്‌?
– പൊട്ടന്‍സ്‌ ഹൈഡ്രജന്‍ (ഹൈഡ്രജന്റെ വീര്യം)

6. പി.എച്ച്‌. എന്ന സങ്കൽപം ആദ്യമായി അവതരിപ്പിച്ച ഡാനിഷ് ശാസ്ത്രജ്ഞനാര്?
– സോറന്‍ സോറന്‍സണ്‍

7. പി.എച്ച്‌.സ്‌കെയിലില്‍ എത്ര വരെ മൂല്യമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌?
– 1 മുതല്‍ 14 വരെ

8. നിര്‍വീര്യലായനികള്‍, ശുദ്ധജലം എന്നിവയുടെ പി.എച്ച്.മുല്യം എത്രയാണ്‌?
– 7

9. പി.എച്ച്‌. മൂല്യം ഏഴില്‍ക്കുറഞ്ഞവ ഏതിനം വസ്തുക്കളാണ്‌?
– ആസിഡുകള്‍

10. പി.എച്ച്‌. മുല്യം ഏഴില്‍ കൂടുതലുള്ളവ ഏതിനം പദാര്‍ഥങ്ങളാണ്‌?
– ബേസുകള്‍

11. യൂണിവേഴ്‌സല്‍ ഇന്‍ഡിക്കേറ്റര്‍ രേഖപ്പെടുത്തുന്നത്‌ എന്താണ്‌?
– പി.എച്ച്. മുല്യങ്ങള്‍

12. എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ള മൂലകമേത്‌?
– ഹൈഡ്രജന്‍

13. ഏതുതരം വസ്തുക്കളുടെ പ്രധാന പ്രത്യേകതയാണ്‌ പുളിരുചി?
– ആസിഡുകളുടെ

14. സസ്യജന്യങ്ങളായ ആസിഡുകള്‍ ഏതു പേരില്‍ അറിയപ്പെടുന്നു?
– ഓര്‍ഗാനിക്ക്‌ ആസിഡുകള്‍ (കാര്‍ബണിക ആസിഡുകള്‍)

15. കാര്‍ബണിക ആസിഡുകള്‍ക്ക്‌ ഉദാഹരണങ്ങളേവ?
– സിട്രിക്കാസിഡ്‌, അസെറ്റിക്കാസിഡ്‌ , ടാര്‍ടാറിക്കാസിഡ്‌

16. ധാതുക്കളില്‍നിന്നും ലഭിക്കുന്ന ആസിഡുകള്‍ എങ്ങനെ അറിയപ്പെടുന്നു?
– മിനറല്‍ ആസിഡുകള്‍

17. മിനറല്‍ ആസിഡുകള്‍ക്ക്‌ ഉദാഹരണങ്ങളേവ?
– സള്‍ഫ്യുറിക്കാസിഡ്‌, നൈട്രിക്കാസിഡ്‌, ഹൈഡ്രോക്ലോറിക്കാസിഡ്‌

18. കൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണിന്റെ പി.എച്ച്‌. മുല്യമെത്ര?
– 6 നും 7.5-നും മധ്യേ

19. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തുവേത് ?
– കുമ്മായം (കാത്സ്യം ഹൈഡ്രോക്സൈഡ്‌)

20. മണ്ണിന്റെ ക്ഷാരഗുണം കുറയ്‌ക്കാനുപയോഗിക്കുന്ന രാസവസതുവേത്?
– അലൂമിനിയം സള്‍ഫേറ്റ്‌

21. രാസവസ്തുക്കളുടെ രാജാവ്‌ എന്നറിയപ്പെടുന്ന ആസിഡേത്‌?
– സള്‍ഫ്യുറിക്കാസിഡ്‌

22. പ്രോട്ടീനുകളുമായി ബന്ധപ്പെട്ടുള്ള സാന്തോപ്രോട്ടിക്ക്‌ ടെസ്റ്റിന്‌ ഉപയോഗിക്കുന്ന ആസിഡേത്‌?
– നൈട്രിക്കാസിഡ്‌

23. നൈട്രേറ്റുകളുടെ സാന്നിധ്യമറിയുവാനുള്ള “ബ്രൗണ്‍ റിങ്‌” ടെസ്റ്റിന്‌ ഉപയോഗിക്കുന്ന ആസിഡേത്‌?
– സള്‍ഫ്യുറിക്കാസിഡ്‌

24. ഏത്‌ ആസിഡിന്റെ നിര്‍മാണത്തിനാണ്‌ ലെഡ്-ചേംബര്‍ പ്രക്രിയ മുന്‍പ്‌ ഉപയോഗിച്ചിരുന്നത്‌?
– സള്‍ഫ്യൂറിക്കാസിഡ്‌

25. “ഓയില്‍ ഓഫ്‌ വിട്രിയോള്‍’ എന്നറിയപ്പെടുന്ന രാസവസ്തുവേത്‌?
– സള്‍ഫ്യൂറിക്കാസിഡ്‌

26. കാര്‍ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡേത്‌?
– സള്‍ഫ്യുറിക്കാസിഡ്‌

27. അന്തരീക്ഷത്തില്‍ സള്‍ഫ്യൂറിക്കാസിഡ്‌ മേഘപടലമുള്ള് ഗ്രഹമേത്‌?
– ശുക്രന്‍

28. “അക്വാഫോര്‍ട്ടിസ്‌, സ്‌പിരിറ്റ് ഓഫ്‌ നൈറ്റര്‍’ എന്നിങ്ങനെ അറിയപ്പെടുന്ന ആസിഡേത്‌?
– നൈട്രിക്കാസിഡ്‌

29. ‘മുറിയാറ്റിക്കാസിഡ്‌, സ്‌പിരിറ്റ്‌സ്‌ ഓഫ്‌ സാള്‍ട്ട്‌ എന്നിങ്ങനെ അറിയപ്പെടുന്ന ആസിഡേത്‌?
– ഹൈഡ്രോക്ലോറിക്കാസിഡ്‌

30. ആമാശയരസത്തിലെ ആസിഡ്‌ ഏതാണ്‌?
– ഹൈഡ്രോ ക്ളോറിക്കാസിഡ്‌

31. ആസ്പിരിന്‍ എന്ന വേദനസംഹാരി ഏത്‌ ആസിഡാണ്‌?
– അസെറ്റൈല്‍ സാലിസിലിക്കാസിഡ്‌

32. ലോകത്ത്‌ ഉപയോഗത്തിലുള്ളവയില്‍ ഏറ്റവും പഴയ വേദന സംഹാരിയേത്‌?
– ആസ്പിരിന്‍

33. 1897-ല്‍ ആസ്പിരിനെ ആദ്യമായി വേര്‍തിരിച്ചെടുത്തതാര് ?
– ഫെലിക്ക്‌സ്‌ ഹോഫ്മാന്‍

34. മെതനോയിക്ക്‌ ആസിഡ്‌, അമിനിക്ക്‌ ആസിഡ്‌ എന്നീ പേരുകളിലും അറിയപ്പെടുന്ന ഏറ്റവും ലഘുവായ കാര്‍ ബോക്സിലില്‍ ആസിഡേത്‌?
– ഫോര്‍മിക്കാസിഡ്‌

35. ഉറുമ്പുകളുടെ ശരീരത്തില്‍ സ്വാഭാവികമായുള്ള ആസിഡേത്‌?
– ഫോര്‍മിക്കാസിഡ്‌

36. റബ്ബര്‍പ്പാല്‍കട്ടിയാവാന്‍ ചേര്‍ക്കുന്ന ആസിഡേത്‌?
– ഫോര്‍മിക്കാസിഡ്‌

37. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള ഏത്‌ ആസിഡാണ്‌ എതനോയിക്കാസിഡ്‌ എന്നും അറിയപ്പെടുന്നത്‌?
– അസെൈറ്റിക്കാസിഡ്‌

38. ഏത്‌ ആസിഡിന്റെ നിര്‍മാണത്തിനാണ്‌ മൊണ്‍സാന്റോ പ്രക്രിയ ഉപയോഗിക്കുന്നത്‌?
– അസെറ്റിക്കാസിഡിന്റെ

40. ആസിഡ്‌ ഓഫ്‌ എയര്‍, ഏരിയല്‍ ആസിഡ്‌ എന്നീ പേരുകളുള്ള ആസിഡേത്‌?
– കാര്‍ബോണിക്കാസിഡ്‌

41. സോഡാവെള്ളത്തില്‍ അടങ്ങിയിട്ടുള്ള ആസിഡേത്‌?
– കാര്‍ബോണിക്കാസിഡ്‌

42. സ്വര്‍ണത്തെ അലിയിക്കുന്ന വീര്യം കൂടിയ ആസിഡേത്‌?
– സെലനിക്കാസിഡ്‌

43. ഗ്ലാസിനെ അലിയിക്കുന്ന ആസിഡ്‌ ഏതാണ്‌?
– ഹൈഡ്രോഫ്ളുറിക്കാസിഡ്‌

44. ഗ്ലാസ്പാത്രങ്ങളില്‍ ശേഖരിച്ചുവെക്കാന്‍ കഴിയാത്ത ആസിഡേത്‌?
– ഹൈഡ്രോഫ്ളുറിക്കാസിഡ്‌

45. കോളകളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ള ആസിഡേത്‌?
– ഫോസ്ഫോറിക്കാസിഡ്‌

46. എല്ലാ പഴവര്‍ഗങ്ങളിലും അടങ്ങിയിട്ടുള്ള ആസിഡേത്‌?
– ബോറിക്കാസിഡ്‌

47. കാരംബോര്‍ഡിന്റെ മിനുസം കൂട്ടാനും ഐ വാഷായും ഉപയോഗിക്കുന്ന ആസിഡേത്‌?
– ബോറിക്കാസിഡ്‌

48. പാല്‍, തൈര്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള ആസിഡേത്‌?
– ലാക്റ്റിക്കാസിഡ്‌

49. മുന്തിരി, പുളി, വീഞ്ഞ്‌ എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രധാന ആസിഡേത്‌?
– ടാര്‍ടാറിക്കാസിഡ്‌

50. ഓറഞ്ച് , നാരങ്ങാവര്‍ഗത്തിലുള്ള പഴങ്ങള്‍ എന്നിവയിലെ പ്രധാന ആസിഡേത്‌?
– സിട്രിക്കാസിഡ്‌