Kerala PSC Chemistry Questions Part 18
ഉപലോഹങ്ങള്‍
1. ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന മൂലകങ്ങള്‍ അറിയപ്പെടുന്നതെങ്ങനെ?
– ഉപലോഹങ്ങള്‍
2. പ്രധാനപ്പെട്ട ഉപലോഹങ്ങള്‍ ഏതൊക്കെ?
– ബോറോണ്‍, സിലിക്കണ്‍, ജര്‍മേനിയം, ആര്‍സെനിക്ക്, ആന്റിമണി, ടെല്ലുറിയം, പൊളോണിയം
3. സോഡിയം ബോറേറ്റ് പൊതുവേ അറിയപ്പെടുന്ന പേരെന്ത്?
– ബോറാക്‌സ്
4. അലക്കുപൊടികള്‍, കോസ്മെറ്റികസ്, ഗ്ലാസുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബോറോണ്‍ സംയുക്തമേത്?
– ബോറാക്സ്
5. ബോറിക്ക് ആസിഡിന്റെ ധാതുരൂപം അറിയപ്പെടുന്നതെങ്ങനെ ?
– സസ്സോലൈറ്റ്
6. ഐ വാഷായി ഉപയോഗിക്കുന്ന ബോറോണ്‍ സയുക്തമേത്?
ബോറിക്ക് ആസിഡ്
7. കാരംബോര്‍ഡുകളുടെ മിനുസം കൂട്ടാനായി ഉപയോഗിക്കുന്ന പൌഡര്‍ രാസപരമായി എന്താണ്?
– ബോറിക്ക് ആസിഡ്
8. ഓക്സിജന്‍ കഴിഞ്ഞാല്‍ ഭൗമോപരിതലത്തില്‍ ഏറ്റവുംകൂടുതലുള്ള രണ്ടാമത്തെ മൂലകമേത്?
– സിലിക്കണ്‍
9. 1823-ല്‍ സിലിക്കണ്‍ കണ്ടുപിടിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനാര് ?
– ജോണ്‍സ് ജെ. ബെര്‍സെലിയസ്
10. ഏറ്റവും വ്യാപകമായി കാണപ്പെടുന്ന സിലിക്കണ്‍ സംയുക്തമായ സിലിക്കയുടെ രാസനാമമെന്ത്?
– സിലിക്കണ്‍ ഡൈ ഓക്സൈഡ്
11. മണല്‍, പാറകള്‍ എന്നിവയില്‍ സമൃദ്ധമായുള്ള സിലിക്കണ്‍ സംയുക്തമേത് ?
– സിലിക്ക
12. സിലിക്കണ്‍ കാര്‍ബൈഡ് വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്?
– കാര്‍ബോറണ്ടം
13. കമ്പ്യുട്ടർ ചിപ്പുകള്‍, സോളാര്‍ സെല്ലുകള്‍, ട്രാന്‍സിസ്റ്ററുകള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന മൂലകമേത്?
– സിലിക്കണ്‍
14. ഗ്ളാസ്, സിമന്റ് എന്നിവയുടെ നിര്‍മാണത്തിലെ അടിസ്ഥാന വസ്തുക്കളിലൊന്നായ സിലിക്കണ്‍ സംയുക്തമേത്?
– സിലിക്ക
15. സിലിക്കണിന്റെ അംശമുള്ള പാറപ്പൊടി അമിതമായി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന ശ്വാസകോശരോഗമേത്?
– സിലിക്കോസിസ്
16. ക്വാര്‍ട്ടസിന്റെ ശാസ്ത്രീയനാമമെന്ത് ?
– സിലിക്കണ്‍ ഡൈ ഓക്സൈഡ്
17. അര്‍ധചാലകങ്ങളായി ഉപയോഗിക്കുന്ന പ്രധാന മൂലകങ്ങള്‍ ഏതൊക്കെ?
– സിലിക്കണ്‍, ജെര്‍മേനിയം
18. വജ്രത്തിനു സമാനമായ പരല്‍ഘടനയുള്ള ഉപലോഹമേത്?
– ജെർമേനിയം
19. ഏത് വിഷമൂലകത്തിന്റെ സാന്നിധ്യം നിര്‍ണയിക്കാനാണ് മാര്‍ഷ് ടെസ്റ്റ് നടത്തുന്നത്?
– ആര്‍സെനിക്ക്
20. തീപ്പെട്ടിക്കുടിന്റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തമേത് ?
– ആന്റിമണി സള്‍ഫൈഡ് (സ്റ്റിബ്നൈറ്റ്)
21. പുകയിലയില്‍ തീര്‍ത്തും നേരിയ അളവില്‍കണ്ടുവരുന്ന റേഡിയോ ആക്ടിവ് മൂലകമേത്?
– പൊളോണിയം
22. പൊളോണിയം കണ്ടുപിടിച്ചത് ആരൊക്കെച്ചേര്‍ന്നാണ്?
– മേരി ക്യൂറി, പിയറി ക്യൂറി
23. സാധാരണ അന്തരീക്ഷ താപനിലയില്‍പ്പോലും പൂര്‍ണമായും ബാഷപീകരിച്ചുപോകുന്ന അര്‍ധലോഹമേത്?
– പൊളോണിയം
24. പ്രാചീന ഈജിപ്തിലെ പിരമിഡുകള്‍ക്കുള്ളില്‍നിന്നും ലഭിച്ചിട്ടുള്ള സ്വര്‍ണംകലര്‍ന്ന ലോഹസങ്കരമേത്?
– ഇലക്ട്രം
25. ഓാസ്‌കര്‍ ജേതാക്കള്‍ക്കുള്ള ശില്പങ്ങള്‍ നിര്‍മിക്കുന്നത് ഏത് ലോഹസങ്കരം കൊണ്ടാണ്?
– ബ്രിട്ടാണിയം