തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ

വി.എസ്.അച്യുതാനന്ദൻ

  • മുഖ്യമന്ത്രി പദത്തില്‍; 2006 മേയ്‌ 18-2011 മേയ്‌ 14
  • 1923 ഒക്ടോബര്‍ 20-ന്‌ ജനനം.
  • 1940 കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു.
  • പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിന്‌ 1946-ല്‍ അറസ്റ്റിലായി.
  • 1964-ലെ കമ്യൂണിസ്റ്റ്‌ യോഗത്തില്‍നിന്നും ആശയസമരത്തിന്റെ പേരില്‍
    ഇറങ്ങിപ്പോന്ന 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏകയാള്‍.
  • 1965-ല്‍ ആദ്യമായി നിയമസഭാംഗമായി.
  • ഏറ്റവും പ്രായംകൂടിയ മുഖ്യമന്ത്രി. (2006ല്‍)
  • രാജ്ഭവന്‍ പുറത്ത്‌ സത്യപ്രതിജ്ഞ ചെയ്ത ആദ്യ കേരള മുഖ്യമന്ത്രി.
  • ഏറ്റവും കൂടുതല്‍കാലം പ്രതിപക്ഷനേതാവ്‌.
  • കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍ മുഖ്യമന്ത്രി.
  • പ്രധാന രചനകള്‍ – സമരംതന്നെ ജീവിതം, ഇരകള്‍ വേട്ടയാടപ്പെടുമ്പോള്‍, സമരത്തിന്‌ ഇടവേളകളില്ല, പരിസ്ഥിതിയും വികസനവും, അയ്യങ്കാളി മുതല്‍ പശ്ചിമഘട്ടം വരെ, ജനപക്ഷം.