തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
സി.എച്ച്.മുഹമ്മദ് കോയ
- മുഖ്യമന്ത്രിപദത്തില്‍; 1979 ഒക്ടോബര്‍ 12-1979 ഡിസംബര്‍ 1
- 1927 ജൂലായ് 15ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി അത്തോളിയില്‍ ജനനം.
- 1961-ല്‍ നിയമസഭാസ്പീക്കര്‍.
- 1962-ല്‍ ലോക്സഭാംഗമായി.
- 1967-ല്‍ ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രി.
- 1968-ല്‍ നിലവില്‍ വന്ന കോഴിക്കോട് സര്‍വകലാശാലയുടെ ശില്പി.
- 1969-ല്‍ ആഭ്യന്തരമന്ത്രി (അച്യുതമേനോന്‍ മന്ത്രിസഭയില്‍)
- 1977-ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി.
- 1979 ഒക്ടോബര്‍ 19 മുതല്‍ ഡിസംബര്‍ 5 വരെ മുഖ്യമന്ത്രി.
- കേരള മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം.
- 1982-ല്‍ ഉപമുഖ്യമന്ത്രി.
- 1983-ൽ ഹൈദരാബാദില്‍ വെച്ച് മരണമടഞ്ഞു.
- എല്‍.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നീ പദവികള്‍
വഹിച്ചിട്ടുള്ള വ്യക്തി. - രണ്ട് തവണ ഉപമുഖ്യമന്ത്രി.
- മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി
- രചനകള്‍ – എന്റെ ഹജ്ജ് യാത്രകള്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഞാന്‍ കണ്ട മലേഷ്യ, സോവിയറ്റ് യൂണിയനില്‍, ശ്രീലങ്കയില്‍ അഞ്ചുദിവസം, ലിയാഖത്ത് അലിഖാന്‍, പാര്‍ലമെന്ററി ഡെമോക്രസി.