ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 5

ബ്രഹ്മപുത്ര

  • ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുടെ ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര.
  • പുരുഷനാമം പേറുന്ന ഇന്ത്യയിലെ അപൂർവം നദികളിലൊന്നായ ഇത് രാജ്യത്തെ നദികളിൽ ഏറ്റവും ജലസമ്പന്നമാണ്.
  • 2900 കിലോമീറ്ററാണ് ബ്രഹ്മപുത്രയുടെ നീളം. നദിയുടെ ശരാശരി ആഴം 124 അടിയും പരമാവധി ആഴം 380 അടിയുമാണ്.
  • ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ബ്രഹ്മപുത്രയാണ്.
  • ചൈനയിലെ ടിബറ്റിൽ ഉത്തര ഹിമാലയത്തിലെ കൈലാസ പർവതത്തിനു സമീപം ജിമാ യാങ്സോങ് (ചെമ യൂങ് ദുങ്) ഹിമാനിയിൽനിന്ന് ബ്രഹ്മപുത്ര ഉദ്ഭവിക്കുന്നു.
  • യാർലങ്, സാങ്പോ എന്നീ പേരുകളിൽ ടിബറ്റിൽ അറിയപ്പെടുന്ന നദി അതിന്റെ ഉദ്ഭവസ്ഥാനത്തുനിന്ന് 1700 കിലോമീറ്റർ കിഴക്കോട്ട് ഒഴുകുന്നു. ഈ ഘട്ടത്തിൽ സമുദ്രനിരപ്പിൽനിന്ന് ശരാശരി 4000 മീ റ്റർ ഉയരത്തിലാണ് നദിയുടെ ഒഴുക്ക്.
  • ലോകത്തിലെ പ്രധാന നദികളിൽ ഏറ്റവും ഉയരത്തിൽ ഒഴുകുന്നത് ബ്രഹ്മപുത്രയാണ്.
  • കിഴക്കോട്ടുള്ള പ്രയാണത്തിനൊടുവിൽ നംച ബറുവ പർവതത്തെ വലംവച്ചൊഴുകുന്ന നദി തുടർന്ന് സിയാങ് എന്ന പേരിൽ അരുണാചൽ പ്രദേശിൽ പ്രവേശിക്കുന്നു. തുടർന്ന് കുത്തനെ താഴോട്ടൊഴു കുന്ന നദിയെ സമതലത്തിലെത്തുമ്പോൾ ദിഹാങ് എന്നു വിളിക്കുന്നു. തുടർന്ന് ദിബാങ്, ലോഹിത് നദികൾ വന്നുചേരുന്നതോടെ ജലപവാഹം വളരെ വിശാലമാകുകയും അത് ബ്രഹ്മപുത്ര എന്നറിയപ്പെ ടുകയും ചെയ്യുന്നു.
  • ബഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദിയായ സുബൻസിരിയുടെ നീളം 442 കിലോമീറ്ററാണ്. ഈ നദി ഉദ്ഭവിക്കുന്നത് ഹിമാലയത്തിൽനിന്നാണ്.
  • അസമിന്റെ ജീവനാഡിയായി കടന്നുപോകുന്ന ബഹ്മപുത്രയുടെ തീരത്തെ പട്ടണങ്ങളാണ് ദിബ്രുഗഢ്, ഗുവഹത്തി, ഹാജോ തുടങ്ങിയവ.
  • ഹിന്ദു, ബുദ്ധ, ഇസ്ലാം മതക്കാർ പാവനമായി കണക്കാക്കുന്ന സ്ഥലമാണ് ഹാജോ.
  • വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായ ഗുവഹത്തിയ്ക്കുള്ളിലാണ് അസമിന്റെ തലസ്ഥാനമായ ദിസ്പൂർ.
  • ബ്രഹ്മപുത്രയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിനു പ്രസിദ്ധമായ കാസിരംഗ.
  • തെക്കനേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജലദ്വീപായ മജുലി (421.65 ച.കി.മീ.) ബ്രഹ്മപുത്രയിലാണ്.
  • ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കം പലപ്പോഴും അസമിൽ കനത്ത നാശം സൃഷ്ടിക്കാറുണ്ട്. അതിനാൽ ഈ നദി ആസാമിന്റെ ദുഃഖം എന്നു വിളിക്കപ്പെടുന്നു.
  • അസമിലൂടെ ഒഴുകുമ്പോൾ 10 കി.മീറ്റർ വരെ വീതിയാർജിക്കുന്ന നദിയുടെ വീതി മേഘാലയ പീഠഭൂമി യിലെത്തുമ്പോളാണ് ഏറ്റവും കുറവ്-ഒരു കിലോ മീറ്റർ മാത്രം.
  • അസമിൽ ബ്രഹ്മപുത്രയിൽ നിർമിച്ചിരിക്കുന്ന നര നാരായൺ സേതുവാണ് വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം (2.3 കി.മീ.).
  • ഗോൽപാരയ്ക്കുസമീപം ബംഗ്ലാദേശിലേക്ക് കടക്കുന്ന ബ്രഹ്മപുത്ര രണ്ടു ശാഖകളായി പിരിയുന്നു. പ്രധാനശാഖ ജമുനയെന്ന പേരിൽ ഗംഗയുടെ മുഖ്യ ജലപ്രവാഹമായ പദ്മയിൽ ചേരുന്നു. തുടർന്നും നദിയുടെ പേര് പദ്മ എന്നുതന്നെയാണ്.
  • ബ്രഹ്മപുത്രയുടെ മറ്റൊരു കൈവഴി മേഘ്നയിൽ ചേർന്ന് ആ പേരിൽ ഒഴുകുകയും പിന്നീട് ചന്ദ്പൂർ ജില്ലയിൽ വച്ച് പദ്മയിൽ ലയിക്കുകയും ചെയ്യുന്നു. തുടർന്ന് സംയോജിത ജലപ്രവാഹം അറിയപ്പെടുന്നത് ലോവർ മേഘ്ന എന്നാണ്.
  • ചന്ദ്പൂർവരെ മേഘ്ന അറിയപ്പെടുന്നത് അപ്പർ മേഘ്ന എന്നാണ്.
  • കിഴക്കൻ ഇന്ത്യയിലെ മലനിരകളിൽ മണിപ്പുർ സംസ്ഥാനത്ത് ഉദ്ഭവിക്കുന്ന ബരാക് നദി മിസോറമിലൂടെ ഒഴുകി അസമിൽ പ്രവേശിക്കുകയും തെക്കൻ അസമിലെ കരിംഗഞ്ച് ജില്ലയിൽ വച്ച് രണ്ടായി പിരിയുകയും ചെയ്യുന്നു. വടക്കൻ ശാഖ സുർമ എന്നും തെക്കൻശാഖ കുഷിയാര എന്നും അറിയപ്പെടുന്നു. മേഘാലയ മലനിരകളിലെ നദികൾ ചെന്നു ചേരുന്നത് സുർമയിലാണ്. സോമേശ്വരി നദി വന്നു ചേർന്നതിനുശേഷം സുർമ അറിയപ്പെടുന്ന മറ്റൊരു പേരാണ് ബൗലായി. സിൽഹറ്റ്, ത്രിപുര മലനിരകളിൽനിന്നുള്ള ജലപ്രവാഹങ്ങൾ വന്നു ചേരുന്ന കുഷിയാര നദിയിൽ
    സുർമയുടെ ഒരു ശാഖ വന്നു ചേരുന്നതോടെ അത് കൽനി എന്നും അറിയപ്പെടുന്നു.
  • ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്ന സുർമയും കുഷി നാരയും കിഷോർഗഞ്ച് ജില്ലയിൽ ഭരബ് ബസാറിനു മുകളിൽ വച്ച് സംയോജിക്കുമ്പോഴാണ് ജലപ്ര വാഹത്തിന് മേഘ്ന എന്ന പേരു കൈവരുന്നത്.
  • സമുദ്രത്തിൽ ചേരുന്നതിനുമുമ്പ് ഒരു ദ്വീപിനു രൂപം നൽകിക്കൊണ്ട് (ലോവർ) മേഘ്ന രണ്ടായി പിരിയുന്നു. പടിഞ്ഞാറൻ പ്രവാഹം ഇൽഷ എന്നും കിഴക്കൻ പ്രവാഹം ബാംനി എന്നും അറിയപ്പെടുന്നു. 90 കി.മീ.നീളവും 25 കി.മീ.വീതിയും 1441 ചതുരശ്ര കി.മീ. വിസ്തീർണവുമുള്ള ഭോല ദ്വീപ് (ദക്ഷിണ ഷാബാസ്പൂർ) ബംഗ്ളാദേശിലെ ഏറ്റവും വലിയ ദ്വീപാണ്. ഇതുകൂടാതെ മേഘ്നയുടെ പത നസ്ഥാനത്ത് സുന്ദർബൻ ഡെൽറ്റയിൽ അനവധി ചെറുദ്വീപുകളുമുണ്ട്.
  • അസമിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സിൽച്ചാർ സ്ഥിതിചെയ്യുന്നത് ബരാക്കിന്റെ തീരത്താണ്.
  • ബംഗ്ളാദേശിലെ ഏറ്റവും വീതി കൂടിയ നദിയായ മേഘ്നയ്ക്ക് ചില ഭാഗങ്ങളിൽ 12 കിലോമീ റ്റർ വരെ വീതിയുണ്ട്.
  • ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഗംഗ- ബ്രഹ്മപുത്ര പ്രവാഹത്തിന്റെ പതനസ്ഥാനത്ത് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻസ് രൂപംകൊള്ളുന്നു. 59,570 ചതുരശ്ര കിലോമീറ്ററാണ് സുന്ദർബൻസ് ഡെൽറ്റയുടെ വിസ്തീർണം.