ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 6

സിന്ധു

  • സിന്ധുവാണ് ഇന്ത്യയെന്ന പേര് നമ്മുടെ രാജ്യത്തിനു ലഭിക്കാൻ കാരണമായ നദി.
  • 3180 കിലോമീറ്റർ നീളമുള്ള സിന്ധുവാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി.
  • ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടിരിക്കുന്ന നദിയാണ് സിന്ധു.
  • ഈ നദിയുടെ പേരിൽനിന്നാണ് ഗ്രീക്കുകാർ ഇന്ത്യയെന്നും അറബികൾ ഹിന്ദു എന്ന വാക്കും ആവിഷ്കരിച്ചത്.
  • സിന്ധു നദീതട സംസ്കാരം ലോകത്തിലെ ഏറ്റവും പ്രാചീനമായ സംസ്കാരങ്ങളിലൊന്നാണ്.
  • ചൈനയിൽ ടിബറ്റിൽ മാനസസരോവർ തടാകത്തിനു സമീപം സെന്ഗ്ഗെ, ഗാർ എന്നീ നദികൾ ചേർന്ന് സിന്ധു രൂപംകൊള്ളുന്നു.
  • ജമ്മു കശ്മീരിലെ ലഡാക്കിലൂടെയും തുടർന്ന് പാകിസ്താനിലൂടെയും ഒഴുകി കറാച്ചി തുറമുഖത്തിനു സമീപം അറേബ്യൻ കടലിൽ പതിക്കുന്ന സിന്ധു പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദിയാണ്.
  • നിരവധി പോഷകനദികൾ സിന്ധുവിനെ ജലസമ്പന്നമാക്കുന്നു. പഞ്ചാബിലെ അഞ്ചു നദികളായ ഝലം, ചിനാബ്, രവി, ബിയാസ്, സത്ലജ് എന്നീ നദികളിലെ ജലം സിന്ധുവിലാണ് വന്നുചേരുന്നത്.
  • ഝലവും രവിയും ചിനാബിൽ ലയിക്കുന്നു. ബിയാസ് ചേരുന്നത് സത് ലജിലാണ്. തുടർന്ന് സത് ലജ് ചിനാബും യോജിച്ച് രൂപംകൊള്ളുന്ന പഞ്ചനദ് എന്നറിയപ്പെടുന്ന ജലപ്രവാഹം മിത്താൻകോട്ടിനുസ മീപം സിന്ധുവിൽ ചേരുന്നു.
  • സിന്ധുവിന്റെ അലഹബാദ് എന്നാണ് മിത്താൻകോട്ട് വിശേഷിപ്പിക്കപ്പെടുന്നത്. ഈ സംഗമത്തോടെ ഏഴുനദികളിലെ ജലം (സിന്ധുവും അഞ്ചു പോഷകനദികളും കാബുൾ നദിയും) ഉൾക്കൊള്ളുന്നതിനാൽ അതിനെ സാത്നദ് എന്നു വിളിക്കുന്നു.
  • അറേബ്യൻ കടലിന് അഭിമുഖമായിട്ടുള്ള സിന്ധുവിന്റെ അഴിപ്രദേശത്തിന് സപ്ത സിന്ധു ഡെൽറ്റ എന്നാണ് പേര് (ഋഗ്വേദത്തിലെ സപ്ത സിന്ധുവിൽ ഉൾപ്പെടുന്നത് സിന്ധുവും അഞ്ചു പോഷകനദികളും സരസ്വതി നദിയുമാണ്.)
  • ഷയോഗ്, ഷിഗർ, ജിൽജിത് എന്നിവയും സിന്ധുവിന്റെ പോഷകനദികളാണ്.

ഝലം

  • പഞ്ചാബ് നദികളിൽ ഏറ്റവും പടിഞ്ഞാറുള്ളത്. പ്രാചീന നാമം വിതാസ്ത.
  • ചിനാബിൽ ലയിക്കുന്നു. മഹാനായ അലക്സാണ്ടറും പോറസും തമ്മിൽ ബി.സി. 326-ൽ ഹൈഡാസ്പസ് യുദ്ധം നടന്നത് ഝലത്തിന്റെ തീരത്താണ്. ഈ യുദ്ധത്തിൽ അലക്സാണ്ടർ വിജയിച്ചെങ്കിലും പോറസിന്റെ വ്യക്തിത്വത്തിൽ മതിപ്പുതോന്നിയതിനാൽ രാജ്യം തിരിച്ചു നൽകി.
  • വുളാർ തടാകത്തിലൂടെ കടന്നുപോകുന്ന നദി ഝലമാണ്. തുൾ ബുൾ പദ്ധതി വുളാർ തടാകത്തിലാ ണ്. ഇതൊരു “navigation lock-cum-control structure” ആണ്. ഝലം നദിയിൽ ജലപവാഹം കുറയുമ്പോൾ വുളാർ തടാകത്തിലെ ജലം പ്രയോജനപ്പെടുത്താൻ തുൾ ബുൾ പദ്ധതി ലക്ഷ്യമിടുന്നു.
  • 1984-ൽ നിർമാണം ആരംഭിച്ച പദ്ധതി 1987-ൽ പാകിസ്താന്റെ എതിർപ്പുകാരണം നിർത്തിവച്ചു.
  • ജമ്മു കശ്മീരിലെ യുറി പദ്ധതി ഝലത്തിലാണ്.

ചിനാബ്

  • പൗരാണിക നാമം അശ്കിനി. ചന്ദ്ര, ഭാഗ എന്നീ നദികൾ യോജിച്ച് രൂപംകൊള്ളുന്നു.
  • ചന്ദ്ര നദി എന്ന് പേരിനർഥമുള്ള നദിയാണ് ചിനാബ്. സംസ്കൃതത്തിൽ ഇസ്മതി എന്നും അറിയ പ്പെട്ടിരുന്ന നദിയെ പുരാതന ഗ്രീക്കുകാർ വിളിച്ചിരുന്ന പേരാണ് Acesines.
  • ചിനാബിന് 960 കി.മീ, നീളമുണ്ട്. സിന്ധു നദീജല ഉടമ്പടി പ്രകാരം ചിനാബിലെ ജലം പാകിസ്താന് അവകാശപ്പെട്ടതാണ്.
  • ജമ്മു കശ്മീരിലെ ദുൽഹസ്തി, സലാൽ,ബാഗ്ലിഹാർ പദ്ധതികൾ ചിനാബിലാണ്.
  • ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള റെയിൽപ്പാലം ജമ്മു കശ്മീരിലെ കത്രയിൽ നിർമിക്കുന്ന ചിനാബ് പാലമാണ് (1053 അടി).