ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 4
ഗന്ധകി
- തെക്കൻ നേപ്പാളിൽ നാരായണി അഥവാ കൃഷ്ണ ഗന്ധകി എന്ന പേരിലും ഇന്ത്യയിൽ ഗന്ധകി എന്ന പേരിലും അറിയപ്പെടുന്ന നദി ബീഹാറിൽ സോണി പൂരിനു സമീപം ഗംഗയിൽ ചേരുന്നു.
- നീളം 630 കി.മീ.
- നേപ്പാളിലെ ചിതൻ ദേശീയോദ്യാനവും ബീഹാറിലെ വാല്മീകി ദേശീയോദ്യാനം ഈ നദിക്ക് സമീപമാണ്.
കോസി
- ചൈന, നേപ്പാൾ, ഇന്ത്യ എന്നീ രാജ്യങ്ങളിലായി തടപ്രദേശം വ്യാപിച്ചു കിടക്കുന്ന നദിയാണ് കോസി.
- ബീഹാറിന്റെ ദു:ഖം എന്നറിയപ്പെടുന്ന കോസിയിലെ വെള്ളപ്പൊക്കവും ഗതിമാറിയൊഴുകലും ആയിരക്കണക്കിനു ജീവൻ അപഹരിക്കാറുണ്ട്. അതിനാൽ കോസിയെ ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി എന്നു വിശേഷിപ്പിക്കുന്നു.
- ഋഗ്വേദത്തിൽ കൗശിക എന്ന പേരിൽ ഈ നദി പരാമർശിക്കപ്പെട്ടിരിക്കുന്നു.
- നേപ്പാളിലെ സഗർമാതാ ദേശീയോദ്യാനം ഈ നദിക്കു സമീപമാണ്.
- ഇന്ത്യ-നേപ്പാൾ തമ്മിൽ 1954-ൽ കാഠ്മണ്ഡുവിൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരം നിർമിച്ച സംയുക്ത സംരംഭമാണ് കോസി പ്രോജക്ട്.
സോൺ
- മധ്യപ്രദേശിൽ ഉദ്ഭവിക്കുന്നു.
- തെക്കുഭാഗത്തുനിന്ന് ഗംഗയിൽച്ചേരുന്ന പോഷകനദികളിൽ ഏറ്റവും വലുതാണിത്.
- 784 കി.മീ. നീളമുണ്ട്.
- റിഹണ്ട് ഇതിന്റെ പോഷകനദിയാണ്.
- ഗോവിന്ദ് വല്ലഭ് പന്ത് സാഗർ അണക്കെട്ട് റിഹണ്ടിലാണ് (യു. പി.).
- കേരളത്തിലെ വല്ലാർപാടം പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം (4.62 കി. മീ.).
- സോൺ നദിയിലെ നെഹ്‌റു സേതുവാണ് ഉത്തരേന്ത്യയിലെ ഏറ്റവും വലിയ റെയിൽവേപ്പാലം (3.065 കി.മീ.).
- ഇന്ദ്രപുരി തടയണ സോൺ നദിയിലാണ്.
ദാമോദർ
- ജാർഖണ്ഡിലെ ചോട്ടാനാഗ്പൂർ പീഠഭൂമിയിൽ പലാമുവിൽ ഉദ്ഭവിക്കുന്നു. പശ്ചിമ ബംഗാളിൽകടന്ന് ഹൂഗ്ലിയിൽ ലയിക്കുന്നു.
- 592 കി.മീ.നീളമുണ്ട്.
- പ്രധാന പോഷകനദി ബരാകർ.
- ബംഗാളിന്റെ ദു:ഖം എന്നറിയപ്പെടുന്നത് ദാമോദറാണ്.
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്യേശ്യ പദ്ധതി ദാമോദർ വാലി കോർപ്പറേഷനാണ് (1948).
- ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ ജലവൈദ്യുതി നിലയമായ മൈതോൺ ഈ പദ്ധതിയുടെ ഭാഗമാണ്. ജാർഖണ്ഡിൽ ബരാകർ നദിയിലാണിത്.
- ജർമനിയിൽ ഖനന-വ്യവസായ മേഖലയായ റൂർ താഴ്വരയോടുള്ള സാദൃശ്യം കാരണം ദാമോദർ താഴ് വരയെ Ruhr of India എന്നു വിളിക്കാറുണ്ട്.