ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 10

അറേബ്യൻ കടലിൽ പതിക്കുന്ന പ്രധാന നദികൾ

നർമദ

  • പേരിനർഥം സന്തോഷം നൽകുന്നത് എന്നാണ്. നീളം 1290 കി.മീ.
  • ഇന്ത്യയിൽ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദികളാണ് നർമദ, താപ്തി, മാഹി, സബർമതി എന്നിവ.
  • മധ്യപ്രദേശിലെ അമർകാണ്ടക് മലനിരകളിലാണ് നർമദ ഉദ്ഭവിക്കുന്നത്.
  • വിന്ധ്യ- സാത്പുര നിരകൾക്കിടയിലൂടെയാണ് നർമദയുടെ പ്രയാണം.
  • നർമദാ തീരത്താണ് മാർബിൾ റോക്ക്സ്.
  • ഓംകാരേശ്വർ ദീപ്, ധ്വാന്ധർ വെള്ളച്ചാട്ടം എന്നിവ നർമദയിലാണ്.
  • സർദാർ സരോവർ പദ്ധതി നർമദയിലാണ്,
  • നർമദയുടെ ഏറ്റവും നീളം കൂടിയ പോഷക നദി- താവ
  • ഹിരൺ, ബന്ജൻ തുടങ്ങിയവ പോഷക നദികളിൽ പെടുന്നു.
  • ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയത്-നർമദ
  • ഇന്ത്യയിൽ ഭംശതാഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി- നർമദ
  • ഉത്തരേന്ത്യയെ രാജ്യത്തിന്റെ ഇതരഭാഗവുമായി വേർതിരിക്കുന്ന നദിയെന്നറിയപ്പെടുന്നത് നർമദയാണ്.
  • കൻഹ നാഷണൽ പാർക്ക് നർമദയ്ക്ക് സമീപമാണ്.
  • റുഡ്യാർഡ് കിപ്ലിങിന്റെ ജംഗിൾ ബുക്ക് എന്ന നോവലിന്റെ പശ്ചാത്തലം കൻഹ വനങ്ങളാണ്.
  • ഇന്ത്യയിൽ ഡെൽറ്റ രൂപംകൊള്ളാത്ത നദികളിൽ ഏറ്റവും വലുതാണ് നർമദ.

താപ്തി

  • മധ്യപ്രദേശിലെ സാത്പുരാ നിരകളിൽ തുടക്കം.
  • മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിൽ തടപദേശം വ്യാപിച്ചുകിടക്കുന്ന നദി സൂറത്ത് നഗരത്തിനു സമീപം കടലിൽച്ചേരുന്നു.
    താപ്തിയുടെ നീളം 724 കി.മീ.
  • ആനർ, ഗിർന തുടങ്ങിയവ പോഷക നദികളിൽ പെടുന്നു.
  • നർമദ- താപ്തി താഴ്വരകളെ വേർതിരിക്കുന്നത് സാത്പുര മലനിരകളാണ്. ഉകായ്, കക്രാപാറ പദ്ധതികൾ താപ്തിയിലാണ്.
  • തപ്തിയുടെ തീരത്തുള്ള പ്രധാന നഗരമാണ് ഗുജറാത്തിലെ സൂറത്ത്.
  • സൂറത്ത് ഇന്ത്യയുടെ വജ്രനഗരം എന്നറിയപ്പെടുന്നു.
  • മധ്യപ്രദേശിലെ ബേതുൾ, മുൾട്ടായി, ബർഹാൻപൂർ എന്നിവയും തപ്തിയുടെ തീരത്താണ്.
    സബർമതി
  • രാജസ്ഥാനിലെ ആരവല്ലി മലനിരകളിൽ ഉദ്ഭവിച്ച് ഗുജറാത്തിലൂടെയും ഒഴുകി ഖംഭാത് ഉൾക്കടലിൽ പതിക്കുന്ന നദിയാണ് സബർമതി.
  • 371 കിലോമീറ്ററാണ് സബർമതിയുടെ നീളം,
  • സബർമതിയുടെ തീരത്താണ് അഹമ്മദാബാദ്. ഗാന്ധിജിയുടെ സബർമതി ആശ്രമം ഇവിടെയാണ്.
  • ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറും സബർമതിയുടെ തീരത്താണ്.

മാഹി

  • മധ്യപ്രദേശിൽ വിന്ധ്യ പർവതത്തിന്റെ വടക്കേച്ചെരുവിൽ ആരംഭിച്ച് ഖംഭാത് ഉൾക്കടലിൽ പതിക്കുന്ന മാഹി നദിയുടെ തടപദേശം മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്. 500 കിലോമീറ്ററാണ് നീളം.

പുഷ്കരം എന്ന ആഘോഷം

  • നദികളെ ആരാധിക്കുന്നതിന് ഇന്ത്യയിൽ നടക്കുന്ന ആഘോഷമാണ് പുഷ്കരം എന്ന സ്നാന മഹോത്സവം. ഇതിന്റെ തീയതി നിശ്ചയിക്കുന്നത് വ്യാഴ ഗ്രഹത്തിന്റെ സ്ഥാനത്തിനനുസരണമായിട്ടാണ്.
  • വിവിധ പ്രദേശങ്ങളിലെ 12 പ്രധാന നദികളുടെ തീരത്തെ തീർഥാടന കേന്ദ്രങ്ങളിലാണ് ഈ ആഘോഷം നടക്കുന്നത്.
  • ഗംഗ, നർമദ, സരസ്വതി, യമുന, ഗോദാവരി, കൃഷ്ണ, കാവേരി, ഭീമ, തപ്തി, തുംഗഭദ്ര, സിന്ധു, പ്രാൺഹിത എന്നിവയാണ് 12 പ്രധാനനദികൾ.
  • ആഘോഷം എല്ലാ വർഷവും നടക്കാറുണ്ടെങ്കിലും 12 വർഷം ഇടവേളയിലാണ് ഓരോ നദീതീരത്തും ആഘോഷം നടക്കുന്നത്.
  • കൂടാതെ തമിഴ്നാട്ടിൽ താമ്രപർണി നദിയുടെ തീരത്ത് പുഷ്കരം നടത്തുന്നുണ്ട്.

വെള്ളച്ചാട്ടങ്ങൾ

  • ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ (253 മീ.) ജോഗ് അഥവ ഗെർസോപ്പ വെള്ളച്ചാട്ടം കർണാടകത്തിലെ ശരാവതി നദിയിലാണ്.
  • ചിത്രകോട് വെള്ളച്ചാട്ടം ഇന്ദ്രാവതി നദിയിലാണ് (ഛത്തിസ്ഗഢ്).
  • ഗോവയിൽ മണ്ഡോവി നദിയിലാണ് ധൂത് സാഗർ വെള്ളച്ചാട്ടം.
  • ഗോവയുടെ ജീവരേഖ എന്നറിയപ്പെ ടുന്ന നദിയാണ് മണ്ഡോവി.

മറ്റു ചില വസ്തുതകൾ

  • ഇന്ത്യൻ നദികളിൽ ഏറ്റവും വേഗത്തിലൊഴുകുന്നത് ടീസ്റ്റയാണ്.
  • സിക്കിമിന്റെ ജീവരേഖ എന്നാണിതറിയപ്പെടുന്നത്.
  • ഏതേത് നദികളുടെ നിക്ഷേപണ ഫലമായിട്ടാണ് രുപം കൊണ്ടിട്ടുള്ളത് എന്നതിനെ അടിസ്ഥാനമാക്കി ഇന്ത്യയുടെ ഉത്തര മഹാസമതലത്തെ (സിന്ധു-ഗംഗ -ബ്രഹ്മപുത്ര സമതലം) പല ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
  • സിന്ധുവും പോഷക നദികളും ചേർന്ന് സൃഷ്ടിച്ചത്: പഞ്ചാബ്-ഹരിയാന സമതലം.
  • ലൂണി – സരസ്വതി നദികൾ ചേർന്ന് സൃഷ്ടിച്ചത്: രാജസ്ഥാനിലെ മരുസ്ഥലി ബാഗർ സമതലങ്ങൾ
  • ഗംഗയും പോഷക നദികളും ചേർന്ന് സൃഷ്ടിച്ചത്: ഗംഗാ സമതലം
  • ബ്രഹ്മപുത്രയും പോഷക നദികളും ചേർന്ന് സൃഷ്ടിച്ചത്: ആസാമിലെ ബ്രഹ്മപുത്രാ സമതലം.

കരബദ്ധ (ലാൻഡ് ലോക്ക്) നദി-ലൂണി

  • രാജസ്ഥാനിലെ അജ്മീറിനു സമീപം ആരവല്ലി മലനിരകളിലെ പുഷ്കർ താഴ്വരയിൽ ഉദ്ഭവിക്കുന്നു.
  • 530 കിലോമീറ്റർ ഒഴുകിയശേഷം ഗുജറാത്തിലെ റാൺ ഓഫ് കച്ചിൽ അവസാനിക്കുന്നു.
  • ഇന്ത്യയിലെ കരബദ്ധ (ലാൻഡ് ലോക്ക്ഡ്) നദി എന്നറിയപ്പെടുന്നു. ജലത്തിന് ഉപ്പുരസമുള്ളതിനാൽ ലവണവാരി എന്നുമറിയപ്പെടുന്നു.
  • പുഷ്കർ തടാകം ഈ നദിയിലാണ്.