ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 8

സിന്ധു നദീജല കരാർ
- സിന്ധുവിലെയും അഞ്ച് പോഷകനദികളിലെയും ജലം പങ്കിടുന്നതു സംബന്ധിച്ച സിന്ധു നദീജല കരാർ 1960 സെപ്തംബർ 19-ന് ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചു.
- ലോക ബാങ്ക് ഈ കരാറിലെ മൂന്നാം കക്ഷിയായിരുന്നു.
- കരാർ പ്രകാരം സിന്ധുനദീവ്യൂഹത്തിലെ പടിഞ്ഞാറുഭാഗത്തെ നദികളായ സിന്ധു, ഝലം, ചിനാബ് എന്നിവയിലെ ജലത്തിൽ പാകിസ്താന് അവകാശം ലഭിച്ചു.
- കിഴക്കൻ ഭാഗത്തെ സത് ലജ്, ബിയാസ്, രവി എന്നീ നദികളിലെയും അവയുടെ പോഷക നദികളിലെയും ജലം പാകിസ്താനിലേക്ക് കടക്കുംമുമ്പ് ഉപയോഗിക്കാൻ ഇന്ത്യക്കും അവകാശം വ്യവസ്ഥ ചെയ്തു .
- കറാച്ചിയിൽവച്ച് ജവാഹർലാൽ നെഹ്രുവും പാക് പ്രസിഡന്റ് അയുബ്ഖാനും ഒപ്പുവെച്ച സിന്ധു നദീജല കരാറിന് മധ്യസ്ഥത വഹിച്ചത് ലോകബാങ്ക്.
ഉപദ്വീപീയ നദികൾ
- ഉപദ്വീപീയ പീOഭൂമിയിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്ന നദികൾ ഉപദ്വീപീയ നദികൾ എന്നാണറിയപ്പെടുന്നത്. ഈ നദികളിലെ നീരൊഴുക്ക് പൂർണമായും മഴയെ ആശ്രയിച്ചായതിനാൽ വേനൽക്കാലത്ത് വെള്ളം തീരെ കുറവായിരിക്കും.
- ഇന്ത്യയുടെ ജലസമ്പത്തിന്റെ 30 ശതമാനം മാത്രം പ്രദാനം ചെയ്യുന്ന ഉപദ്വീപീയ നദികൾ, ഹിമാലയൻ – നദികളെക്കാൾ പഴക്കമുള്ളവയാണ്.
- ഗോദാവരി, കൃഷ്ണ, കാവേരി, മഹാനദി, നർമദ, തപ്തി എന്നിവയാണ് ഇവയിൽ പ്രധാനം.
- കിഴക്കോട്ടൊഴുകുന്ന ഉപദ്വീപീയ നദികൾ ബംഗാൾ ഉൾക്കടലിലും
- പടിഞ്ഞാറോട്ടൊഴുകുന്നവ അറേബ്യൻ കടലിലും പതിക്കുന്നു.
- ഗോദാവരി, കൃഷ്ണ, കാവേരി തുടങ്ങിയവ ആദ്യ ഗണത്തിലും നർമദ, തപ്തി, മാഹി, സബർമതി എന്നിവ രണ്ടാമത്തെതിലും ഉൾപ്പെടുന്നു.
കിഴക്കോട്ടൊഴുകുന്ന നദികൾ
ഗോദാവരി - ഡക്കാണിലെ നദികളിൽ ഏറ്റവും നീളമുള്ളതും വലിപ്പമുള്ളതുമായ നദിയാണ്
ഗോദാവരി (1465 കി.മീ.). - പോഷക നദികൾ: ഇന്ദ്രാവതി, ശബരി, പ്രവര, പൂർണ, പ്രാൺഹിത, മാന്ജിറ .
- പൂർണമായി ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ നീളത്തിൽ ഒന്നാം സ്ഥാനമുള്ള നദിയാണ് ഗോദാവരി.
- മഹാരാഷ്ടയിൽ നാസിക് ജില്ലയിലെ ത്രയംബക് ഗ്രാമത്തിൽ ഉദ്ഭവിക്കുന്നു. ആന്ധ്രാ സംസ്ഥാനത്തിലൂടെയും ഒഴുകുന്നു.
- ഗംഗയെക്കാൾ പഴക്കമുള്ളതിനാൽ വൃദ്ധഗംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.
- ഗോദാവരിയിലാണ് ജയകവാടി, പോച്ചമ്പാട് പദ്ധതികൾ.
- പോഷകനദിയായ മാന്ജിറയിലാണ് നിസാം സാഗർ പദ്ധതി.
- ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഗോദാവരി.
- ഇന്ത്യയിലെ നദികളിൽ നീളത്തിൽ രണ്ടാം സ്ഥാനവും ഗോദാവരിക്കാണ്.
- ഗോദാവരിയുടെ തീരത്തുള്ള ഏറ്റവും വലിയ നഗരമാണ് നാസിക്.
- ആന്ധ്രാപ്രദേശിൽ ഗോദാവരിയുടെ തീരത്തുള്ള ഏറ്റവും വലിയ നഗരം രാജമുന്ദിയാണ്.
- കുംഭമേള നടക്കുന്ന നാല് സ്ഥലങ്ങളിലൊന്നായ നാസിക് ഗോദാവരിയുടെ തീരത്താണ്.
- ഗോദാവരിയുടെ തീരത്തുള്ള പ്രതിഷ്ഠാൻ ആയിരുന്നു ശതവാഹന വംശത്തിന്റെ തലസ്ഥാനം.
- ഗോദാവരിയുടെ കിഴക്കോട്ട് തിരിയുന്ന കൈവഴി ഗൗതമി ഗോദാവരിയെന്നും പടിഞ്ഞാറോട്ട് പോകുന്നത് വസിഷ്ഠ ഗോദാവരിയെന്നും അറിയപ്പെടുന്നു.