Daily GK Questions and Answers in Malayalam Part 24
1. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം ഏത്?
➡️ അന്റാർട്ടിക്കയിലെ ഹാലിബേ
2. ഏത് വിദേശ ശക്തിക്കെതിരെയാണ് കുഞ്ഞാലിമരയ്ക്കാർ പോരാടിയത്?
➡️ പോർച്ചുഗീസുകാർ
3. എഴുത്തച്ഛൻ എവിടെയാണ് സമാധിയടഞ്ഞത്?
➡️ ചിറ്റൂർ
4. ഡച്ചുകാരുടെ അധീനതയിൽ കേരളത്തിലുണ്ടായിരുന്ന പ്രദേശങ്ങളുടെ ഗവർണറുടെ ആസ്ഥാനം എവിടെ?
➡️ കൊച്ചി
5. കേരളോദ്യാനം എന്നറിയപ്പെടുന്ന കൃതി ഏത്?
➡️ ഹോർട്ടൂസ് മലബാറിക്കൂസ്
6. ‘മാർത്ത’ എന്ന് വിദേശികൾ വിളിച്ചിരുന്ന ചെറുരാജ്യം ഏത്?
➡️ കരുനാഗപ്പള്ളി
7. ‘ഇസ്ലാമിന്റെ സംരക്ഷകൻ’, ‘പോർച്ചുഗീസുകാരെ തുരത്തിയവൻ’ എന്നീ ബിരുദങ്ങൾ സ്വീകരിച്ചത് ഏത് കുഞ്ഞാലിമരയ്ക്കാരൻ?
➡️ നാലാമൻ
8. ഹിന്ദിയിൽ തുളസീദാസനും തമിഴിൽ കമ്പറും പോലെ മലയാളത്തിൽ തുല്യമായ സ്ഥാനം നേടിയ കവി ആര്?
➡️ എഴുത്തച്ഛൻ
9. കേരളചരിത്രത്തിലെ ആദ്യ ലത്തീൻ കത്തോലിക്ക ഇടവക രൂപം കൊണ്ടത് എവിടെ?
➡️ കൊല്ലം
10. 1663-ൽ പോർച്ചുഗീസുകാരിൽ നിന്ന് കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട പിടിച്ചെടുത്ത യൂറോപ്യൻ ശക്തി ഏത്?
➡️ ഡച്ചുകാർ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.