മാറുമറയ്ക്കൽ സമരം (ചാന്നാർ ലഹള)

1. ചാന്നാര്‍ സ്ത്രീകൾക്ക്‌ സവര്‍ണ ഹിന്ദുസ്ത്രീകളെപ്പോലെ മാറു മറയ്ക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിനു വേണ്ടി തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സമുദായക്കാര്‍ നടത്തിയ സമരം?

Ans: ചാന്നാര്‍ ലഹള

2. കേരളത്തിലെ ആദ്യത്തെ സാമൂഹികപ്രക്ഷോഭമായി പരിഗണിക്കപ്പെടുന്നത്‌?

Ans: ചാന്നാര്‍ ലഹള

3. മേല്‍മുണ്ട്‌ സമരം, ശീലവഴക്ക്‌, മേല്‍ശീല കലാപം, നാടാര്‍ ലഹള, മുലമാറാപ്പ്‌ വഴക്ക്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌?

Ans: ചാന്നാര്‍ ലഹള

4. മേല്‍മുണ്ട്‌ ധരിക്കുന്നതിനുവേണ്ടിയുള്ള സമരം ആരംഭിച്ച വര്‍ഷം?

Ans: 1822

5. ചാന്നാര്‍സ്ത്രീകൾക്ക്‌ മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയ തിരുവിതാംകൂര്‍ രാജാവ്‌?

Ans: ഉത്രം തിരുനാൾ മഹാരാജാവ്‌

6. ചാന്നാര്‍സ്ത്രീകൾക്ക്‌ മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയതെന്ന്‌?

Ans: 1859 ജൂലായ്‌ 26 (മദ്രാസ്‌ ഗവര്‍ണർ ലോര്‍ഡ്‌ഹാരിസിന്റെ നിര്‍ദേശ പ്രകാരമാണ്‌ഉത്രം തിരുനാൾ മാറുമറയ്ക്കുന്നതിനുള്ള ഉത്തരവിറക്കിയത്‌.)

7. ചാന്നാര്‍ കലാപത്തിന്‌പ്രചോദനമായ ആത്മീയനേതാവ്‌?

Ans: വൈകുണ്ണ സ്വാമികൾ

8. 1903-ല്‍ തിരുവിതാംകൂറിലെ മുലക്കരം എന്ന നികുതിക്കെതിരേ പ്രതിഷേധിച്ച് രക്തസാക്ഷിയായവനിത?
Ans: നങ്ങേലി (ചേര്‍ത്തല)