
ബിരുദമുണ്ടോ?; കേന്ദ്ര സർവീസിൽ ജോലി നേടാം, 7500 ഒഴിവുകൾ
കേന്ദ്ര സർവീസിൽ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) എക്സാമിനു വിജ്ഞാപനമായി. അപേക്ഷ മേയ് മൂന്നിനു രാത്രി 11 വരെ. https://ssc.nic.in. അപേക്ഷാ ഫീയായ 100 രൂപ നാലിനു രാത്രി 11 വരെ അടയ്ക്കാം (ബാങ്ക് ചലാനെങ്കിൽ മേയ് 5 വരെ). സ്ത്രീകൾക്കും പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകർക്കും ഫീസില്ല. ഏകദേശം 7500 ഒഴിവുകൾ പ്രതീക്ഷിക്കുന്നു. തസ്തികകളനുസരിച്ച് പ്രായപരിധിയിൽ 18–27, 20–30, 18–30, 18–32 എന്നിങ്ങനെ…