പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും ചോദ്യോത്തരങ്ങൾ

PSC QUESTIONS

1. ജീവികളും പരിസരവുമായി ഉള്ള ബന്ധത്തെ കുറിച്ചുള്ള പഠനം
🅰 ഇക്കോളജി

2. പരിസ്ഥിതിയുടെ പിതാവ്
🅰 അലക്സാണ്ടർ വോൺ ഹംബോൾട്ട്

3. ഇക്കോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്
🅰 ഏണസ്റ്റ് ഹെയ്ക്കൽ

4. ആധുനിക പരിസ്ഥിതിയുടെ പിതാവ്
🅰 യുജിൻ പി ഓഡും

5. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് ആരാണ്
🅰 രാം ഡിയോ മിശ്ര

6. നിശബ്ദ വസന്തം ആരുടെ രചനയാണ്
🅰 റേച്ചൽ കഴ്സൺ

7. നിശബ്ദ വസന്തത്തിൻ്റെ പ്രമേയം
🅰 ഡിഡിടി

8. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിൻറെ മാതാവ്
🅰 റേച്ചൽ കാഴ്സൺ

9. ലോക പരിസ്ഥിതി ദിനം
🅰 ജൂൺ 5

10. 2020 ലെ പരിസ്ഥിതി ദിന സന്ദേശം
🅰 Biodiversity – a concern that is both urgent and existential

11. 2021 ലെ പരിസ്ഥിതി ദിന സന്ദേശം
🅰 ECOSYSTEM RESTORATION

12. സംരക്ഷിത ജൈവ മണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ എത്രാമത്തെ ജൈവമണ്ഡലം ആണ് അഗസ്ത്യമല
🅰 10

13. ഇക്കോ സിസ്റ്റം എന്ന പദം നിർദ്ദേശിച്ചത് ആരാണ്
🅰 Tansley

14. ആവാസവ്യവസ്ഥയിൽ ഉൽപാദകർ എന്നറിയപ്പെടുന്നത്
🅰 സ്വപോഷികൾ
ഉദാഹരണം ഹരിതസസ്യങ്ങൾ

15. സ്വന്തമായി ആഹാരം നിർമ്മിക്കാൻ സാധിക്കാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ അറിയപ്പെടുന്നത്
🅰 പരപോഷികൾ

16. ആഹാരം നിർമ്മിക്കാൻ സൗരോർജം ഉപയോഗിക്കുന്ന സ്വപോഷികൾ
🅰 പ്രകാശ പോഷികൾ

17. ആഹാരത്തിനായി സ്വപോഷികൾ ഉല്പാദിപ്പിക്കുന്ന ആഹാരത്തെ ആശ്രയിക്കുന്ന ജീവി വിഭാഗം അറിയപ്പെടുന്നത്
🅰 ഉപഭോക്താക്കൾ

18. സ്വപോഷികൾ ആയ സസ്യങ്ങളെ നേരിട്ട് ഭക്ഷിക്കുന്ന ജീവി വിഭാഗം അറിയപ്പെടുന്നത്
🅰 സസ്യഭോജികൾ

19. ആവാസവ്യവസ്ഥയിലെ പ്രാഥമിക ഉപഭോക്താക്കൾ
🅰 സസ്യഭോജികൾ

20. സസ്യഭോജികൾക്ക് ഉദാഹരണം
🅰 പുൽച്ചാടി

21. ജന്തുക്കളെയും സസ്യങ്ങളെയും ഭക്ഷിക്കുന്ന ജീവി വർഗ്ഗം അറിയപ്പെടുന്നത്
🅰 മിശ്രഭോജി
ഉദാഹരണം മനുഷ്യൻ

22. ഭക്ഷ്യശൃംഖല രണ്ട് തരത്തിൽ കാണപ്പെടുന്നു ഏതൊക്കെയാണ്
🅰 ഗ്രേസിഗ് ഭക്ഷ്യശൃംഖല
🅰 ഡെട്രിറ്റസ് ഭക്ഷ്യശൃംഖല

23. പ്രകൃതിയിലെ ഏറ്റവും വലിയ ജലസംഭരണി ഏതാണ്
🅰 സമുദ്രം

24. ഡി നൈട്രിഫൈങ് ഉദാഹരണം
🅰 സ്യൂഡോമോണസ്

25. എന്താണ് ഡി നൈട്രിഫിക്കേഷൻ
🅰 സ്യൂഡോമോണസ് പോലെയുള്ള ഡി നൈട്രിഫൈങ് ബാക്ടീരിയകൾ നൈട്രജൻ സംയുക്തങ്ങൾ വിഘടിപ്പിച്ച് അന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാകുന്ന പ്രക്രിയ ആണ് ഇത്

26. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിൽ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ്
🅰 എടവക വയനാട്

27. ജൈവവൈവിധ്യം അഥവാ ബയോഡൈവേഴ്സിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്
🅰 ഡബ്ല്യു ജി റോസ്ൻ

28. എന്താണ് കമ്മ്യൂണിറ്റി റിസർവുകൾ
🅰 പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങളാണ് കമ്മ്യൂണിറ്റി റിസർവ് എന്നറിയപ്പെടുന്നത്

29. കേരളത്തിലെ പ്രധാന കമ്മ്യൂണിറ്റി റിസർവ് ആണ് …….
🅰 കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്

30. എന്താണ് കാവുകൾ
🅰 മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലകൾ അറിയപ്പെടുന്നതാണ് കാവുകൾ