വൈക്കം സത്യാഗ്രഹം പി എസ് സി ചോദ്യോത്തരങ്ങൾ

psc questions

∎ വൈക്കം സത്യാഗ്രഹം നടന്നത് ഏത് ക്ഷേത്രത്തിലാണ്
വൈക്കം മഹാദേവക്ഷേത്രം

∎ ഇന്ത്യയിലെ ആദ്യത്തെ അയിത്തത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം
വൈക്കം സത്യാഗ്രഹം

∎ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
1. ടി കെ മാധവൻ
2. കെ കേളപ്പൻ
3. സി വി കുഞ്ഞിരാമൻ
4. കെ പി കേശവമേനോൻ

∎ വൈക്കം സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് ആരായിരുന്നു
ടി കെ മാധവൻ

∎ വൈക്കം സത്യാഗ്രഹം തുടങ്ങിയ വർഷം
1924 മാർച്ച് 30

∎ വൈക്കം സത്യാഗ്രഹം അവസാനിച്ച വർഷം
1925 നവംബർ 23

∎ അയിത്തോച്ചാടനത്തിനെതിരെ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏതായിരുന്നു
കാക്കിനട 1923

∎ വൈക്കം ക്ഷേത്രത്തിലേക്കുള്ള റോഡുകളും, മറ്റു റോഡുകളും ജാതി മത വ്യത്യാസമില്ലാതെ സഞ്ചാരയോഗ്യമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു തിരുവിതാംകൂർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു
എൻ കുമാരൻ

∎ വൈക്കം സത്യാഗ്രഹത്തിൻ്റെ ഭാഗമായി മധുരയിൽ നിന്ന് വൈക്കത്തേക്ക് ജാഥ നയിച്ചത്
ഇ വി രാമസ്വാമി നായ്ക്കർ

∎ വൈക്കം സത്യാഗ്രഹം തുടങ്ങുമ്പോൾ തിരുവിതാംകൂർ ദിവാൻ
ടി രാഘവയ്യ

∎ വൈക്കം സത്യാഗ്രഹ അവസാനിക്കുമ്പോൾ ദിവാൻ
എം ഇ വാട്സ്

∎ എത്ര ദിവസമാണ് വൈക്യം സത്യാഗ്രഹം നടന്നത്
603 ദിവസം

∎ വൈക്കം സത്യാഗ്രഹ സ്മാരകം നിലവിൽ വരുന്നത് എവിടെയാണ്
വൈക്കം

∎ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് സവർണ്ണ ജാഥക്ക് നേതൃത്വം നൽകിയത്
മന്നത്ത് പത്മനാഭൻ

∎ ആരുടെ നിർദ്ദേശപ്രകാരമാണ് സവർണജഥ സംഘടിപ്പിച്ചത്
ഗാന്ധിജി

∎ വൈക്കം സത്യാഗ്രഹ നിവേദനത്തിൽ എത്ര പേരാണ് ഒപ്പുവെച്ചത്
23000

∎ ശുചീന്ദ്രം സത്യാഗ്രഹം ആരംഭിച്ചത് ഏത് വർഷം
1926 ഫബ്രുവരി 19

∎ ശുചീന്ദ്ര സത്യാഗ്രഹത്തിൻ്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു
മുത്തുസ്വാമി

∎ ശുചീന്ദ്രം സത്യാഗ്രഹം കമ്മിറ്റിയുടെ സെക്രട്ടറി
എം ഇ നായിഡു

∎ ശുചീന്ദ്രം സത്യാഗ്രഹം പുനരാരംഭിച്ചത് ഏത് വർഷമാണ്
1930