മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 3

1. രാജ്യസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്ര ബോസിനെയാണ്. സത്യാഗ്രഹികളില്‍ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് യേശുക്രിസ്തുവിനെയാണ്.
2. 1940-ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്. ഇതിനായി തിരഞ്ഞെടുത്ത ആദ്യത്തെ സത്യാഗ്രഹി ജവാഹര്‍ലാല്‍ നെഹ്‌റുവായിരുന്നു.
3. വ്യക്തി സത്യാഗ്രഹത്തിനായിതിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ആള്‍ വിനോബാ ഭാവെ ആയിരുന്നു.
4. ഗാന്ധിജിയുടെ ആത്മീയ പിന്‍ഗാമിഎന്നറിയപ്പെട്ടത് വിനോബാ ഭാവെയാണ്.
5. ഗ്രേറ്റ് സെന്റിനല്‍ (മഹാനായ കാവല്‍ക്കാരന്‍) എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് മഹാകവി ടാഗോറിനെയാണ്.
6. 1940-ല്‍ ഗാന്ധിജി കസ്തുര്‍ബയുമൊത്ത് ശാന്തിനികേതന്‍ സന്ദര്‍ശിച്ചു. ടാഗോറും ഗാന്ധിജിയും അവസാനമായി കണ്ട സന്ദര്‍ഭമായിരുന്നു അത്. 1941-ല്‍ ടാഗോര്‍ അന്തരിച്ചു. 1945-ല്‍ ആയിരുന്നു ഗാന്ധിജിയുടെ അവസാനത്തെ ശാന്തിനികേതന്‍ സന്ദര്‍ശനം.
7. പുരുഷോത്തംദാസ് ഠണ്‍ഡനെ രാജര്‍ഷി എന്നു വിളിച്ചത് മഹാത്മാഗാന്ധിയാണ്.
8. ഞാന്‍ പോയാല്‍ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്ന് എനിക്ക് അറിയാം എന്ന് 1941 ജനുവരി 15-ന് എ.ഐ.സി.സി. മുമ്പാകെ പ്രസംഗിക്കുമ്പോള്‍ ഗാന്ധിജി പറഞ്ഞത് ജവാഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ദേശിച്ചാണ്.
9. കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ക്രിപ്സ് മിഷനെയാണ്.
10. ഗാന്ധിജിയുടെ പ്രൈവറ്റ് സ്രെകട്ടറിയായിരുന്ന മഹാദേവ് ദേശായിഅന്തരിച്ചത് 1942-ലാണ്.