മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 1

1. സത്യാഗ്രഹം എന്ന വാക്ക് ആവിഷികരിച്ചത് ഗാന്ധിജിയാണ്.
2. സത്യാഗ്രഹം ബലവാന്‍മാരുടെ ഉപകരണമാണ് എന്നു പറഞ്ഞത് ഗാന്ധിജിയാണ്.
3. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ സത്യാഗ്രഹിക്കുവേണ്ട ഏഴു കഠിന വ്രതങ്ങള്‍ ഗാന്ധിജി നിഷ്കര്‍ഷിച്ചിരുന്നു.
4. സത്യാഗ്രഹത്തെ കല്പവൃക്ഷത്തോടാണ് ഗാന്ധിജി താരതമ്യം ചെയ്തത്.
5. സേവാഗ്രാം പദ്ധതി ആവിഷ്കരിച്ചത് ഗാന്ധിജിയാണ്.
6. സേവാഗ്രാം ആശ്രമം മഹാരാഷ്ട്രയിലാണ്. 1936-ലാണ് ഇത് സ്ഥാപിച്ചത്.
7. അധ:സ്ഥിതര്‍ക്ക് ഗാന്ധിജി നല്‍കിയ പേരാണ് ഹരിജന്‍.
8. ഗാന്ധിജി വിഭാവനം ചെയ്ത മാതൃകാ രാജ്യമാണ് രാമരാജ്യം.
9. ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് മഹാത്മാഗാന്ധിയാണ്.
10. ഗാന്ധിജി ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതിയാണ് നയി താലിം.