
Confusing Facts: PSC Questions in Malayalam Part 10
ആധുനികഭാരതം ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് രൂപംകൊണ്ടത് 1920-ല്‍ ആണ്. ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് രൂപംകൊണ്ടത് 1947-ല്‍ ആണ്. സന്ന്യാസി കലാപവും തേഭാഗ കലാപവും നടന്നത് ബംഗാളിലാണ്. കുക്കാ കലാപം നടന്നത് പഞ്ചാബിലാണ്. മുണ്ടാ കലാപം നടന്നത് ജാര്‍ഖണ്‍ഡിലാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1907-ലെ സുറത്ത് (ഗുജറാത്ത്) സമ്മേളനത്തില്‍ മിതദേശീയവാദികളെന്നും തീവ്രദേശീയവാദികളെന്നും രണ്ടായി പിളര്‍ന്നിരുന്നു. ഇവര്‍ വീണ്ടും ഒരുമിച്ചത് 1916-ലെ ലക്നൌ സമ്മേളനത്തിലാണ്. പോണ്ടിച്ചേരി സ്ഥാപിച്ചത് ഫ്രാന്‍സിസ് മാര്‍ട്ടിന്‍. മദ്രാസ് നഗരത്തിന്റെ സ്ഥാപകന്‍…