ആറ്റവും ആറ്റത്തിന്റെ ഘടനയും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 9

1. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ?
ന്യൂക്ലിയർ ഫ്യൂഷൻ.
2. അണുകേന്ദ്രമായ ന്യക്ലിയസിനെ, ചാർജില്ലാത്ത കണമായ ന്യൂട്രോൺ കൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?
ന്യൂക്ലിയർ ഫിഷൻ.
3. ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
ജയിംസ് ചാഡ്വിക്ക്
4. ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?
ഡോപ്പിങ്.
5. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്?
കാർബൺ ഡേറ്റിങ്
6. പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ജോൺ ഡാൾട്ടൻ
7. കാർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
വില്ലാർഡ് ഫ്രാങ്ക് ലിബി.
8. പരമാണു എന്ന ആശയം അവതരിപ്പിച്ച ഇന്ത്യന്‍ തത്ത്വചിന്തകന്:
കണാദന്‍
9. ഒരു പദാര്‍ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ?
തന്മാത്ര.
10. ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക?
ആറ്റം