സൗരയൂഥവും സവിശേഷതകളും
█ സൗരയൂഥത്തിൻറെ കേന്ദ്രം സൂര്യൻ ആണെന്ന് തെളിയിച്ചത്
🅰 കോപ്പർനിക്കസ്
█ സൗരയൂഥത്തിലെ അംഗങ്ങൾ
∎ സൂര്യൻ
∎ സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങൾ
∎ ഉപഗ്രഹങ്ങൾ
∎ ധൂമകേതുക്കൾ
∎ ഉൽക്കകൾ
∎ ചിഹ്ന ഗ്രഹങ്ങൾ
█ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എത്രയാണ്
🅰 8
█ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമിത പേടകം
🅰 വോയേജർ – 1
█ വോയേജർ – 1 വിക്ഷേപിച്ചത്
🅰 1977
█ സൗരയൂഥത്തിലെ ഏറ്റവും വലിയ നക്ഷത്രമായ സൂര്യൻറെ പ്രായം
🅰 460 കോടി വർഷം
█ ഭൂമിക്ക് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം
🅰 സൂര്യൻ
█ ഭൂമിയിൽ നിന്ന് എത്ര ദൂരെയാണ് സൂര്യൻ
🅰 ഏകദേശം 15 കോടി കിലോമീറ്റർ
█ സൂര്യൻറെ പാലായനപ്രവേഗം
🅰 618 കിലോമീറ്റർ പെർ സെക്കൻഡ്
█ സൂര്യൻറെ ഭ്രമണകാലം എത്ര ദിവസമാണ്
🅰 ഏകദേശം 27 ദിവസം
█ സൂര്യൻറെ പരിക്രമണകാലം എത്രയാണ്
🅰 25 കോടി വർഷം
█ സൂര്യനെ കുറിച്ചുള്ള പഠനം
🅰 ഹീലിയോളജി
█ സൂര്യൻ്റെ ഉപരിതലത്തിലെ ശരാശരി താപനില എത്രയാണ്
🅰 5500 ഡിഗ്രി സെൽഷ്യസ്
█ സൂര്യനിൽ ഏറ്റവും അധികം അടങ്ങിയിട്ടുള്ള മൂലകം ഏതാണ്
🅰 ഹൈഡ്രജൻ
█ സൂര്യനിൽ ഊർജ ഉല്പാദിപ്പിക്കുന്നത് എങ്ങനെയാണ്
🅰 ന്യൂക്ലിയർ ഫ്യൂഷൻ
█ സൂര്യൻറെ അകക്കാമ്പിൽ ആണ് ന്യൂക്ലിയർ ഫ്യൂഷൻ നടക്കുന്നത്
█ ഭൂമിയിൽനിന്നും കാണാൻ സാധിക്കുന്ന സൂര്യൻറെ ഭാഗമാണ്
🅰 ഫോട്ടോസ് ഫിയർ
പ്രഭാമണ്ഡലം എന്നും ഇതറിയപ്പെടുന്നു
█ ഫോട്ടോസ് ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ അറിയപ്പെടുന്നത്
🅰 സൺ സ്പോട്സ് അഥവാ സൗരകളങ്കങ്ങൾ
█ സൂര്യൻറെ പുറത്തുള്ള പാളി അറിയപ്പെടുന്നത്
🅰 കൊറോണ
█ സൂര്യ അകത്തുള്ള പാളി ………….
🅰 അകക്കാമ്പ്
█ സൗരക്കാറ്റ് അനുഭവപ്പെടുന്നത് എത്ര വർഷം കൂടുമ്പോഴാണ്
🅰 11 വർഷം
█ ഭൂമിയും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടുന്ന ദിവസം
🅰 ജൂലൈ 4
█ ഭൂമിയും സൂര്യനും തമ്മിൽ അകലം ഏറ്റവും കുറയുന്ന ദിവസം
🅰 ജനുവരി 3
█ സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രം
🅰 പ്രോക്സിമ സെൻറ്വറി
█ ഭൂമിയുടെ പാലായന പ്രവേഗം എത്രയാണ്
🅰 11.2 കിലോമീറ്റർ / സെക്കൻഡ്
█ ചന്ദ്രൻറെ പാലായന പ്രവേഗം എത്രയാണ്
🅰 2.4 കിലോമീറ്റർ / സെക്കൻഡ്
█ ചന്ദ്രനെ കുറിച്ചുള്ള പഠനം
🅰 സെലനോളജി
█ സൂര്യഗ്രഹണം നടക്കുന്നത് ഏത് സമയത്താണ്
🅰 സൂര്യനും ഭൂമിക്കും നടുവിലായി ചന്ദ്രൻ വരുമ്പോൾ
█ ചന്ദ്രഗ്രഹണം നടക്കുന്നത് എപ്പോൾ
🅰 സൂര്യനും ചന്ദ്രനും മധ്യത്തിലായി ഭൂമി എത്തുമ്പോൾ
█ പ്ലാനറ്റ് (ഗ്രീക്ക്) എന്ന വാക്കിൻറെ അർത്ഥം
🅰 അലഞ്ഞുതിരിയുന്നവ
█ സൂര്യനെ വലം വെക്കുന്ന ഗ്രഹങ്ങളുടെ സഞ്ചാര പാത
🅰 ഓർബിറ്റ് അഥവാ ഭ്രമണപദം