ELECTION COMMISSION

election commision

💜 തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്
🅰 ആർട്ടിക്കിൾ 324

💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന വർഷം
🅰 1950 ജനുവരി 25

💜 ദേശീയ വോട്ടേർസ് ദിനം
🅰 ജനുവരി 25

💜 ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
🅰 സുനിൽ അറോറ

💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾ എത്ര
🅰 3 (മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ)

💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതാര്
🅰 രാഷ്‌ട്രപതി

💜 തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി
🅰 6 വർഷം അല്ലെങ്കിൽ 65 വയസ്

💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ വേതനം ആരുടേ വേതനത്തിന് തുല്യമാണ്
🅰 സുപ്രീം കോടതി ജഡ്ജിമാരുടെ

💜 രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതും ചിഹ്നം അനുവദിക്കുന്നതും ആരാണ്
🅰 ഇലക്ഷൻ കമ്മീഷണൻ

💜 ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നത് ആരാണ്
🅰 ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ

💜 ഇന്ത്യയിലെ വോട്ടിംഗ് പ്രായം (1988) 18 ആക്കിയ ഭരണഘടന ഭേദഗതി
🅰 61ആം ഭേദഗതി (പ്രധാനമന്ത്രി : രാജീവ് ഗാന്ധി)

💜 ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 ആക്കിയ പ്രധാനമന്ത്രി
🅰 രാജീവ് ഗാന്ധി

💜 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്
🅰 ഗവർണ്ണർ

💜 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി
🅰 5 വർഷം അല്ലങ്കിൽ 65 വയസ്

💜 തിരഞ്ഞെടുപ്പ് കമ്മീഷൻറെ ആസ്ഥാനം
🅰 നിർവചൻ സദൻ (ഡൽഹി)

💜 ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ
🅰 സുകുമാർ സെൻ

💜 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത
🅰 വി എസ് രമാദേവി

💜 ഏറ്റവും കുറച്ചുകാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്
🅰 വി എസ് രമാദേവി

💜 ഏറ്റവുംകൂടുതൽ കാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്
🅰 KVK സുന്ദരം

💜 സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ
🅰 ആർട്ടിക്കിൾ 326

💜 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ മലയാളി
🅰 TN ശേഷൻ

💜 സ്ഥാനാർത്ഥികൾ ആരുടെ മുന്നിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്
🅰 റിട്ടേണിംഗ് ഓഫീസറുടെ

💜 ഒരു പോളിംഗ് ബൂത്തിൻറെ ചുമതലയുള്ള ഉദ്യോഗസ്ഥൻ
🅰 പ്രിസൈഡിങ് ഓഫീസർ

💜 ലോക് സഭ അംഗങ്ങളുടെയും രാജ്യസഭാ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത്
🅰 ഇലക്ഷൻ കമ്മീഷണൻ

💜 രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭ എന്നീ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്
🅰 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണൻ

💜 രാഷ്‌ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്
🅰 സുപ്രീം കോടതി

💜 MLA, MP എന്നിവരുടെ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്
🅰 ഹൈക്കോടതി

💜 നിലവിലെ ദേശീയ പാർട്ടികളുടെ എണ്ണം
🅰 6 (അവസാനം അംഗീകാരം കിട്ടിയത് – തൃണമൂൽ കോൺഗ്രസ്)

💜 ദേശീയ പാർട്ടിയാകാൻ പൊതുതിരഞ്ഞെടുപ്പിൽ എത്ര സംസ്ഥാനങ്ങളിലെ വോട്ടിൻറെ 6% ആണ് നേടേണ്ടത്
🅰 4
💜 തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത്
🅰 സംസ്ഥാന ഇലക്ഷൻ കമ്മീഷൻ

💜 ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം
🅰 1951 ഒക്ടോബർ 25 – 1952 ഫെബ്രുവരി 21 വരെ

💜 ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന സ്ഥലം
🅰 ഹിമാചൽ പ്രദേശിലെ ചിലി താലൂക്ക് (ശ്യാംചരൺ നേഗി ആദ്യ വോട്ടർ)

💜 ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം
🅰 489 (കോൺഗ്രസ് 364 സീറ്റ് നേടി വിജയിച്ചു)

💜 ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 ഇൽ നിന്നും 18 ആക്കി കുറച്ച വർഷം
🅰 1989

💜 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷറെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷറെയും നീക്കം ചെയ്യുന്ന നടപടി
🅰 ഇമ്പീച്ച്മെൻറ്

💜 ഒരു സ്ഥാനാർത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ വരെ മത്സരിക്കാൻ പറ്റും
🅰 2