കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 8

സാമൂഹ്യ ക്ഷേമപദ്ധതികൾ

പുനര്‍ജനി : തിരുവനന്തപുരം നഗരത്തിലെ ചേരികളിലെ കുട്ടികള്‍ക്കു പരിശീലനം നല്‍കി മികച്ച പൌരന്മാരായി വാര്‍ത്തെടുക്കുന്നതിന്‌ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടുമാസത്തെ വേനല്‍ ക്യാമ്പാണ്‌ പുനര്‍ജനി. എസ്സിഇആര്‍ടിയുടെ സഹകരണത്തോടെ 40 പേര്‍ക്കാണ്‌ പരിശീലനം.

പുണ്യം – പുങ്കാവനം : ശബരിമലയിലെ ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതി.

പെപ്പര്‍ ടൂറിസം : ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിനോദസഞ്ചാര പദ്ധതി “പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പ്ലാനിങ്‌ ആന്‍ഡ്‌ എംപവര്‍മെന്റ്‌ ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം’ എന്നതിന്റെ ചുരുക്കപ്പേരാണ്‌ പെപ്പര്‍. കോട്ടയം ജില്ലയിലെ വൈക്കത്ത്‌ പദ്ധതിക്ക്‌ തുടക്കമിട്ടു.

പേയ്മെന്റ്‌ ഗേറ്റ്‌ വേ : സാമുഹിക സുരക്ഷാമിഷന്റെ ജനക്ഷേമ പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിനു രാജ്യത്തിനകത്തും പൂറത്തുമുളളവര്‍ക്ക്‌ ചെറുതും വലുതുമായ തുകകള്‍ പേയ്മെന്റ്‌ ഗേറ്റ്‌ വേ വഴി സംഭാവന സ്വീകരിക്കുന്ന പദ്ധതി.

പ്രതീക്ഷ : ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കായി ഗ്രാമ ജില്ലാ പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന പദ്ധതി.

പ്രതീക്ഷാഭവന്‍ : ബുദ്ധിവൈകല്യമുള്ള 15 വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ക്കുള്ള സ്ഥാപനം. മലപ്പുറം ജില്ലയിലെ തവനൂരില്‍ പ്രവര്‍ത്തിക്കുന്നു.

പ്രത്യാശ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മാതാപിതാക്കള്‍ക്കു പെണ്‍മക്കളുടെ വിവാഹം നടത്തുന്നതിനായി ധനസഹായം നല്‍കിവരുന്ന പദ്ധതി. 50,000 രൂപയാണ്‌ നല്‍കിവരുന്ന തുക.

പ്രത്യാശാ ഭവന്‍ : ബുദ്ധിവൈകല്യമുള്ള പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സ്ഥാപനം. തൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരത്തു പ്രവര്‍ത്തിക്കുന്നു.

ബാല വികലാംഗ സദനം :16 വയസ്സുവരെയുള്ള വികലാംഗരായ കുട്ടികള്‍ക്കുള്ള സ്ഥാപനം. പഠന – തൊഴില്‍ പരിശീലന സനകര്യങ്ങളുണ്ട്‌. ആലപ്പുഴയും കണ്ണൂരും ഈസ്ഥാപനമുണ്ട്‌.

ബാലമുകുളം : സംസ്ഥാന ആയുര്‍വേദ വകുപ്പ്‌ നടപ്പിലാക്കിയ സ്കൂള്‍തല ആരോഗ്യ പദ്ധതി.