കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 3

എസ്‌കോട്ട്: സംസ്ഥാനം ഊര്‍ജ്ജക്ഷമത കൈവരിക്കുന്നതിനും അതിലൂടെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതി (എസ്‌കോട്ട് എനര്‍ജി സേവിങ് കോ- ഓര്‍ഡിനേഷന്‍ ടീം).
എന്റെ മരം : കേരള വിദ്യാഭ്യാസ വകൂപ്പും വനം വകുപ്പും സംയുക്തമായി നടത്തുന്ന വനവല്‍ക്കരണ പദ്ധതി.
എന്റെ കൂട് : വഴിയോരങ്ങളില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് രാത്രി വിശ്രമസ്ഥലം ഒരുക്കുന്ന പദ്ധതിയാണ് ഇത്. സിസിടിവി നിരീക്ഷണമുള്ള ഇവിടെ ഭക്ഷണവും വസ്ത്രവും കുളിമുറിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌാകര്യങ്ങളുണ്ടാകും.
ഐടി@സ്കുള്‍ : വിദ്യാലയങ്ങളില്‍ വിവരസാങ്കേതികവിദ്യ അധിഷ്ഠിതമാക്കി അധ്യയനരീതി പുനരാവിഷ്കരിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി.
ഒരു നെല്ലും – ഒരു മീനും : കുട്ടനാട്ടിലെ കോള്‍ നിലങ്ങളില്‍ നെല്‍കൃഷിക്കൊപ്പം മത്സ്യകൃഷിയും നടത്തുന്നപദ്ധതി.
ഒരുമ : കേരള വിദ്യുച്ഛക്തി ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സംവിധാനം.
ഓപ്പറേഷന്‍ കുബേര : ബ്ലേഡ് പലിശക്കാരുടെ ചൂഷണങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി.
ഓപ്പറേഷന്‍ സുരക്ഷ : അക്രമികളെയും ഭൂമാഫിയകളെയും സാമുഹ്യവിരുദ്ധരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും അക്രമം നടത്തുന്നവരെയും അമര്‍ച്ച ചെയ്ത് സമാധാന ജനജീവിതം ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തരവകുപ്പിന്റെ പദ്ധതി.
ഓപ്പറേഷന്‍ സുലൈമാനി: കോഴിക്കോട് ജില്ലാ ഭരണകൂടവും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടപ്പാക്കിയ സൌജന്യ ഭക്ഷണ
വിതരണ പദ്ധതി.
ഓപ്പറേഷന്‍ സ്വീപ്പ്: പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നതു തടയാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആവിഷ്കരിച്ച പദ്ധതി.