കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 07

1. ആരാണ് 1947 ഡിസംബർ 4 ന് പാലിയം സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതാര് ?
സി.കേശവൻ.
2. പാലിയം സത്യാഗ്രത്തിന്റെ നൂറാം ദിവസം ജാഥ നയിച്ച ഏത് സമരസേനാനിയാണ് പോലീസ് മർദനത്തെ തുടർന്ന് രക്തസാക്ഷി ആയത് ?
എ.ജി.വേലായുധൻ.
3. വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത് ?
1924-25.
4. കൊച്ചി -കൊടുങ്ങലൂർ രാജകുടുംബാംഗങ്ങളും നമ്പൂതിരി കുടുംബങ്ങളും പങ്കെടുക്കുക വഴി ശ്രദ്ധേയമായിത്തീർന്ന അയിത്തോച്ചാടന സമരമേത് ?
പാലിയം സത്യാഗ്രഹം.
5. 1926 ലെ ശുചീന്ദ്രം സത്യാഗ്രഹത്തിന്ന് നേതൃത്വം നൽകിയ ഗാന്ധിയൻ നേതാവ് ആരായിരുന്നു ?
ഡോ.നായിഡു.
6. 1907 ൽ സാധുജനപരിപാലന യോഗം സ്ഥാപിച്ചത് ?
അയ്യങ്കാളി.
7. കേരളത്തിൽ മരുമക്കത്തായ സമ്പ്രദായം ഔപചാരികമായ് നിർത്തലാക്കി കൊണ്ട് കേരളനിയമസഭ ഹിന്ദുകൂട്ടുകുടുംബ നിറുത്തൽ നിയമം പാസാക്കിയ വർഷമേത് ?
1975 ൽ.
8. തെക്കൻ തിരുവിതാംകൂറിൽ മാറുമറയ്ക്കൽ സമരം ആരംഭിച്ച വർഷമേത് ?
1829 ൽ.
9. ചാന്നാർ സ്ത്രീകൾക്ക് മേൽ മുണ്ട് ധരിക്കാൻ അനുവാദം നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച വർഷമേത് ?
1859 ജൂലായ്.
10. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വർഷമേത് ?
1888 ൽ.