കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 10

1. ചാവറ കുര്യാക്കോസ് ഏലിയാസ് ഏത് ആരാധനയ്ക്കാണ് പ്രാധാന്യം നൽകിയത് ?
നാൽപ്പത് മണി ആരാധന്യ്ക്ക്.

2. ചാവറ കുര്യാക്കോസ് ഏലിയാസിനെ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായ് പ്രഖ്യാപിച്ചത്?
1986 ൽ.

3. ചാവറ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായ് പ്രഖ്യാപിച്ചത് ?
2014 നവംബർ 23.

4. 1984 ഏപ്രിൽ 7 ന് ചാവറ കുര്യാക്കോസ് ഏലിയാസിനെ ദൈവദാസനാക്കി ഉയർത്തിയ പോപ്പ് ?
ജോൺ പോൾ രണ്ടാമൻ.

5. ഭാരതത്തിൽ ആദ്യമായ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച നാട്ടു രാജ്യം ഏത് ?
തിരുവിതാംകൂർ.

6. ഗാന്ധിജി ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് എന്താണ് പറഞ്ഞത് ?
ആധുനീക കാലത്തെ അത്ഭുതം ,ജനങ്ങളുടെ അധ്യാത്മവിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി.

7. കൊച്ചി രാജാവ് ക്ഷേത്രപ്രവേശാവകാശദാന വിളംബരം പ്രഖ്യാപിച്ചതെന്ന് ?
1948 ഏപ്രിൽ.

8. ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് 1837 ൽ വൈകുണ്ഠസ്വാമിയെ ജയിലിലടച്ചത് ?
സ്വാതിതിരുനാൾ.

9. വൈകുണ്ഠസ്വാമിയെ തന്റെ ഗുരുവായ് സ്വീകരിച്ചതാരാണ് ?
തൈക്കാട് അയ്യാഗുരു.

10. തെക്കൻ തിരുവിതാംകൂറിലെ മേൽ മുണ്ട് സമരത്തിന് പ്രചോദനം നൽകിയത് ?
വൈകുണ്ഠസ്വാമി