ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ – പി.എസ്.സി. ചോദ്യോത്തരങ്ങൾ 01
1. എണ്ണ -പ്രകൃതിവാതക ഉത്പാദക ഗവേഷണ സ്ഥാപനമേത്?
ഒ.എന്‍.ജി.സി. (ഓയില്‍ ആന്‍ഡ്‌നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍)
2. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ 70 ശതമാനത്തോളം ഉത്പാദിപ്പിക്കുന്ന സ്ഥാപനമേത്?
ഒ.എന്‍.ജി.സി.
3. 2019-20 -ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനമേത്?
ഒ.എന്‍.ജി.സി.
4. ഒ.എന്‍.ജി.സി. സ്ഥാപിതമായ വര്‍ഷമേത്?
1956 ഓഗസ്റ്റ്
5. വിദേശരാജ്യങ്ങളിലെ ഖനന-പര്യവേക്ഷണങ്ങളിലേര്‍പ്പെട്ടിട്ടുള്ള ഒ.എന്‍.ജി.സിയുടെ അനുബന്ധ സ്ഥാപനമേത്?
ഒ.എന്‍.ജി.സി. വിദേശ്
6. ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമാണ് ന്യൂഡല്‍ഹിയിലെ ദീന്‍ദയാല്‍ ഊര്‍ജഭവന്‍?
ഒ.എന്‍.ജി.സി.
7. ഒ.എന്‍.ജി.സിയുടെ കീഴിലെ ഏറ്റവും വലിയ എണ്ണഖനന കേന്ദ്രമേത്?
മുംബൈ ഹൈ ഫീല്‍ഡ്
8. മുംബൈ നഗരത്തില്‍ നിന്ന് 176 കിലോമിറ്റര്‍ പടിഞ്ഞാറ് മാറി അറബിക്കടലിലുള്ള ഇന്ത്യയുടെ എണ്ണഖനി ഏത്?
മുംബൈ ഹൈ ഫീല്‍ഡ്
9. മുംബൈ ഹൈ ഫീല്‍ഡ് കണ്ടെത്തിയത് ഏത് പര്യവേക്ഷക കപ്പല്‍ 1964-67 കാലഘട്ടത്തില്‍ നടത്തിയ പഠനങ്ങളിലൂടെയാണ്?
അക്കാഡമിക് അര്‍ഖാന്‍ ജെല്‍സ്കി
10. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാരിന് അന്‍പതു ശതമാനത്തിലധികം ഓഹരിപങ്കാളിത്തം ഉള്ളതോ ആയ സ്ഥാപനങ്ങൾ ഏത് പേരില്‍ അറിയപ്പെടുന്നു?
പൊതുമേഖലാ സ്ഥാപനങ്ങൾ (Public sector Undertakings)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.