PSC Old Question Papers with Answers in Malayalam

psc

1. മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആരാണ്?
(A) ഡി. ബാബുപോൾ
(B) നാൻസി ജോസഫ്
(C) കെ. ജയകുമാർ
(D) കെ. എൻ. പണിക്കർ
Answer: (C)

2. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ടു പ്രസിദ്ധമായ സ്ഥലം ഏത്?
(A) കുണ്ടറ
(B) മണ്ണടി
(C) പദ്മനാഭപുരം
(D) കുമാരപുരം
Answer: (B)

3. സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏത്?
(A) 1972
(B) 1978
(C) 1976
(D) 1984
Answer: (D)

4. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
(A) കൊല്ലം
(B) കണ്ണൂർ
(C) വയനാട്
(D) പാലക്കാട്
Answer: (C)

5. ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
(A) പാലക്കാട്
(B) കൊല്ലം
(C) തിരുവനന്തപുരം
(D) ഇടുക്കി
Answer: (B)

6. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
(A) കുറ്റ്യാടി
(B) നല്ലളം
(C) മലമ്പുഴ
(D) പാത്രക്കടവ്
Answer: (A)

7. തമിഴ്നാട്ടിലെ ആനമലയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്?
(A) പെരിയാർ
(B) ഭാരതപ്പുഴ
(C) നെയ്യാർ
(D) അച്ചൻകോവിൽ
Answer: (B)

8. കേരള ഫിഷറീസ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
(A) കൊല്ലം
(B) ആലപ്പുഴ
(C) മലപ്പുറം
(D) തിരുവനന്തപുരം
Answer: (D)

9. ‘സർവ്വവിദ്യാധിരാജൻ’ എന്നറിയപ്പെടുന്നത് ആര്?
(A) ശ്രീനാരായണഗുരു
(B) സ്വാമി വിവേകാനന്ദൻ
(C) വാഗ്ഭടൻ
(D) ചട്ടമ്പി സ്വാമികൾ
Answer: (D)

10. മിശ്രഭോജനം നടത്തിയതിന് നേതൃത്വം നൽകിയ മഹാൻ ആര്?
(A) അയ്യങ്കാളി
(B) ശ്രീനാരായണഗുരു
(C) സഹോദരൻ അയ്യപ്പൻ
(D) കുമാരഗുരുദേവൻ
Answer: (C)

11. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്?
(A) വിറ്റാമിൻ A
(B) വിറ്റാമിൻ D
(C) വിറ്റാമിൻ K
(D) വിറ്റാമിൻ C
Answer: (D)

12. സസ്യങ്ങളുടെ വേര്‍, ഇല‍, തണ്ട് മുതലായ ഭാഗങ്ങളിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്ന രീതി ഏത്?
(A) ലൈംഗിക പ്രജനനം
(B) പതിവെയ്ക്കൽ
(C) കായിക പ്രജനനം
(D) മുകുളനം
Answer: (C)

13. മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ്ജനാവയവം ഏത്?
(A) വൃക്ക
(B) ത്വക്ക്
(C) കരൾ
(D) മൂത്രാശയം
Answer: (A)

14. ദഹന വ്യവസ്ഥയിൽ ആഹാരത്തിന്റെ ദഹനം പൂർണ്ണമാകുന്നത് ഏത് ഭാഗത്താണ്?
(A) ആമാശയം
(B) ചെറുകുടൽ
(C) വൻകുടൽ
(D) വായ്
Answer: (B)

15. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
(A) തൃശ്ശൂർ
(B) ആലപ്പുഴ
(C) കാസർഗോഡ്
(D) കോട്ടയം
Answer: (C)

16. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ധാതുലവണം ഏത്?
(A) ഇരുമ്പ്
(B) സോഡിയം
(C) കാൽസ്യം
(D) അയഡിൻ
Answer: (B)

17. സസ്യങ്ങളിലെ ശ്വസന വാതകം ഏത്?
(A) CO₂
(B) H₂O
(C) O₂
(D) N₂
Answer: (C)

18. ജീർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് പോഷണം നേടുന്ന സസ്യം ഏത്?
(A) മോണോട്രോപ്പ്
(B) ഹെറ്ററോട്രോപ്പ്
(C) മോണോസൈറ്റ്
(D) ഫാഗോസൈറ്റ്
Answer: (B)

19. സങ്കരയിനം വെണ്ട ഏത്?
(A) അക്ഷയ
(B) ഹരിത
(C) സൽകീർത്തി
(D) അന്നപൂർണ്ണ
Answer: (C)

20. റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം ഏത്?
(A) പാവൽ
(B) വഴുതന
(C) നെല്ല്
(D) മുതിര
Answer: (C)

21. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ഏത്?
(A) ന്യൂട്രോൺ
(B) പ്രോട്ടോൺ
(C) ഇലക്ട്രോൺ
(D) ന്യൂട്രിനോ
Answer: (B)

22. ഓക്സിജൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
(A) ജോസഫ് പ്രീസ്റ്റ്ലി
(B) ഹെൻറി കാവൻഡിഷ്
(C) കാൾ ഷീലേ
(D) റൂഥർഫോർഡ്
Answer: (A)

23. പ്രാഥമിക വർണ്ണമല്ലാത്തത് ഏത്?
(A) ചുവപ്പ്
(B) നീല
(C) മഞ്ഞ
(D) പച്ച
Answer: (C)

24. സാധാരണ ഊഷ്മാവിൽ വായുവിലൂടെ ശബ്ദത്തിന്റെ വേഗം എത്ര?
(A) 500 m/s
(B) 750 m/s
(C) 340 m/s
(D) 1435 m/s
Answer: (C)

25. ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവ് എന്താണ്?
(A) താപം
(B) താപനില
(C) വ്യാപനം
(D) മർദ്ദം
Answer: (A)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.