മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 8

മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 7

1. ഇന്ത്യ സന്ദര്‍ശിക്കുന്ന മറ്റു രാഷ്ട്രത്തലവന്‍മാരും വിശിഷ്ടാതിഥികളും നട്ട മരങ്ങളുള്ള ഒരു പാര്‍ക്ക്‌ രാജ്ഘട്ട് പരിസരത്തുണ്ട്‌.

2. രാജ്ഘട്ടിനു സമീപമാണ്‌ ഇന്ത്യയിലെ പ്രമുഖ ഭരണാധികാരികളുടെ സമാധിസ്ഥലങ്ങള്‍.

3. ഗാന്ധിജി വധിക്കപ്പെട്ട സമയത്ത്‌ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സുക്ഷിച്ചിരിക്കുന്നത്‌ മധുരയിലെ ഗാന്ധി മ്യൂസിയത്തിലാണ്‌.

4. ഗാന്ധിവധത്തോടെ നിരോധിക്കപ്പെട്ട സംഘടനയാണ്‌ ആര്‍.എസ്‌.എസ്‌ (രാഷ്ട്രീയസ്വയം സേവക്‌ സംഘ്‌). 1949-ല്‍ നിരോധനം പിന്‍വലിച്ചു.

5. ഗാന്ധിജിയുടെ സ്മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സംസ്ഥാന തലസ്ഥാനമാണ്‌ ഗാന്ധിനഗര്‍ (ഗുജറാത്ത്‌).

6. രക്തമാംസങ്ങളില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന്‌ വരുംതലമുറ വിശ്ചസിച്ചെന്നു വരില്ല എന്ന്‌ ഗാന്ധിജിയെക്കുറിച്ച്‌ പറഞ്ഞത്‌ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്‌ (1944).

7. ഗാന്ധിജിയെ അവസാനമായി സമാധാന നൊബേലിന്‌ നാമനിര്‍ദ്ദേശം ചെയ്തത്‌ 1948-ലാണ്‌.

8. ഗാന്ധിജി അന്തരിച്ച 1948-ല്‍ ആര്‍ക്കും സമാധാന നൊബേല്‍ നല്‍കിയില്ല.

9. 1948 ജൂണ്‍ 18-ന്‌ മുംബൈയിലെ ഒരു ആശുപ്രതിയില്‍ കരളിനെ ബാധിച്ചരോഗം മൂലം നിര്യാതനായ ഗാന്ധിജിയുടെ മകനാണ്‌ ഹരിലാല്‍ ഗാന്ധി.

10. ഷിംലയില്‍ പഞ്ചാബ്‌ ഹൈക്കോടതിയിലാണ്‌ ഗാന്ധി വധക്കേസിന്റെ വിചാരണ നടന്നത്‌.