മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 4

മഹാത്മാഗാന്ധി

1. ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തി ഭാഷയില്‍നിന്ന്‌ ഇംഗ്ളിഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ മഹാദേവ്‌ ദേശായിയാണ്‌.

2. 1942 ഓഗസ്റ്റ്‌ 15-നാണ്‌ മഹാദേവ്‌ ദേശായി അന്തരിച്ചത്‌.

3. മഹാദേവ്‌ ദേശായിയുടെ നിര്യാണശേഷം ഗാന്ധിജിയുടെ പ്രൈവറ്റ്‌ സ്രെകട്ടറിയായത്‌ പ്യാരേലാല്‍ നയ്യാറാണ്‌.

4. പ്യാരേലാല്‍ നയ്യാറുടെ സഹോദരി സുശീലാ നയ്യാറായിരുന്നു ഗാന്ധിജിയുടെ പേഴ്‌സണല്‍ ഫിസിഷ്യന്‍.

5. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന്‌ ഗാന്ധിജി ആഹ്വാനം ചെയ്തത്‌ ക്വിറ്റിന്ത്യാ സമരകാലത്താണ്‌.

6. ക്വിറ്റിന്ത്യാ സമരത്തിന്‌ അറസ്റ്റിലായപ്പോള്‍ ഗാന്ധിജി തടവനുഭവിച്ചത്‌ പുണെയിലെ ആഗാഖാൻ കൊട്ടാരത്തിലാണ്‌.

7. ഗാന്ധിജി അവസാനമായി തടവനുഭവിച്ചത്‌ ആഗാഖാൻ കൊട്ടാരത്തിലാണ്‌. രണ്ടു
വര്‍ഷത്തെ ജീവിതത്തിനിടെ ജീവിതത്തിലെ താങ്ങാനാവാത്ത രണ്ടു ദുരന്തങ്ങള്‍ അദ്ദേഹം നേരിട്ടു. ജയിലില്‍ അടയ്ക്കപ്പെട്ട ആറാംദിവസം ഗാന്ധിജിയുടെ പ്രൈവറ്റ്‌ സെക്രട്ടറി മഹാദേവ്‌ ദേശായി അന്തരിച്ചു. പതിനെട്ടുമാസത്തിനുശേഷം 1944 ഫെബ്രൂവരി 22-ന്‌ കസ്തൂര്‍ബാ ഗാന്ധിയും തടവറയില്‍വച്ചുതന്നെ അന്തരിച്ചു. തുടര്‍ന്ന്‌ ബാപ്പുവിന്‌ കടുത്ത മലേറിയ പിടിപെട്ടു. ഗാന്ധിജി തടവറയില്‍ അന്തരിക്കു
ന്നത്‌ ഭയന്ന ബ്രിട്ടീഷ്‌ സര്‍ക്കാര്‍ 1944 മെയ്‌ ആറിന്‌ അദ്ദേഹത്തെ വിട്ടയച്ചു.

8. ഇന്ത്യാവിഭജനത്തെ ഗാന്ധിജി എതിര്‍ത്തു. ഒടുവില്‍, മനസ്സില്ലാമനസ്സോടെ അദ്ദേഹം അതിനു സമ്മതിച്ചു. ഗാന്ധിജിയുടെ വിശ്വസ്തനായ സര്‍ദാര്‍ പട്ടേലാണ്‌ വിഭജനത്തിന്‌ വഴങ്ങുകയാണ്‌ രാജ്യത്ത്‌ നടമാടുന്ന അക്രമം അവസാനിപ്പിക്കാനുള്ള പോംവഴിയെന്ന്‌ ഗാന്ധിജിയോട് പറഞ്ഞത്‌.

9. എന്റെ ഒറ്റയാള്‍ പട്ടാളം എന്ന്‌ ഗാന്ധിജിയെ വിശേഷിപ്പിച്ചത്‌ മൌണ്ട്‌ ബാറ്റണ്‍ പ്രഭുവാണ്‌.

10. ഇന്ത്യാവിഭജനം ഒഴിവാക്കുന്നതിന്‌ ജിന്നയെ പ്രധാനമന്ത്രിയാക്കാന്‍ നിര്‍ദ്ദേശിച്ചത്‌ ഗാന്ധിജിയാണ്‌.