എല്‍.ഡി.സി. പരീക്ഷയില്‍ വിവിധ ജില്ലകളില്‍ വന്ന ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും. Part 7
1. ചൂലന്നൂര്‍ പക്ഷി സങ്കേതത്തിന്റെ മറ്റൊരു പേര്?
കെ.കെ. നീലകണ്ഠന്‍ പക്ഷിസങ്കേതം
2. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ പ്രദേശം?
ചിന്നാർ
3. ചാമ്പല്‍ മലയണ്ണാന്‍ കാണപ്പെടുന്നതും വെള്ള കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട വന്യജീവി സങ്കേതം?
ചിന്നാര്‍
4. ചിന്നാറിലൂടെ ഒഴുകുന്ന നദി?
പാമ്പാര്‍
5. കേരളത്തില്‍ സിംഹങ്ങളെ തുറന്നു വിട്ടിരിക്കുന്ന ഏക കേന്ദ്രം?
നെയ്യാര്‍
6. കേരളത്തില്‍ കാട്ടുപോത്തുകൾ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വന്യജിവി സങ്കേതം?
പറമ്പിക്കുളം
7. കേരളത്തിലൂടെ പ്രവേശനമില്ലാത്ത വന്യ ജീവിസങ്കേതം?
പറമ്പിക്കുളം
8. കേരളത്തില്‍ വന്യജീവി സങ്കേതത്തില്‍ മരത്തിന്റെ പേരില്‍ അറിയപ്പെടുന്നത്?
ചെന്തുരുണി
9. റീഡ് തവളകൾ കാണപ്പെടുന്ന പ്രദേശം?
കക്കയം
10. വംശം നാശഭീഷണി നേരിടുന്ന അത്യപൂര്‍വ വരയാടുകളുടെ സംരക്ഷണകേന്ദ്രം?
ഇരവികുളം
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.