തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 7

തിരുവിതാംകൂറിലെ രാജാക്കന്മാര്‍

1. തിരുവിതാംകൂറിലെ ആദ്യത്തെ സമഗ്രമായ കാനേഷുമാരി കണക്ക് തയാറാക്കിയ വര്‍ഷമേത്‌?

1875 മേയ്‌

2. 1866-ല്‍ ബ്രിട്ടീഷ് രാജ്ഞി “മഹാരാജ” ബിരുദം സമ്മാനിച്ചത്‌ ഏത്‌ തിരുവിതാംകൂര്‍ ഭരണാധികാരിക്കാണ്‌?

ആയില്യം തിരുനാളിന്‌

3. തിരുവിതാംകൂറിലെ പോലീസ്‌ സേനയെ പുനഃസംഘടിപ്പിച്ച ഭരണാധികാരിയാര്?

വിശാഖം തിരുനാള്‍

4. അയിത്തജാതിക്കാരുടെ കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശനമനുവദിച്ച തിരുവിതാംകൂര്‍ രാജാവാര് ?

ശ്രീമൂലം തിരുനാള്‍

5. തിരുവനന്തപുരത്ത്‌ സംസ്കൃതകോളേജ്‌, ആയുര്‍വേദ കോളേജ്‌, ലോ കോളേജ് എന്നിവ ആരംഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌ ?

ശ്രീമൂലം തിരുനാളിന്റെ

6. തിരുവിതാംകൂറില്‍ പൂുരാവസ്‌തു ഗവേഷണവകുപ്പ്‌, ദുര്‍ഗ്ഗുണപരിഹാരശാല എന്നിവ സ്ഥാപിച്ച ഭരണാധികാരിയാര് ?

ശ്രീമൂലം തിരുനാള്‍

7. 1888-ല്‍ തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് കൗണ്‍സില്‍ സ്ഥാപിച്ച ഭരണാധികാരിയാര് ?

ശ്രീമൂലം തിരുനാള്‍

8. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ രണ്ടാമതായി നിയമനിര്‍മാണസഭ നിലവില്‍ വന്നതെവിടെ?

തിരുവിതാംകൂറില്‍ (ആദ്യം മൈസൂറില്‍)

9. ശ്രീമൂലം പ്രജാസഭയുടെ പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷമേത്‌ ?

1904

10. 1924 മുതല്‍ 1931 വരെ തിരുവിതാംകൂറില്‍ റീജന്റായി ഭരണം നടത്തിയതാര്?

സേതുലക്ഷ്മീബായി