തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 5

തിരുവിതാംകൂറിലെ രാജാക്കന്മാര്‍

1. ജാതി, പദവി എന്നിവയുടെ വ്യത്യാസം ബാധകമാകാതെ എല്ലാവര്‍ക്കും വീട് ഓട് മേയാനുള്ള അവകാശം നല്‍കിയ തിരുവിതാംകൂര്‍ ഭരണാധികാരിയാര്?

ഗൗരി പാര്‍വതീബായി

2. ആധുനിക തിരുവിതാംകുറിന്റെ ചരിത്രത്തിലെ സുവര്‍ണകാലം എന്നറിയപ്പെടുന്നത്‌ ആരുടെ ഭരണകാലമാണ്‌?

സ്വാതിതിരുനാളിന്റെ (1829-1847)

3. ‘ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ട് തിരുവിതാംകൂര്‍ രാജാവാര് ?

സ്വാതിതിരുനാള്‍

4. തിരുവിതാംകൂറിന്‍റെ ആസ്ഥാന സദസ്സില്‍ സുകുമാരകലകള്‍ക്ക്‌ അസാധാരണമായ പ്രോത്സാഹനം ലഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌ ?

സ്വാതിതിരുനാളിന്റെ

5. പെറ്റി സിവില്‍കേസുകളും, പോലീസ്‌ കേസുകളും കേള്‍ക്കാന്‍ മുന്‍സിഫ്‌ കോടതികള്‍ സ്ഥാപിച്ച്‌ തിരുവിതാംകൂറിലെ നീതിന്യായഭരണം പരിഷകരിച്ചതാര് ?

സ്വാതിതിരുനാള്‍

6. തിളച്ച നെയ്യില്‍ കൈമുക്കി കുറ്റം കണ്ടുപിടിക്കുന്ന ‘ശുചീന്ദ്രം കൈമുക്ക്’ എന്ന ദുരാചാരം നിര്‍ത്തലാക്കിയത്‌ ആര് ?

സ്വാതിതിരുനാള്‍

7. തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌?

സ്വാതിതിരുനാളിന്റെ

8. തിരുവനന്തപുരത്തെ രാജാസ്‌ ഫ്രീ സ്കൂള്‍ സ്ഥാപിച്ചതാര്?

സ്വാതിതിരുനാള്‍

9. സ്വാതിതിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത്‌ നക്ഷത്ര ബംഗ്ളാവ് തുറന്ന വര്‍ഷമേത്‌?

1836

10. എന്‍ജിനീയറിങ്‌ വകുപ്പ്‌, ഗവണ്‍മെന്റ്‌ പ്രസ്‌, കാഴ്ചബംഗ്ലാവ് എന്നിവ തിരുവനന്തപുരത്ത്‌ ആരംഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌?

സ്വാതിതിരുനാളിന്റെ