തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 3

തിരുവിതാംകൂർ

തിരുവിതാംകൂറിലെ രാജാക്കന്മാര്‍

1. തൃപ്പടിദാനം നടത്തിയ വര്‍ഷം ഏതാണ്‌?

1750 ജനുവരി 3 (കൊല്ലവര്‍ഷം 925)

2. ശ്രീപത്മനാഭസ്വാമി ക്ഷ്രേതത്തില്‍ ഭദ്രദീപം, മുറജപം എന്നിവയ്ക്ക്‌ തുടക്കുമിട്ടതാര് ?

അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ

3. അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ ആസ്ഥാന സദസ്സിനെ അലങ്കരിച്ച വിഖ്യാത കവികൾ ആരെല്ലാം?

രാമപുരത്തു വാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍

4. അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയ്ക്ക്‌ ശേഷം തിരുവിതാംകൂര്‍ രാജാവായത്‌ ആരാണ്‌?

കാര്‍ത്തികതിരുനാള്‍ രാമവര്‍മ

5. ‘ധര്‍മരാജാവ്‌’ എന്നറിയപ്പെട്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര് ?

കാര്‍ത്തികതിരുനാള്‍ രാമവര്‍മ

6. കിഴവന്‍ രാജ എന്നുവിളിക്കപ്പെട്ടത്‌ ആരാണ്‌?

കാര്‍ത്തികതിരുനാള്‍ രാമവര്‍മ

7. അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള, രാജാ കേശവദാസന്‍ എന്നിവര്‍ ആരുടെ മന്ത്രിമാരായിരുന്നു?

ധര്‍മരാജയുടെ

8. ഇതര മതാനുയായികൾക്കും നല്‍കുന്ന സേവനങ്ങളെ വാഴ്ത്തിക്കൊണ്ട് റോമിലെ
പോപ്പിന്റെ കത്ത്‌ ലഭിച്ചത്‌ ഏത്‌ തിരുവിതാംകൂര്‍ രാജാവിനാണ്‌?

ധര്‍മരാജയ്ക്ക്

9. ആരുടെ ഭരണകാലത്താണ്‌ തിരുവിതാംകൂറിന്‍റെ രാജധാനി പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക്‌ മാറ്റിയത്‌?

ധര്‍മരാജയുടെ

10. ഏറ്റവും കൂടുതല്‍കാലം തിരൂവിതാംകൂര്‍ രാജാവായിരുന്നത്‌ ആരാണ്‌?

ധര്‍മരാജ