തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 10

വനിതാ ഭരണാധികാരികള്‍
1. തിരുവിതാംകൂറില്‍ വാക്സിനേഷന്‍ വകുപ്പു ആരംഭിക്കുകയും ആദ്യമായി വാക്സിനേ
ഷന്‍ നടത്തുകയും ചെയ്തഭരണാധികാരി ആരാണ്?
റാണി ഗൗരിലക്ഷ്മി ബായി
2. തിരുവിതാംകൂറില്‍ ഏറ്റവുമധികം കാലം ഭരണച്ചുമതല വഹിച്ച വനിതാ ഭരണാധികാരി ആര് ?
റാണി ഗൗരിപാര്‍വതി ബായി
3. തിരുവിതാംകൂറില്‍ കാപ്പികൃഷി ആരംഭിച്ചത് ഏത് ഭരണാധികാരിയാണ്?
റാണി ഗൗരിപാര്‍വതി ബായി
4. വിഖ്യാതചിത്രകാരന്‍ രാജാ രവിവര്‍മയുടെ ഏത് ചെറുമകളാണ് തിരുവിതാംകൂറിലെ റീജന്റ് റാണിയായി ഭരണം നടത്തിയത്?
സേതുലക്ഷ്മി ബായി
5. 1925-ല്‍ ഗാന്ധിജി സന്ദര്‍ശിച്ചത് ഏതു തിരുവിതാംകൂര്‍ ഭരണാധികാരിയെയാണ്
സേതുലക്ഷ്മി ബായിയെ
6. തിരുവിതാംകൂറിലെ ഏതു മഹാറാണിയുടെ ജീവചരിത്ര ഗ്രന്ഥമാണ് അറ്റ് ദി ടേണ്‍ ഓഫ് ദി ടൈഡ്?
സേതുലക്ഷ്മി ബായി
7. വനിതകളും ഭരണം നടത്തിയ മലബാറിലെ മുസ്‌ലിം രാജവംശം ഏതായിരുന്നു?
അറയ്ക്കുല്‍ രാജവംശം
8. അറയ്ക്കല്‍ വംശത്തിലെ വനിതാ ഭരണാധികാരികള്‍ അറിയപ്പെട്ടതെങ്ങനെ?
അറയ്ക്കല്‍ ബീവി
9. ഭരണം നടത്തിയ ആദ്യത്തെ അറയ്ക്കല്‍ ബീവി ആരായിരുന്നു?
ബീവി ഹറാബിച്ചി കഡവുബെ (1728-1732)