Kerala PSC Questions Thrissur

kerala districts

▋ പ്രാചീനകാലത്ത് വിഷഭാദ്രി പുരം എന്നറിയപ്പെട്ട ജില്ല
🅰 തൃശ്ശൂർ

▋ പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
🅰 തൃശ്ശൂർ

▋ കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം
🅰 തൃശൂർ

▋ തൃശ്ശൂർ നഗരത്തിൻ്റെ ശില്പി
🅰 ശക്തൻതമ്പുരാൻ

▋ തൃശ്ശൂർ പൂരത്തിന് തുടക്കമിട്ടത് ആരാണ്
🅰 ശക്തൻ തമ്പുരാൻ

▋ കേരളത്തിലെ ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്
🅰 തൃശ്ശൂരാണ്

▋ മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത്
🅰 ചെമ്പുകാവ്

▋ ഉണ്ണായിവാര്യർ സ്മാരക സ്ഥിതി ചെയ്യുന്നത്
🅰 ഇരിങ്ങാലക്കുട

▋ തുകൽ ഉൽപ്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല
🅰 തൃശ്ശൂർ

▋ രാമായണത്തിൽ മുരിചി പത്തനം എന്നറിയപ്പെട്ട സ്ഥലം
🅰 കൊടുങ്ങല്ലൂർ

▋ സംഘകാലകൃതികളിൽ മുചിര, മുരിചിനഗരം എന്നിങ്ങനെ അറിയപ്പെട്ട സ്ഥലം
🅰 കൊടുങ്ങല്ലൂർ

▋ കൊടുങ്ങല്ലൂർ രാജവംശം അറിയപ്പെട്ടിരുന്നത്
🅰 പടിഞ്ഞാറ്റേടത്ത് സ്വരൂപം

▋ ഇന്ത്യയിലെ ആദ്യത്തെ ജൂത പള്ളി സ്ഥാപിച്ചതെവിടെ
🅰 കൊടുങ്ങല്ലൂർ

▋ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്
🅰 ചെറുതുരുത്തി

▋ വള്ളത്തോൾ നാരായണമേനോൻ കേരള കലാമണ്ഡലം സ്ഥാപിച്ച വർഷം
🅰 1930

▋ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്
🅰 വെള്ളാനിക്കര

▋ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 കണ്ണാറ

▋ കേരള സാഹിത്യ അക്കാദമി സ്ഥിതിചെയ്യുന്നത്
🅰 അയ്യന്തോൾ

▋ ഇന്ത്യൻ കോഫി ഹൗസിൻ്റെ ആസ്ഥാനം

🅰 തൃശൂർ

▋ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 മണ്ണുത്തി

▋ കേരള വന ഗവേഷണ കേന്ദ്രം
🅰 പീച്ചി

▋ കേരള ലളിതകലാ അക്കാദമി സ്ഥിതി ചെയ്യുന്നത്
🅰 ചെമ്പൂക്കാവ്

▋ കെഎസ്എഫ്ഇ യുടെ ആസ്ഥാനം
🅰 തൃശ്ശൂർ

▋ കേരള ഫീഡ്സി ൻ്റെ ആസ്ഥാനം
🅰 കല്ലേറ്റുംകര

▋ സ്കൂൾ ഓഫ് ഡ്രാമ സ്ഥിതി ചെയ്യുന്നത്
🅰 അരണാട്ടുകര

▋ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) യുടെ ആസ്ഥാനം
🅰 മുളങ്കുന്നത്തുകാവ്

▋ കേരള പോലീസ് അക്കാദമി സ്ഥിതിചെയ്യുന്നത്
🅰 രാമവർമപുരം

▋ കേരള സംഗീതനാടക അക്കാദമി സ്ഥിതിചെയ്യുന്നത്
🅰 ചെമ്പൂക്കാവ്

▋ അപ്പൻതമ്പുരാൻ സ്മാരകം സ്ഥിതിചെയ്യുന്നത്
🅰 അയ്യന്തോൾ

▋ തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ചേറ്റുവ കോട്ട പണികഴിപ്പിച്ചത് ആരാണ്
🅰 ഡച്ചുകാർ

▋ അശ്മകം, മുസരിസ് എന്നിങ്ങനെ അറിയപ്പെട്ട സ്ഥലം
🅰 കൊടുങ്ങല്ലൂർ

▋ ആര്യഭടൻ ജനിച്ചത് എന്ന് കരുതപ്പെടുന്ന സ്ഥലം
🅰 അശ്മകം അഥവാ കൊടുങ്ങല്ലൂർ

▋ ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം
🅰 ഗുരുവായൂർ ക്ഷേത്രം

▋ കണ്ണകി പ്രതിഷ്ഠ ഉള്ള കേരളത്തിലെ ക്ഷേത്രം
🅰 കൊടുങ്ങല്ലൂർ ക്ഷേത്രം

▋ ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി എവിടെയാണ് പണിതത്
🅰 കൊടുങ്ങല്ലൂർ

▋ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി കൊടുങ്ങല്ലൂരിലെ
🅰 ചേരമാൻ ജുമാ മസ്ജിദ്

▋ കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം
🅰 അതിരപ്പള്ളി വെള്ളച്ചാട്ടം

▋ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടം ഏത് നദിയിലാണ്
🅰 ചാലക്കുടി

▋ പീച്ചി- വാഴാനി അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
🅰 കേച്ചേരിപ്പുഴ

▋ പീച്ചി അണക്കെട്ട് നിർമ്മിക്കാൻ മുൻകൈയെടുത്ത കൊച്ചി പ്രധാനമന്ത്രി
🅰 ഇക്കണ്ടവാര്യർ

▋ പഞ്ചാരി മേളത്തിൻ്റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം
🅰 പെരുവനം

▋ ആലവട്ടത്തിന് പ്രശസ്തമായ സ്ഥലം
🅰 കണിമംഗലം

▋ തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതങ്ങൾ
🅰 പീച്ചി-വാഴാനി, ചിമ്മിണി

▋ കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത ഗ്രാമം
🅰 വരവൂർ

▋ കേരളത്തിലെ ആദ്യത്തെ നിയമ സാക്ഷരത ഗ്രാമം
🅰 ഒല്ലൂക്കര

▋ ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള കേരളത്തിലെ നദി
🅰 ചാലക്കുടി പുഴ

▋ കേരളത്തിലെ നാളന്ദ / തക്ഷശില എന്നിങ്ങനെ അറിയപ്പെടുന്നത്
🅰 തൃക്കണ്ണാമതിലകം