Kerala Districts-Wayanad

kerala disricts

▉ വയനാട് ജില്ല രൂപീകരിച്ചത്
🅰 1 നവംബർ 1980

▉ വയനാട് ജില്ലയുടെ ആസ്ഥാനം
🅰 കൽപ്പറ്റ

▉ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല
🅰 വയനാട്

▉ ഇന്ത്യയിൽ ആദ്യമായി സ്വർണ്ണം ഖനനം ആരംഭിച്ച ജില്ല
🅰 വയനാട്

▉ പാൻമസാല നിരോധിച്ച കേരളത്തിലെ ആദ്യത്തെ ജില്ല
🅰 വയനാട്

▉ തെക്കൻ ഗയ എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ സ്ഥലം
🅰 തിരുനെല്ലി

▉ ദക്ഷിണകാശി എന്നറിയപ്പെടുന്ന സ്ഥലം
🅰 തിരുനെല്ലി

▉ പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത്
🅰 മാനന്തവാടി

▉ പണ്ടുകാലത്ത് ഗണപതിവട്ടം എന്നറിയപ്പെടുന്ന സ്ഥലം
🅰 സുൽത്താൻബത്തേരി

▉ ഗണപതി ക്ഷേത്രത്തിന്റെ സാന്നിധ്യം കാരണം സുൽത്താൻ ബത്തേരി മുമ്പ് ഗണപതി വട്ടം എന്നറിയപ്പെട്ടിരുന്നു.

▉ വയനാട്ടിലെ പഴയകാല പേരുകൾ
🅰 മയക്ഷേത്ര, പുറൈ കിഴിനാട്

▉ ആമലക്ക ഗ്രാമം എന്നറിയപ്പെട്ട സ്ഥലം
🅰 തിരുനെല്ലി

▉ കർണാടക, തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല
🅰 വയനാട്

▉ തീരപ്രദേശങ്ങളും റെയിൽവേ ലൈനുകളും ഇല്ലാത്ത ജില്ല
🅰 വയനാട്

▉ കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല
🅰 വയനാട്

▉ കേരളത്തിൽ ഏറ്റവും കുറവ് താലൂക്കുകളുള്ള ജില്ല
🅰 വയനാട്

▉ കേരളത്തിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള ജില്ല
🅰 വയനാട്

▉ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യയുള്ള ജില്ല
🅰 വയനാട്

▉ കേരളത്തിലെ കിഴക്ക് ഒഴുകുന്ന നദികളിൽ ഏറ്റവും വലുതാണ്
🅰 കബനി.

▉ വയനാട്ടിലെ കബിനി നദിയിൽ നിർമ്മിച്ച ബണാസുര സാഗർ ഡാം ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമാണ്.

▉ മീൻ‌മുട്ടി വെള്ളച്ചാട്ടവും സൂചിപാറ വെള്ളച്ചാട്ടവും വയനാടിലാണ്.

▉ വയനാട് വന്യജീവി സങ്കേതംസ്ഥാപിതമായത്
🅰 1973 ൽ

▉ വയനാടിലെ ബ്രഹ്മഗിരി കുന്നുകളിലാണ് പക്ഷി പാതാളം സ്ഥിതി ചെയ്യുന്നത്

▉ വയനാട്ടിലെ അംബുകുത്തി മലയിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്

▉ വയനാട് ജില്ലയുടെ കവാടം എന്നറിയപ്പെടുന്നത്.
🅰 ലക്കിഡി

▉ കേരളത്തിലെ ചിറാപുഞ്ചി
🅰 ലക്കിഡി

▉ കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകമാണ്
🅰 പൂക്കോട് തടാകം.

▉ കേരളത്തിൽ കുരുമുളക്, ഇഞ്ചി, കാപ്പി എന്നിവയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല.
🅰 വയനാട്

▉ കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം
🅰 ചുണ്ടേൽ

▉ ബ്രഹ്മഗിരി കുന്നിന്റെ അരികിലുള്ള മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന പുരാതന ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ദക്ഷിണ കാശി എന്നും ഇത് അറിയപ്പെടുന്നു.

▉ വയനാട് ഹെറിറ്റേജ് മ്യൂസിയം അമ്പലവയലിലാണ്.

▉ തലക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത്
🅰 പനമരം

▉ കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം
🅰 അംബലവയൽ

▉ 1812 ലെ കുറിച്ചിയർ കലാപത്തിന്റെ നേതാവായിരുന്നു രാമൻ നമ്പി.

2003 ലായിരുന്നു മുത്തങ്ങ പ്രക്ഷോഭം.

▉ ജൈവവൈവിധ്യ സെൻസസ് നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്
🅰 എടവക

▉ കേരളത്തിൽ വാനില കൃഷി ചെയ്യുന്ന സ്ഥലം
🅰 അമ്പലവയൽ

▉ കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം
🅰 പണിയർ

▉ ചിത്രകൂടൻ പക്ഷികൾക്ക് പ്രശസ്തമായ പക്ഷിസങ്കേതം
🅰 പക്ഷിപാതാളം

▉ വയനാട് ചുരത്തിലൂടെയുള്ള വഴി ബ്രിട്ടീഷുകാർക്ക് കാണിച്ചുകൊടുത്ത ആദിവാസി ആരായിരുന്നു
🅰 കരിന്തണ്ടൻ

▉ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്ക്
🅰 സുൽത്താൻബത്തേരി

▉ കേരളത്തിലെ ഏറ്റവും വലിയ നദി ജന്യ ദ്വീപ്
🅰 കുറുവാദ്വീപ്

▉ കേരളത്തിലെ കാളിന്ദി എന്നറിയപ്പെടുന്ന നദി
🅰 പാപനാശിനി പുഴ