Kerala PSC Questions And Answers

psc

1. പിഞ്ഞാണ വർണം – ശരിയായി വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ ?

A) പിഞ്ഞാണവും വർണവും
B) പിഞ്ഞാണത്തിന്റെ വർണം ✅
C) പിഞ്ഞാണം പോലുള്ള വർണം
D) പിഞ്ഞാണത്തിലെ വർണം

2. ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.

A) വേഗത്തിൽ കഴിക്കുക
B) ശ്ലോകം ഉരുവിടുക
C) രുചിച്ച് കഴിക്കുക
D) ചുരുക്കിപ്പറയുക ✅

3. വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?
A) എങ്ങനെയെങ്കിലും ✅
B) പ്രശംസ
C) മഹാവിജയം
D) വിജയശ്രീലാളി

4. പൂരണി തദ്ധിതമേത് ?
A) കടത്തനാടൻ
B) നല്ലവൾ
C) കൊതിച്ചി
D) ഒന്നാമൻ ✅

5. യഥാവിധി – വിഗ്രഹിച്ചെഴുതുക.

A) യഥയുടെ വിധി
B) വിധി എങ്ങനെയോ അങ്ങനെ ✅
C) യഥയാകുന്ന വിധി
D) യഥ പോലുള്ള വിധി

6. ശരിയായ പദമേത് ?

A) കൈയാമം ✅
B) കയ്യാമം
C) കയാമം
D) കൈയ്യാമം

7. പിരിച്ചെഴുതുക – കണ്ണീർപ്പാടം.

A) കണ്ണീർ + പ്പാടം
B) കൺ + പ്പാടം
C) കണ്ണീർ + പാടം ✅
D) കൺ + പാടം

8. സന്തോഷത്തെ പ്രദാനം ചെയ്യുന്നത് എന്ന പദത്തിന്റെ സമാനപദം എഴുതുക.

A) സന്തോഷദാനം
B) സന്തോഷപ്രദം ✅
C) സന്തോഷപ്രദാനം
D) സന്തോഷദായകം

9. വാക്യം ശരിയായി എഴുതുക-തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.
A) തൊഴിൽ ലഭിച്ചവരിൽ നൂറ് ശതമാനത്തിൽ ഏറെയും നിരാശരായവരാണ് B) തൊഴിൽ ലഭിച്ചവർ നിരാശർ തന്നെയാണ്
C) തൊഴിലുണ്ടെങ്കിലും നിരാശയിൽപ്പെട്ടവരാണ്
D) തൊഴിൽ ലഭിച്ചവരിൽ തൊണ്ണൂറുശതമാനവും നിരാശരാണ് ✅

10. അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക, .
A) സ്ത്രീകൾ
B) മരം
C) സ്വാമികൾ
D) പണിക്കാർ ✅