Kerala PSC Chemistry Questions Part 6

chemistry

1. എത്ര ലിറ്ററാണ്‌ ഒരു ബാരല്‍?
-159 ലിറ്റര്‍ (42 ഗാലണ്‍)

2. പെട്രോളിയത്തിന്റെ വാതകരൂപമേത്‌?
– പ്രകൃതിവാതകം

3. ഒക്ടേന്‍നമ്പര്‍ എന്തിനെ സൂചിപ്പിക്കുന്നു?
– പെട്രോളിയം ഇന്ധനം എത്രമികവില്‍ എന്‍ജിനില്‍ കത്തുന്നു എന്നതിനെ

4. എന്താണ്‌ പാരഫിന്‍ ഓയില്‍ എന്നറിയപ്പെടുന്നത്‌?
– മണ്ണെണ്ണ

5. ജെറ്റ്‌ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം പ്രധാനമായും എന്തില്‍ നിന്നും തയാറാക്കുന്നതാണ്‌?
– മണ്ണെണ്ണ

6. ഏതിനം ശിലയ്ക്കുദാഹരണമാണ്‌ കല്‍ക്കരി?
– അവസാദശില

7. കല്‍ക്കരിയിലെ ഘടകമൂലകങ്ങള്‍ ഏതൊക്കെ?
– കാര്‍ബണ്‍, ഹൈഡ്രജന്‍

8. താപോര്‍ജനിലയങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്രധാന ഇന്ധനമേത്‌?
– കൽക്കരി

9. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കല്‍ക്കരിയിനമേത്‌?
– ആന്ത്രാസൈറ്റ്

10. കായാന്തരിത ശിലാവിഭാഗത്തിലേതായി പരിഗണിക്കപ്പെടുന്ന കല്‍ക്കരിയിനമേത്‌?
– ആന്ത്രാസൈറ്റ്

11. “തവിട്ടു കല്‍ക്കരി” എന്നറിയപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ ഇനമേത്‌?
– ലിഗ്നൈറ്റ്‌

12. കല്‍ക്കരിഖനികളിൽ പണിയെടുക്കുന്നവരില്‍ കണ്ടുവരുന്ന പ്രധാന രോഗമേത്‌?
– ബ്‌ളാക്ക്‌ലങ് രോഗം

13. വിഷങ്ങളെക്കുറിച്ച പഠിക്കുന്നശാസ്ത്രശാഖയേത്‌?
– ടോക്സിക്കോളജി

14. ജീവനുള്ളവ പുറപ്പെടുവിക്കുന്നവിഷം അറിയപ്പെടുന്നതെങ്ങിനെ?
– ടോക്സിൻ അഥവാ ജൈവികവിഷം

15. ‘വിഷങ്ങളിലെ രാജാവ്’ എന്നറിയപ്പെടുന്നതെന്ത്‌?
– ആഴ്സനിക്ക്‌

16. ‘രാജാക്കന്‍മാരുടെ വിഷം’ എന്നു വിളിക്കപ്പെടുന്നതെന്ത്‌ ?
– ആഴ്‌സനിക്ക്‌

17. ഏറ്റവും മാരകവിഷങ്ങളായി അറിയപ്പെടുന്ന സയനൈഡുകളിലെ പ്രധാന ഘടകങ്ങള്‍ ഏതൊക്കെ?
– കാര്‍ബണ്‍, നൈട്രജന്‍

18. ഏതു വിഷവസ്‌തുക്കള്‍ ഉള്ളില്‍ച്ചെന്നാലാണ്‌, ശരീരകലകളില്‍ ഓക്സിജന്‍ എത്തുന്നത്‌ തടസപ്പെട്ട് മിനിട്ടുകള്‍ക്കകം മരണം സംഭവിക്കുക?
– സോഡിയം/ പൊട്ടാസ്യം സയനൈഡുകള്‍

19. ബദാംകായുടെ മണമുള്ള മാരകവിഷമേത്‌?
– പൊട്ടാസ്യം സയനൈഡ്‌

20. സയനൈഡ്‌ വിഷബാധയേല്‍ക്കുന്നവരെ ചികിത്സിക്കാനുപയോഗിക്കുന്ന രാസവസ്തുവേത്‌?
– സോഡിയം തയോസള്‍ഫേറ്റ്