Kerala PSC Chemistry Questions Part 5

1. ലോഹങ്ങളെ പ്രധാനമായുംവേര്‍തിരിച്ചെടുക്കാനുപയോഗിക്കുന്ന ധാതു എങ്ങനെ അറിയപ്പെടുന്നു?
– അയിര്
2. മനുഷ്യശരിരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
– കാത്സ്യം
3. മനുഷ്യരുടെ രക്തത്തില്‍ അടങ്ങിയിട്ടുള്ള ലോഹം ഏതാണ്?
– ഇരുമ്പ്
4. ചുണ്ണാമ്പുവെള്ളത്തെ പാല്‍നിറമാക്കുന്ന വാതകം ഏതാണ്?
– കാര്‍ബണ്‍ഡൈ ഓക്സൈഡ്
5. പാചകവാതകത്തിലെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം?
– പ്രൊപ്പേന്‍, ബ്യ്യുട്ടേന്‍
6. പാചകവാതകത്തില്‍ ഏറ്റവും കൂടുതലുള്ള ഘടകമേത്?
– പ്രൊപ്പേന്‍
7. പാചകവാതക സിലിണ്ടറുകളുടെ ചോര്‍ച്ച അറിയാന്‍ ചേര്‍ക്കുന്ന വാതകമേത്?
– മെര്‍ക്കാപ്റ്റന്‍
8. ബയോഗ്യാസ്, ഗോബര്‍ഗ്യാസ് എന്നിവയിലെ പ്രധാന ഘടകമേത്?
– മീതേന്‍
9. മനുഷ്യര്‍ ആദ്യമായി ഉപയോഗിച്ച ലോഹമേത്?
– ചെമ്പ്
10. ഭൂമിയില്‍ ഏറ്റവും അപൂര്‍വമായുള്ള മൂലകം ഏതാണ്?
– അസ്റ്റാറ്റിന്‍
11. കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ ഖരരുപം എങ്ങനെ അറിയപ്പെടുന്നു?
– ഡ്രൈ ഐസ്
12. നവസാരം എന്നറിയപ്പെടുന്നത് എന്താണ്?
– അമോണിയം ക്ലോറൈഡ്
13. പ്രകാശസംശ്ലേഷണ ഫലമായി സസ്യങ്ങള്‍ പകല്‍സമയത്ത് പുറത്തുവിടുന്ന വാതകമേത്?
– ഓക്‌സിജന്‍
14. സസ്യങ്ങള്‍ രാത്രികാലത്ത് പുറത്തുവിടുന്ന വാതകമേത്?
– കാര്‍ബണ്‍ഡൈ ഓക്സൈഡ്
15. ഖനനം ചെയ്തെടുക്കപ്പെടുന്ന പെട്രോളിയം ശുദ്ധീകരണത്തിന് മുമ്പ് ഏത് പേരില്‍ അറിയപ്പെടുന്നു ?
– ക്രൂഡ് ഓയില്‍
16. “പെട്രോളിയം” എന്ന വാക്ക്1546-ല്‍ ആദ്യമായി ഉപയോഗിച്ച ജര്‍മന്‍ ശാസ്ത്രജ്ഞനാര് ?
– ജോര്‍ജ് ബൗര്‍
17. പെട്രോളിയത്തില്‍ ഏറ്റവും കുടുതലായി അടങ്ങിയിരിക്കുന്ന മൂലകങ്ങളേവ?
– കാര്‍ബണ്‍ (85 ശതമാനം വരെ), ഹൈഡ്രജന്‍ (14 ശതമാനം വരെ)
18. ക്രൂഡ് ഓയിലിലെ വിവിധ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനുളള പ്രക്രിയയേത്?
– ഫ്രാക്ഷണല്‍ ഡിസ്റ്റില്ലേഷന്‍
19. പെട്രോളിയം കത്തുമ്പോള്‍ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകമേത്?
– കാര്‍ബണ്‍ ഡൈ ഓക്സൈഡ്
20. പെട്രോളിയം, പെട്രാളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ അളവു രേഖപ്പെടുത്താനുള്ള
സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റേത്?
– ബാരല്