Kerala PSC Chemistry Questions Part 3

1. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഏത് വാതകമാണ്?
– ഹൈഡ്രജന്‍
2. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകമേത്?
– നൈട്രജന്‍
3. ഭൗമോപരിതലത്തില്‍ ഏറ്റവുമധികമുള്ള മൂലകമേത്?
– ഓക്‌സിജന്‍
4. ഭൂവത്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹമേത്?
– അലുമിനിയം
5. പ്രപഞ്ചത്തില്‍ വസ്തുക്കള്‍ കൂടുതലും സ്ഥിതിചെയ്യുന്നത് പദാര്‍ഥത്തിന്റെ ഏത് അവസ്ഥയിലാണ്?
– പ്ലാസ്മ
6. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളില്‍ ഒന്നായ കറിയുപ്പിന്റെ ശാസ്ത്രീയനാമമെന്ത്?
– സോഡിയം ക്ലോറൈഡ്
7. സമുദ്രജലത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ലവണമേത്?
– സോഡിയം ക്ലോറൈഡ്
8. ഭക്ഷ്യവസ്തുക്കളില്‍ രുചി കൂട്ടാന്‍ ചേര്‍ക്കുന്ന രാസവസ്തുവേത്?
– അജിനോമോട്ടോ
9. അജിനോമോട്ടോയുടെ ശാസ്ത്രീയനാമം എന്താണ്?
– മോണോസോഡിയം ഗ്ലൂട്ടമേറ്റ്
10 എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ നിര്‍മിതിയിലെ പ്രധാന രാസവസ്തുവേത്?
– കാത്സ്യം ഫോസ്‌ഫേറ്റ്
11. വെള്ളത്തിനടിയില്‍ സൂക്ഷിച്ചുവെക്കുന്ന രാസവസ്തുവേത്?
– വെള്ള ഫോസ്ഫറസ്
12. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?
– ബ്ബീച്ചിങ് പൌഡര്‍
13. സോഡിയം, കാത്സ്യം എന്നിവയുടെ ഹൈപ്പോ ക്ലോറൈറ്റുകള്‍ എങ്ങിനെ അറിയപ്പെടുന്നു?
– ബ്ബീച്ചിങ് പൌഡര്‍
14. കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവേത്?
– തുരിശ്
15. നീലനിറമുള്ളതിനാല്‍ ‘ബ്ലൂ വിട്രിയോള്‍’ എന്നറിയപ്പെടുന്നതെന്ത്?
– തുരിശ്
16. തുരിശിന്റെ ശാസ്ത്രീയനാമം എന്താണ്?
– കോപ്പര്‍ സള്‍ഫേറ്റ്
17. പെന്‍സില്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണിന്റെ രൂപമേത്?
– ഗ്രാഫൈറ്റ്
18. കാര്‍ബണിന്റെ പ്രധാന രൂപാന്തരണങ്ങള്‍ ഏതെല്ലാം?
– വജ്രം, ഗ്രാഫൈറ്റ്
19. സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസതുവിന്റെ പ്രധാന ഉപയോഗം എന്താണ്?
– എലിവിഷം
20. പിത്തള, ചെമ്പ് പാത്രങ്ങളെബാധിക്കുന്ന ക്ലാവിന്റെ ശാസ്ത്രീയനാമം എന്താണ്?
– ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ്