Kerala PSC Chemistry Questions Part 4
1. കൃത്രിമമായി മഴ പെയ്യിക്കാന്‍ മേഘങ്ങളില്‍വിതറുന്ന രാസവസ്തുവേത് ?
– സില്‍വര്‍ അയോഡൈഡ്
2. വനസപതി നെയ്യ് ഉണ്ടാക്കുന്നത് സസ്യഎണ്ണയിലൂടെ ഏത്‌വാതകം കടത്തിവിട്ടാണ്?
– ഹൈഡ്രജന്‍
3. മിന്നാമിനുങ്ങുകളുടെ തിളക്കത്തിനു കാരണമായ രാസവസ്‌തുവേത്?
ലൂസിഫെറിന്‍
4. ജലത്തിലെ ഘടകങ്ങള്‍ ഏതെല്ലാം?
– ഹൈഡ്രജന്‍, ഓക്സിജന്‍
6. അമോണിയയിലെ ഘടകങ്ങള്‍ ഏതെല്ലാം?
– നൈട്രജന്‍, ഹൈഡ്രജൻ
7. മണ്ണെണ്ണയിലെ ഘടകങ്ങള്‍ ഏവ?
– കാര്‍ബണ്‍, ഹൈഡ്രജൻ
8. രക്തബാങ്കുകളില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?
– മോണോസോഡിയം സിട്രേറ്റ്
9. കലാമൈന്‍ ലോഷനില്‍ അടങ്ങിയിട്ടുള്ള പ്രധാന രാസവസ്‌തുവേത്?
– സിങ്ക് ഓക്സൈഡ്
10. മുളകിന് എരിവു നല്‍കുന്ന ഘടകം ഏതാണ്?
– കാപ്സൈസിന്‍
11. മൊബൈല്‍ഫോണുകളില്‍വ്യാപകമായി ഉപയോഗിക്കുന്ന ബാറ്ററിയേത്?
– ലിഥിയം അയോണ്‍ ബാറ്ററി
12. മൊബൈല്‍ ഫോണുകളിലെ ബാറ്ററിയുടെ സാധാരണ ചാര്‍ജ് എത്രയാണ്?
– 3.6 വോള്‍ട്ട്
13. കേടുവരാത്ത ഏക ഭക്ഷണവസ്തു ഏതാണ്?
– തേന്‍
14. ചീമുട്ടയുടെ ദുര്‍ഗന്ധത്തിനു കാരണമായ വാതകമേത്?
– ഹൈഡ്രജന്‍ സള്‍ഫൈഡ്
15. മയക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തുവായ ക്ലോറോഫോം കണ്ടുപിടിച്ചതാര്?
– അമേരിക്കക്കാരനായ സാമുവല്‍ ഗുത്രി
16. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാന്‍ നോട്ടുകളില്‍ പുരട്ടുന്ന രാസവസ്തുവേത്?
– ഫിനോല്‍ഫ്തലിന്‍
17. ടോര്‍ച്ച് ബാറ്ററിയുടെ ചാര്‍ജ് എത്രയാണ്?
– 1.5 വോള്‍ട്ട്
18. റബ്ബര്‍ പാലിലെ അടിസ്ഥാനഘടകമേത്?
– ഐസോപ്രീന്‍
19. ചതുപ്പുവാതകം എന്നറിയപ്പെടുന്നത് ഏതാണ്?
– മീഥേന്‍
20. സിഗരറ്റ് ലാമ്പുകളില്‍ ഉപയോഗിക്കുന്ന വാതകമേത്?
– ബ്യുട്ടേന്‍
21. തീയണയ്ക്കാനുപയോഗിക്കുന്ന വാതകമേത്?
– കാര്‍ബണ്‍ ഡൈ ഓക്സൈഡ്
22. സോഡാവെള്ളത്തിലുള്ള ആസിഡ് ഏതാണ്?
– കാര്‍ബോണിക്ക് ആസിഡ്