Kerala PSC Chemistry Questions Part 20

ആസിഡുകളും, ബേസുകളും
1. ചേന, കാച്ചില്‍, ചേമ്പ് എന്നിവയുടെ ചൊറിച്ചിലിനു കാരണമായ ആസിഡേത്?
– ഓക്സാലിക്കാസിഡ്
2. പഴങ്ങളുടെ മണത്തിനും രൂചിക്കും കാരണമായ ആസിഡേത്?
– മാലിക്കാസിഡ്
3. പഴുക്കാത്ത ആപ്പിളില്‍ ധാരാളമായി കാണപ്പെടുന്ന ആസിഡേത്?
– മാലിക്കാസിഡ്
4. പുളിപ്പുള്ള പഴങ്ങളില്‍ സമൃദ്ധമായുള്ള വൈറ്റമിന്‍-സി ഏത് ആസിഡാണ്?
– അസ്‌കോര്‍ബിക ആസിഡ്
5. മരച്ചീനിയില്‍ അടങ്ങിയിട്ടുള്ള വിഷവസ്തു ഏത് ആസിഡാണ്?
– പ്രുസിക്ക് ആസിഡ് (ഹൈഡ്രജന്‍ സയനൈഡ്)
6. ജീവികളുടെ മൂത്രത്തില്‍ അടങ്ങിയിട്ടുള്ള ആസിഡേത്?
– യൂറിക്കാസിഡ്
7. ഓക്കു മരത്തിന്റെ തൊലി, ഇല എന്നിവയില്‍ ധാരാളമായി കണ്ടുവരുന്ന ആസിഡേത്?
– ടാണിക്കാസിഡ്
8. അടക്കയില്‍ സമൃദ്ധമായുള്ള ആസിഡ് ഏതാണ്?
– ഗാലിക്ക് ആസിഡ്
9. രോഗം ബാധിക്കുമ്പോള്‍ സസ്യങ്ങള്‍ പുറത്തുവിടുന്ന ആസിഡേത്?
– ജാസ്മോണിക്കാസിഡ്
10. പി.എച്ച്. മൂല്യം ഏഴില്‍ കൂടുതലായ വസ്തുക്കള്‍ എങ്ങനെ അറിയപ്പെടുന്നു?
– ബേസ് അഥവാ ക്ഷാരം
11. ബേസുകളുടെ രുചി എന്താണ്?
– ചവര്‍പ്പ്
12. ആസിഡുകളും ബേസുകളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവുന്നതെന്തൊക്കെ?
– ജലവും ലവണങ്ങളും
13. ബേസുകള്‍ക്ക് രൂപംനല്‍കുന്ന പ്രധാന മുലകങ്ങളേവ?
– ആല്‍ക്കലി / ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍
14. ആല്‍ക്കലി ലോഹങ്ങള്‍ എന്നറിയപ്പെടുന്നത് ഏതെല്ലാമാണ്?
– ലിഥിയം, സോഡിയം, പൊട്ടാസ്യം, റുബീഡിയം, സീസിയം, ഫ്രാന്‍ഷ്യം
15. ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍ ഏതെല്ലാം?
– ബെറിലിയം, മഗ്നീഷ്യം, കാല്‍സ്യം, സ്ട്രോണ്‍ഷ്യം, ബേരിയം, റേഡിയം
16. ബേസുകള്‍ ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവുന്ന അയോണുകളേവ?
– ഹൈഡ്രോക്‌സൈഡ് അയോണുകള്‍ (ഒ.ഏച്ച്. അയോണുകള്‍)
17. ബേസുകള്‍ ചുവപ്പ് ലിറ്റ്മസിനെ ഏതുനിറമാക്കി മാറ്റുന്നു?
– നീല
18. ആസിഡുകളും ബേസുകളുമായി നടക്കുന്ന പ്രതിപ്രവര്‍ത്തനം ഏതുപേരില്‍ അറിയപ്പെടുന്നു?
– ന്യുട്രലൈസേഷന്‍
19. ബേസുകളുടെ സാന്നിധ്യത്തില്‍ ഫിനോള്‍ഫ്തലീന്‍ ഏതുനിറമായിമാറുന്നു?
– പിങ്ക്
20. വയറിലെ അസിഡിറ്റി ഇല്ലാതാക്കാന്‍ കഴിക്കുന്ന അന്റാസിഡുകളിലെ പ്രധാന ഘടകമെന്ത് ?
– ബേസ് അയോണുകള്‍
21. അന്റാസിഡായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഏത് രാസവസ്തുവാണ് ‘മില്‍ക്ക് ഓഫ് മഗനിഷ്യ’ എന്നറിയപ്പെടുന്നത്?
– മഗ്നീഷ്യം ഹൈഡ്രോക്‌സൈഡ്
22. സോപ്പ്, പേപ്പര്‍ എന്നിവയുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന ബേസേത് ?
– സോഡിയം ഹൈഡ്രോക്‌സൈഡ്
23. ബ്ലീച്ചിങ് പൗഡറിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചുവരുന്ന ബേസേത്?
– കാത്സ്യം ഹൈഡ്രോക്സൈഡ്
24. സൂപ്പര്‍ബേസുകള്‍ക്ക് ഉദാഹരണങ്ങളേവ?
– ബ്യുട്ടൈല്‍ ലിഥിയം, സോഡിയം അമൈഡ്, സോഡിയം ഹൈഡ്രോക്സൈഡ്
25. സ്ട്രോങ് ബേസുകള്‍ക്ക് ഉദാഹരണങ്ങളേവ?
– ലിഥിയം ഹൈഡ്രോക്സൈഡ്, സോഡിയം ഹൈഡ്രോക്‌സൈഡ്, പൊട്ടാസ്യം
ഹൈഡ്രോക്സൈഡ്
26. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്‌തുവേത് ?
– കാല്‍സ്യം ഹൈഡ്രോക്‌സൈഡ് (കുമ്മായം)
27. ‘കാസ്റ്റിക്ക് പൊട്ടാഷ്’ എന്നറിയപ്പെടുന്ന വീര്യംകൂടിയ ബേസ് ഏത്?
– പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ്
28. ബയോഡീസലിന്റെ നിര്‍മാണ പ്രക്രിയയില്‍ ഉപയോഗിച്ചു വരുന്ന വീര്യംകൂടിയ ബേസ് ഏതു?
– പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ്
29. നീന്തല്‍ക്കുളങ്ങളിലെ വെള്ളത്തിലെ ക്ളോറിന്റെ ശക്തി കുറച്ച് പി.എച്ച്. ഉയർത്താന്‍ ഉപയോഗിക്കുന്ന ബേസ് ഏത്?
– സോഡിയം കാര്‍ബണേറ്റ്