Kerala PSC Chemistry Questions Part 15

chemistry

രത്നങ്ങള്‍

1. നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന രത്നങ്ങള്‍ ഏതൊക്കെ
– മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം

2. ചുവപ്പുനിറമുള്ള രത്നം ഏതാണ് ?
– മാണിക്യം

3. ശാസ്ത്രീയമായി എന്താണ്‌ മാണിക്യഠ?
– അലുമിനിയം ഓക്സൈഡ്‌

4. ലോകപ്രശസ്തമായ മാണിക്യത്താഴ്വര ഏത്‌ രാജ്യത്താണ്‌?
– മ്യാന്‍മര്‍

5. കക്ക, ചിപ്പി എന്നിവയുടെ ഉള്ളില്‍ നിന്നും ലഭിക്കുന്ന രത്‌നമേത്‌?
– മുത്ത്‌

6. മുത്തെന്നത്‌ ശാസ്ത്രീയമായി എന്താണ്‌?
– കാല്‍സ്യം കാര്‍ബണേറ്റ്‌

7. ചിപ്പികളില്‍ നിന്നും കൃത്രിമമായി മുത്ത്‌ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചത്‌ ഏത്‌ രാജ്യത്താണ് ?
– ജപ്പാനില്‍

8. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുത്ത്‌ കൃത്രിമമായി ഉത്പാദിപ്പിക്കുന്നത്‌ ഏത്‌ രാജ്യമാണ്‌?
– ചൈന

9. പവിഴം ശാസ്ത്രീയമായി എന്താണ്‌?
– കാല്‍സ്യം കാര്‍ബണേറ്റ്‌

10. പച്ചനിറമുള്ള രത്നം ഏതാണ്‌?
– മരതകം

11. മരതകം എന്നത്‌ ശാസ്ത്രീയമായി എന്താണ്‌?
– ബെറിലിയം അലൂമിനിയം സിലിക്കേറ്റ്

12. മരതകത്തിന്‌ പച്ചനിറം ലഭിക്കുന്നത്‌ ഏതൊക്കെ ലോഹങ്ങളുടെ സാന്നിധ്യത്താലാണ്‌?
– ക്രോമിയം, വനേഡിയം

13. ലോകത്തിലെ ഏറ്റവും പ്രസിദ്ധ മരതകമേത്‌?
– ഗക്കാല

14. പുഷ്യരാഗം ശാസ്ത്രീയമായി എന്താണ്‌?
– അലൂമിനിയം ഓക സൈഡ്‌

15. ശ്രീലങ്കയില്‍നിന്നു ലഭിച്ച ലോകപ്രശസ്തമായ ഇന്ദ്രനീലമേത്‌?
– സ്റ്റാര്‍ ഓഫ്‌ ഇന്ത്യ

16. സ്റ്റാർ ഓഫ്‌ ബോംബെ എന്ന പേരില്‍ പ്രശസ്തമായിട്ടുള്ള രത്നമേത്‌?
– ഇന്ദ്രനീലം

17. ഇന്ദ്രനീലം ശാസ്ത്രീയമായി എന്താണ്‌?
– അലൂമിനിയം ഓക്സൈഡ്‌

18. ഏറ്റവും കൂടുതല്‍ ഗോമേദകം ലഭിക്കുന്നത്‌ ഏത് രാജ്യത്തുനിന്നാണ്‌
– ശ്രീലങ്ക.

19. മാര്‍ജാര നേത്രം എന്നറിയപ്പെടുന്ന രത്നമേത്‌?
– വൈഡൂര്യം

20. ഇന്ത്യയില്‍നിന്നു ലഭിച്ച പ്രസിദ്ധമായ വജ്രമേത്‌?
– കോഹിനൂര്‍

21. ‘കോഹിനൂര്‍’ എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ഥമെന്ത്‌?
– പ്രകാശത്തിന്റെ പര്‍വതം

22. 105 കാരറ്റ്‌ (21.6 ഗ്രാം) ഉള്ള കോഹിനൂര്‍ ജുപ്പോള്‍ എവിടെയാണുള്ളത്‌?
– ബ്രിട്ടീഷ്‌ രാജകുടുംബത്തിന്റെ വക

23. 1739-ല്‍ കോഹിനൂര്‍ രത്നം ഇന്ത്യയില്‍നിന്ന്‌ കടത്തിക്കൊണ്ടുപോയ പേര്‍ഷ്യന്‍
ഭരണാധികാരിയാര് ?
– നാദിര്‍ ഷാ

24. നവരത്നങ്ങള്‍ എന്നറിയപ്പെട്ട പണ്ഡിതസദസ്സ് ഏത്‌ ഗുപ്തരാജാവിന്റെതായിരുന്നു?
– ച്രന്ദഗുപ്തന്‍-2 (വിക്രമാദിത്യന്‍)

25. 100 കാരറ്റോ അതിനു മുകളിലോ മൂല്യമുള്ള വജ്രം എങ്ങനെ അറിയപ്പെടുന്നു?
– പാരഗണ്‍

26. കേരളത്തില്‍ വൈഡുര്യം കാണപ്പെടുന്ന ജില്ലകളേവ?
– തിരുവനന്തപുരം, കൊല്ലം

27. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ഏറ്റവും വിലകൂടിയ വസ്തുവേത് ?
– വജ്രം

28. പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും കടുപ്പമേറിയ വസ്തുവേത്‌?
– വജ്രം

29. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപമേത്‌?
– വജ്രം

30. ലോകത്ത്‌ ലഭിക്കുന്ന വജ്രത്തില്‍ പകുതിയും ഏത്‌ ഭൂഖണ്ഡത്തില്‍നിന്നാണ്‌?
– ആഫ്രിക്ക

31. വജ്രത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റേത്‌?
– കാരറ്റ്

32. ഇതുവരെ ലഭിച്ചിട്ടുള്ളവയില്‍ ഏറ്റവും വലിയ വജ്രമേത്‌?
– കള്ളിനന്‍

33. 1905-ല്‍ ദക്ഷിണാഫ്രിക്കയിലെ പ്രീമിയര്‍ വജ്രഖനിയില്‍നിന്നു ലഭിച്ച പ്രശസ്ത വജ്രമേത്‌?
– കള്ളിനന്‍

34. വജ്രത്തിനു സമാനമായ പരല്‍ ഘടനയുള്ള മൂലകമേത്?
– ജര്‍മേനിയം

35. വജ്രത്തിന്റെ തിളക്കത്തിനു കാരണമായ പ്രകാശപ്രതിഭാസം ഏതാണ് ?
– പൂര്‍ണ ആന്തരികപ്രതിഫലനം