ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 7

രാവി
- പരുഷ്ണി, ഐരാവതി എന്നീ പൗരാണിക നാമങ്ങളിൽ അറിയപ്പെട്ടിരുന്ന നദിയുടെ തുടക്കം ഹിമാചൽ പ്രദേശിലെ ചംബാ ജില്ലയിലാണ്. നീളം 720 കിലോ മീറ്ററാണ്.
- തെയിൻ ഡാം അഥവാ രജിത് സാഗർ അണക്കെട്ട് രാവിയിലാണ്. പഞ്ചാബിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിത്.
- ലാഹോറിലെ നദി എന്നറിയപ്പെടുന്ന രാവിയുടെ തീരത്താണ് ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ.
- വേദകാലത്ത് ദശരാജയുദ്ധം നടന്നത് പരുഷ്ണി നദിയുടെ തീരത്തുവച്ചാണ്.
ബിയാസ്
- സംസ്കൃത നാമം വിപാസ. ഗ്രീക്കുകാർ വിളിച്ചിരുന്ന
പേര് Hyphasis. ഹിമാചൽ പ്രദേശിലെ ഹിമാലയനിരകളിൽ ഉദ്ഭവം. - ബിയാസ് 470 കി.മീ. ഒഴുകി സത് ലജിൽ ചേരുന്നു.
- ബിയാസിന്റെ രക്ഷാപുരുഷൻ വേദവ്യാസനെന്നാണ് വിശ്വാസം.
- സിന്ധുവിന്റെ അഞ്ചു പോഷകനദികളിൽ ബിയാസ് മാത്രമാണ് പാകിസ്താനിലേക്ക് കടക്കാത്തത്.
- പോങ് അണക്കെട്ട് ബിയാസിലാണ്.
സത് ലജ്
- പ്രാചീന നാമം ശതദ്രു.
- പഞ്ചാബ് നദികളിൽ ഏറ്റവും നീളം കൂടിയത്. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും പടിഞ്ഞാറേയറ്റത്തേത്.
- സത് ലജിലാണ് ഭക്രാനംഗൽ അണക്കെട്ട്. ഭക്രാഡാമിന്റെ റിസർവോയറാണ് ഗോവിന്ദ് സാഗർ. സിഖ് ഗുരുവായിരുന്ന ഗോബിന്ദ് സിങിന്റെ ബഹുമാനാർഥമാണ് ഈ പേര്.
- ഹിമാചൽ പ്രദേശിലെ ബിലാസ്പർ മേഖലയിൽ ഭക്ര ഗ്രാമത്തിൽ ഭക്രാ ഡാം സ്ഥിതി ചെയ്യുന്നു.
- തെഹ് രി ഡാം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണിത് (225.55 മീറ്റർ).
- ആധുനിക ഇന്ത്യയിലെ ക്ഷേത്രമെന്നാണ് ഈ അണക്കെട്ടിന്റെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു അതിനെ വിശേഷിപ്പിച്ചത് (1963).
- ഇന്ത്യയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതികളിലൊന്നായ നാത്പ ജക്രി പദ്ധതി നിർമിച്ചിരി ക്കുന്നത് സത് ലജിലാണ്.
- ഇന്ദിരാ ഗാന്ധി കനാൽ ആരംഭിക്കുന്നത് പഞ്ചാബിൽവച്ച് സത് ലജിൽ നിന്നാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന കനാൽ രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്നത്.
- സുൽത്താൻപൂരിലെ ഹരികെ തടയണയിൽനിന്ന് ആരംഭിക്കുന്ന കനാൽ രാജസ്ഥാനിലെ ജയ്സാൽമീറിനുസമീപം രാംഗഢിൽ അവസാനിക്കുമ്പോൾ 650 കിലോമീറ്റർ പിന്നിട്ട് ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കനാലുകളിലൊന്ന് എന്ന വിശേഷണം സ്വന്ത മാക്കുന്നു.