ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 2

ഗംഗയുടെ പ്രയാണം
- 200 കിലോമീറ്റർ പിന്നിട്ട് ഹരിദ്വാറിൽ എത്തുന്നതോടെ ഗംഗയുടെ സമതല പ്രയാണം ആരംഭിക്കു ന്നു.
- ഹരിയുടെ (ദൈവത്തിന്റെ കവാടം എന്നാണ് ഹരിദ്വാർ എന്ന വാക്കിനർഥം.
- കുംഭമേള നടക്കുന്ന നാലു സ്ഥലങ്ങളിൽ ഒന്ന് ഹരിദ്വാറാണ് (ഉത്തരാഖണ്ഡ്).
- കാൺപുർ, കനൗജ് എന്നിവ പിന്നിട്ട് അലഹബാദിലെത്തുമ്പോൾ ഗംഗയിൽ യമുന ലയിക്കുന്നു.
- ഐതിഹ്യപ്രകാരം സരസ്വതി നദിയും ഇവിടെ വന്നുചേരുന്നു. അതിനാൽ ത്രിവേണി സംഗമം എന്നറിയപ്പെടുന്നു.
- കുംഭമേള നാലു സ്ഥലങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് അലഹബാദ്. ലോകത്തിലെ ഏറ്റവും വലിയ ജനക്കൂട്ടം രൂപംകൊള്ളുന്നത് അലഹബാദ് കുംഭമേളയ്ക്കാണ്.
- 12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ഹരിദ്വാർ, അലഹബാദ്, നാസിക്, ഉജ്ജയിനി എന്ന ക്രമത്തിലാണ് കുംഭമേള നടക്കുന്നത്.
- ഹരിദ്വാറിലെയും നാസിക്കിലെയും കുഭമേളകൾ മൂന്നുവർഷത്തെ വ്യത്യാസത്തിലാണ് നടക്കുന്നത്.
- നാസിക്കിലെയും ഉജ്ജയിനിയിലെയും നടക്കുന്നത് ഒരേ വർഷത്തിലോ ഒരു വർഷത്തെ വ്യത്യാസത്തിലോ ആയിരിക്കും.
- വ്യാഴം, സൂര്യൻ, ചന്ദ്രൻ എന്നിവയുടെ സ്ഥാനമനുസരിച്ചാണ് തീയതി നിർണയിക്കുന്നത്.
- ആറു വർഷത്തിലൊരിക്കൽ അർധ കുംഭമേള നടക്കും. ഹരിദ്വാറും അലഹബാദും മാത്രമാണ് ഇതിന്റെ വേദികൾ.
- 144 വർഷത്തിലൊരിക്കൽ അതായത് പ്രന്തണ്ട് സാധാരണ കുംഭമേള പൂർത്തിയാകുമ്പോൾ മഹാകുംഭമേള നടക്കും .
- വാരാണസി, പാറ്റ്ന, ഘാസിപ്പുർ, ഭഗൽപൂർ, മിർസാപ്പൂർ, ബലിയ, ബക്സാർ, സെയ്ത്പൂർ, ചുനാർ തുടങ്ങിയ നഗരങ്ങൾ ഗംഗാതീരത്താണ്.
- യമുന, രാംഗംഗ, ഗോമതി, കോസി, സോൺ, ഗന്ധകി, ഗാ൦ഘ് ര മുതലായവ ഗംഗയുടെ പോഷകനദിക ളാണ്.
- മുർഷിദാബാദ് ജില്ലയിലെ ധുലിയാൻ എന്ന സ്ഥലത്തിനുവടക്കുവച്ച് ഗംഗ രണ്ടായി പിരിയുന്നു. ഒരു കൈവഴിയായ ഭാഗീരഥി-ഹൂഗ്ലി പശ്ചിമ ബംഗാളിലുടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്നു.
- രൂപനാരായൺ, ദാമോദർ എന്നീ നദികൾ ഹൂഗ്ലിയുടെ പോഷകനദികളാണ്.
- ഭഗീരഥിയിൽ പദ്മയുടെ ശാഖയായ ജലാംഗി വന്നുചേരുന്ന സ്ഥലമായ മായപ്പൂർ മുതൽ അത് ഹൂഗ്ലി എന്നറിയപ്പെടുന്നു.
- ജലാംഗിയുടെ തീരത്തുള്ള നഗരമാണ് കൃഷ്ണനഗർ.
- ഹൗറ, കൊൽക്കത്ത, ഡയമണ്ട് ഹാർബർ, ഹാൽഡിയ എന്നിവ ഹുഗ്ലി നദിയുടെ തീരത്താണ്.
- ഹൂഗ്ലിയുടെ പതനസ്ഥാനത്താണ് 300 ചതുശ്രകിലോമീറ്ററോളം വിസ്തീർണമുള്ള ഗംഗാസാഗർ ദ്വീപ്. ജനുവരിയിൽ ഇവിടെ നടക്കുന്ന മകര സംക്രാന്തി ഉൽസവത്തിന് ആയിരക്കണക്കിനു ഹിന്ദുക്കൾ പങ്കെടുത്ത് കപിലമുനി ക്ഷേത്രത്തിൽ പൂജ നടത്തുന്നു.
- ഹൂഗ്ലി നദിക്കു കുറുകേയുള്ള ഹൗറ പാലം അഥവാ രബീന്ദ്രസേതു കൊൽക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്നു.
- ഹൂഗ്ലിയിൽ ചേരുന്ന നദിയാണ് ദാമോദർ.
- ബംഗാളിന്റെ ദുഃഖം എന്ന് ദാമോദർ അറിയപ്പെടുന്നു.
- ലോകത്തെ ഏറ്റവും തിരക്കുള്ള പാലങ്ങളിലൊന്നാണ് രബീന്ദ്രസേതു.
- വിദ്യാസാഗർ സേതു (രണ്ടാം ഹൂഗ്ലിപ്പാലം എന്നും അറിയപ്പെടുന്നു), വിവേകാനന്ദ സേതു(വില്ലിംഗ്ടൺ പാലം), നിവേദിതാ സേതു (രണ്ടാം വിവേകാനന്ദ പ്പാലം) എന്നീ പാലങ്ങളും ഹൂഗ്ലിയിലാണ് (സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നു സിസ്റ്റർ നിവേദിത)
- ഒരു മേജർ തുറമുഖം (കൊൽക്കത്ത) സ്ഥിതി ചെയ്യുന്ന ഏക ഇന്ത്യൻ നദിയും ഹൂഗ്ലിയാണ്. ഗാർഡൻ റീച്ച് കപ്പൽനിർമാണശാലയും ഇതിനു സമീപമാണ്.
- തീരത്ത് കുംഭമേള നടക്കുന്ന ഒന്നിലധികം കേന്ദ്രങ്ങളുള്ള (ഹരിദ്വാർ, അലഹബാദ്) ഏക ഇന്ത്യൻ നദിയും ഗംഗയാണ്.
ബംഗ്ലാദേശിൽ
- ബംഗ്ലാദേശിലേക്ക് കടക്കുന്ന ഗംഗ അറിയപ്പെടുന്നത് പദ്മ എന്ന പേരിലാണ്.
- 220 കിലോമീറ്റർ ബംഗ്ലാദേശിലൂടെ ഒഴുകിയശേഷം പദ്മ, തെക്കോട്ടൊഴുകി വരുന്ന ബ്രഹ്മപുത്രയുടെ പ്രധാന കൈവഴിയായ ജമുനയുമായി സന്ധിക്കുന്നു.
- തുടർന്ന് ബംഗാൾ ഉടക്കടൽ ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്ന പദ്മയിൽ മേഘ്ന വന്നുചേരുന്നു. അതിനുശേഷം മേഘ്നയെന്ന പേരിൽ അറിയപ്പെടുന്ന
ഈ നദിയുടെ കീഴ്ഭാഗം അനവധി കെട്ടിടങ്ങളും സ്മാരകങ്ങളും നശിപ്പിച്ചിട്ടുള്ളതിനാൽ കീർത്തിനാശിനി എന്നറിയപ്പെടുന്നു. - ഈ നദിയുടെ അഴിമുഖത്താണ് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻസ്.
- 350 കിലോമീറ്ററിലേറെ വീതിയിൽ ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചുകിടക്കുന്ന ഈ അഴിപ്രദേശത്താണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം.
- സുന്ദരി എന്നുപേരുള്ള കണ്ടൽച്ചെടികൾ ധാരാളം ഉള്ളതിനാലാണ് സുന്ദർബൻ എന്ന പേരുവന്നത്.
- സുന്ദർവൻ ദേശീയോദ്യാനത്തിന് ലോക പൈതൃകപ്പട്ടികയിൽ സ്ഥാനമുണ്ട്.
- വെള്ളപ്പൊക്കത്താൽ ഏറ്റവും കൂടുതൽ പേർ മരണമടയുന്ന രാജ്യം ബംഗ്ലാദേശാണ്.