ഹിമാലയൻ നദികൾ ചോദ്യോത്തരങ്ങൾ

psc

🆀 നദികളെ കുറിച്ചുള്ള പഠനം
🅰 പോട്ടമോളജി

🆀 പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰 പഞ്ചാബ്

🆀 ഇന്ത്യൻ നദികളെ പ്രധാനമായി എത്രയായി തരം തിരിച്ചിരിക്കുന്നു
🅰 ഉപദ്വീപിയൻ നദി
🅰 ഹിമാലയൻ നദി

🆀 ഹിമാലയന്‍ നദികള്‍ എന്നാൽ എന്താണ്
🅰 ഹിമാലയന്‍ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളാണ് ഹിമാലയന്‍ നദികള്‍. മഞ്ഞുരുകി ഉണ്ടാകുന്ന ജലവും, മഴവെള്ളവുമാണു പ്രധാനമായും ഇവയുടെ ജലസ്രോതസ്സുകള്‍

🆀 ഹിമാലയൻ നദികൾ എവിടെ വച്ചാണ് ഉൽഭവിക്കുന്നത്
ഉത്തര പർവത മേഖല

🆀 പ്രധാനപ്പെട്ട മൂന്ന് ഹിമാലയൻ നദികൾ ഏതൊക്കെയാണ്
🅰 സിന്ധു
🅰 ഗംഗ
🅰 ബ്രഹ്മപുത്ര

സിന്ധു നദി പ്രധാന പി എസ് സി ചോദ്യോത്തരങ്ങൾ

🆀 അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി ഏതാണ്
🅰 സിന്ധു

🆀 സിന്ധു നദിയുടെ നീളം എത്രയാണ്
🅰 2880 കിലോമീറ്റർ

🆀 സിന്ധു നദി എത്ര കിലോമീറ്റർ ദൂരം ഇന്ത്യയിലൂടെ ഒഴുകുന്നു
🅰 709 കിലോമീറ്റർ SCERT പ്രകാരമാണിത്

– എൻസിഇആർടി ബുക്ക് പ്രകാരമാണെങ്കിൽ 1114 കിലോമീറ്ററോളം ഒഴുകുന്നുണ്ട്

🆀 ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന നദി

🅰 സിന്ധു

🆀 സിന്ധു നദി ഉത്ഭവിക്കുന്നത് എവിടെയാണ്
🅰 ടിബറ്റിലെ മാനസസരോവര് അടുത്തുള്ള ബോഗർ ച്ചു ഗ്ലേസിയറിൽ വച്ച്

🆀 ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി ഏതാണ്
🅰 സിന്ധു

🆀 ഋഗ്വേദത്തിൽ പരാമർശിക്കുന്ന 7 പുണ്യ നദികൾ അറിയപ്പെടുന്നത്
🅰 സപ്തസിന്ധു

🆀 ഏതൊക്കെ നദികളാണ് സപ്ത സിന്ധു എന്നറിയപ്പെടുന്നത്
🅰 സിന്ധു
🅰 സരസ്വതി
🅰 ബിയാസ്
🅰 രവി
🅰 സത്ലജ്
🅰 ഝലം
🅰 ചിനാബ്

🆀 ഇന്ത്യയിലെ ഒരു പട്ടണത്തെ സിന്ധു നദി ചുറ്റി ഒഴുകുന്നുണ്ട് ഏതാണ് പട്ടണം
🅰 ലേ – ലഡാക്ക്

🆀 സിന്ധുവിൻ്റെ ഏറ്റവും വലിയ പോഷക നദി ഏതാണ്
🅰 ചിനാബ്

🆀 ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഒരേയൊരു നദി ഏതാണ്
🅰 സിന്ധു

🆀 സിന്ധു നദീജല കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു
🅰 ഇന്ത്യ പാകിസ്ഥാൻ

🆀 ഏതുവർഷമാണ് സിന്ധു നദീജല കരാർ ഒപ്പുവെച്ചത്
🅰 1960 സെപ്റ്റംബർ 19

🆀 എവിടെവച്ചാണ് സിന്ധു നദി ജല കരാർ ഒപ്പുവെച്ചത്
🅰 കറാച്ചിയിൽ വെച്ച്

🆀 ആരാണ് സിന്ധു നദി ജല കരാർ മധ്യസ്ഥത വഹിച്ചത്
🅰 ലോക ബാങ്ക്

🆀 കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി ഏതാണ്
🅰 ഝലം

🆀 കിഷൻഗംഗ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
🅰 ഝലം

🆀 ശ്രീനഗർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
🅰 ഝലം

🆀 ഝലം നദിയുടെ പഴയകാല പേര്
🅰 വിതാസ്ത

🆀 സിന്ധുവിൻറെ ഏറ്റവും ചെറിയ പോഷക നദി ഏതാണ്
🅰 ബിയാസ്

🆀 പ്രാചീനകാലത്ത് ബിയാസ് ഏത് പേരിലാണ് അറിയപ്പെട്ടത്
🅰 വിപാസ

🆀 ബിയാസ് എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്
🅰 റോത്താങ് ചുരം

🆀 പോങ്ങ് അണക്കെട്ട് സ്ഥിതിചെയ്യുന്നത് ബിയാസ് നദിയിലാണ്
🆀 ലാഹോറിൻ്റെ നദി എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 രവി

🆀 പഞ്ചാബിലൂടെ ഒഴുകുന്ന ഏറ്റവും ചെറിയ നദി ഏതാണ്
🅰 രവി

🆀 പരുഷ്നി, ഐരാവതി എന്നിങ്ങനെ പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന നദി
🅰 രവി

🆀 ചിനാബ് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്
🅰 അസ്കിനി

🆀 സത്ലജ് പ്രാചീന കാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത്
🅰 ശതദ്രു

ഗംഗ നദിയെ കുറിച്ച് പി എസ് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ

🆀 ഇന്ത്യയിലെ ഏറ്റവും വലിയ നദി
🅰 ഗംഗ

🆀 ഗംഗയുടെ നീളം എത്രയാണ്
🅰 2525 കിലോമീറ്റർ

🆀 ഇന്ത്യയുടെ ദേശീയ നദി ഏതാണ്
🅰 ഗംഗ

🆀 ഗംഗ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം
🅰 2008 നവംബർ

🆀 ഗംഗ ഏറ്റവും കൂടുതൽ ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം

🅰 ഉത്തർപ്രദേശ് – 1450 കിലോമീറ്റർ

🆀 ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ്
🅰 ഗംഗാ ഡോൾഫിൻ

🆀 നദിക്ക് കുറുകെയുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലമായ മഹാത്മാ ഗാന്ധി സേതു പാലം ഏത് നദിക്ക് കുറുകെയാണ്
🅰 ഗംഗാനദി

🆀 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേള നടക്കാറുള്ള ത്രിവേണി സംഗമം എവിടെയാണ്
🅰 അലഹബാദ്

🆀 ബംഗ്ലാദേശിൽ ഗംഗാ അറിയപ്പെടുന്നത് ഏത് പേരിലാണ്
🅰 പത്മ കീർത്തിനാശിനി

🆀 ഗംഗ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്
🅰 ഉത്തരാഖണ്ഡിലെ ഗായ്മുഖ് ഗുഹയിൽ നിന്ന്

🆀 ഗംഗോത്രി ഹിമ പാടത്തിലെ ഗായ്മുഖ് ഗുഹയിൽ നിന്ന് ഉൽഭവിക്കുന്ന സ്ഥലത്ത് ഗംഗ അറിയപ്പെടുന്ന പേര്
🅰 ഭാഗീരഥി

🆀 അളകനന്ദ ഭാഗീരഥി യും സംഗമിച്ച് ശേഷമാണ് ഗംഗ എന്ന പേരിൽ ഒഴുകി തുടങ്ങുന്നത് എവിടെ വെച്ചാണ് അത്
🅰 ദേവപ്രയാഗ്

🆀 ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വച്ചാണ്
🅰 ഹരിദ്വാറിൽ വച്ച്

🆀 ഗംഗയുടെ ഏറ്റവും വലിയ പോഷക നദി
🅰 യമുന

🆀 ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി ഏതാണ്
🅰 ഗംഗ

🆀 ഗംഗയുടെ പ്രധാന പോഷക നദികൾ ഏതൊക്കെയാണ്
🅰 യമുന
🅰 കോസി
🅰 അളകനന്ദ
🅰 സോൺ
🅰 ദാമോദർ
🅰 മഹാനന്ദ

🆀 ഗംഗയും യമുനയും എവിടെവച്ചാണ് കൂടിച്ചേരുന്നത്
🅰 അലഹാബാദിൽ

🆀 ഹിമാലയ പർവത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോൾ ഭൂമിക്കടിയിലൂടെ ഒഴുകുന്നുണ്ട് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന നദി
🅰 സരസ്വതി നദി

🆀 ഭഗീരഥിയും അളകനന്ദയും സംഗമിക്കുന്നത് എവിടെ വെച്ചാണ്
🅰 ദേവപ്രയാഗ്

🆀 താജ്മഹൽ ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്
🅰 യമുന

🆀 കൗശിക എന്നെ ഋഗ്വേദത്തിൽ പരാമർശിക്കുന്ന നദി ഏതാണ്
🅰 കോസി

🆀 ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി ഏതാണ്
🅰 കോസി

🆀 കൊൽക്കത്ത ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
🅰 ഹൂഗ്ലി

🆀 ഒരു വേലിയേറ്റ നദിയാണ് – ഹൂഗ്ലി

🆀 ബംഗാളിലെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 ദാമോദർ

🆀 ജൈവ മരുഭൂമി എന്നറിയപ്പെടുന്ന നദി കൂടിയാണ്
🅰 ദാമോദർ

🆀 രാം ഗംഗ നദി ഏത് നാഷണൽ പാർക്കിലൂടെ ആണ് ഒഴുകുന്നത്
🅰 ജിം കോർബെറ്റ്

🆀 തമസ്യ എന്ന് രാമായണത്തിൽ അറിയപ്പെടുന്ന നദി ഏതാണ്
🅰 ടോൺസ്

🆀 ബംഗ്ലാദേശിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി
🅰 പത്മ

🆀 യമുനാ തീരത്തെ പ്രധാന പട്ടണങ്ങൾ
🅰 ഡൽഹി
🅰 ആഗ്ര

🆀 യമുനയുടെ പോഷക നദികൾ ഏതൊക്കെയാണ്
🅰 ടോൺസ്
🅰 ചമ്പൽ
🅰 കെൻ
🅰 ബേത്വാ

ബ്രഹ്മപുത്ര പി എസ് സി ചോദ്യോത്തരങ്ങൾ

🆀 മലിനീകരണം ഏറ്റവും കുറഞ്ഞ ഹിമാലയൻ നദി
🅰 ബ്രഹ്മപുത്ര

🆀 ഇന്ത്യയുടെ ചുവന്ന നദി നന്ദി എന്ന വിശേഷണമുള്ള ഉള്ള നദി
🅰 ബ്രഹ്മപുത്ര

🆀 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആഴമുള്ള നദി
🅰 ബ്രഹ്മപുത്ര

🆀 ബ്രഹ്മപുത്ര ഉത്ഭവിക്കുന്നത് എവിടെയാണ്
🅰 ചെമയുങ് ദുങ് ഹിമാനി

🆀 ബ്രഹ്മപുത്ര എവിടെയാണ് എവിടെയാണ് പതിക്കുന്നത്
🅰 ബംഗാൾ ഉൾക്കടൽ

🆀 ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്
🅰 ജമുന

🆀 ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത്
🅰 സാങ്പോ

🆀 ബ്രഹ്മപുത്ര അരുണാചൽ പ്രദേശിൽ അറിയപ്പെടുന്നത്
🅰 ഡിഹാങ്

🆀 ഇന്ത്യയിലെ നദിക്ക് കുറുകെയുള്ള ഏറ്റവും നീളംകൂടിയ പാലം ആയ ഭൂപൻ ഹസാരിക ഏത് നദിക്ക് കുറുകെയാണ്
🅰 ലോഹിത് നദി കുറുകെ

🆀 ബ്രഹ്മപുത്രയുടെ പോഷക നദി ആണ് ….ലോഹിത്

🆀 ഭൂപൻ ഹസാരിക പാലത്തിൻറെ നീളം
🅰 9.15 കിലോമീറ്റർ

🆀 ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ഏതാണ്
🅰 ടീസ്റ്റ

🆀 സിക്കിം ഇൻറെ എൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 ടീസ്റ്റ