‘വളഞ്ഞ’ വഴി ചോദ്യങ്ങൾ വന്നാലും മികച്ച സ്കോർ നേടാം, പിഎസ്‌സി പരിശീലനം ഇങ്ങനെ ഒന്നു മാറ്റിപ്പിടിച്ചാലോ.

psc

ഹൈഡ്രോക്ലോറിക് ആസിഡും സോഡിയം ഹൈഡ്രോക്സൈഡും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്നത്…

നേരിട്ടല്ലാതെ അൽപം വളഞ്ഞ രീതിയിലുള്ള പിഎസ്‌സി ചോദ്യങ്ങൾക്കാണല്ലോ കൂടുതൽ പരിശീലനം ആവശ്യമുള്ളത്. സയൻസുമായി ബന്ധപ്പെട്ടവയാണെങ്കിൽ പ്രത്യേകിച്ചും. കെമിസ്ട്രിയിൽനിന്നുള്ള ചില ചോദ്യങ്ങൾ ചെയ്തുനോക്കാം….

1. ചേരുംപടി ചേർക്കുക.

(1) കാസ്റ്റിക് സോഡ
(2) ജിപ്സം
(3) മിൽക്ക് ഓഫ് ലൈം
(4) കാസ്റ്റിക് പൊട്ടാഷ്

a. കാൽസ്യം സൾഫേറ്റ്
b. പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
c. സോഡിയം ഹൈഡ്രോക്സൈഡ്
d. കാൽസ്യം ഹൈഡ്രോക്സൈഡ്

A. 1-a, 2-b, 3-d, 4-c
B. 1-c, 2-d, 3-a, 4-b
C. 1-c, 2-a, 3-d, 4-b
D. 1-b, 2-d, 3-a, 4-c

2. താഴെപ്പറയുന്നവയിൽ അലോഹ ഓക്സൈഡുകൾക്ക് ഉദാഹരണമല്ലാത്തത് ഏത് ?

A. CaO
B. SO2
C. NO2
D. CO2

3. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. (1) ആസിഡുകൾ പ്രവർത്തനശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഹൈഡ്രജൻ വാതകം ഉണ്ടാകുന്നു.

(2) ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിച്ച് കാർബൺഡൈഓക്സൈഡ് വാതകം സ്വതന്ത്രമാക്കുന്നു.

(3) ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ (H+) ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർഥങ്ങളാണ് ആസിഡുകൾ.

A. (1), (3) എന്നിവ
B. (1), (2), (3) എന്നിവ
C. (3) മാത്രം
D. (1), (2) എന്നിവ

ഉത്തരങ്ങൾ: 1.C, 2.A, 3.B