ഇന്ത്യൻ ഭരണഘടന മൗലിക അവകാശങ്ങൾ

fundamental rights

∎ മൗലികാവകാശങ്ങൾ എന്ന ആശയം എവിടെ നിന്നാണ് ഇന്ത്യ കടമെടുത്തത്
അമേരിക്കയിൽനിന്ന്

∎ മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം
മൂന്ന് (ആർട്ടിക്കിൾ 12 മുതൽ 35 വരെ)

∎ മൗലികാവകാശങ്ങളുടെ പിതാവ്
സർദാർ വല്ലഭായി പട്ടേൽ

∎ ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്
മൗലിക അവകാശങ്ങൾ

∎ ഇന്ത്യൻ ഭരണഘടനയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്
മൗലിക അവകാശങ്ങൾ

∎ ഇന്ത്യൻ ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്നത്
മൗലിക അകാശങ്ങൾ

∎ അമേരിക്കൻ ഭരണഘടനയുടെ അവകാശ പത്രിക യുമായി സാദൃശ്യമുള്ള ഇന്ത്യൻ ഭരണഘടനയുടെ ആശയം
മൗലികാവകാശം

∎ സമത്വത്തിനുള്ള അവകാശം ആർട്ടിക്കിൾ 14 മുതൽ 18 വരെ

∎ സ്വാതന്ത്ര്യത്തിനുള്ള അവകാശം 19 മുതൽ മുതൽ 22 വരെ

∎ ചൂഷണത്തിനെതിരെയുള്ള അവകാശം ആർട്ടിക്കിൾ 23 മുതൽ 24 വരെ

∎ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ആർട്ടിക്കിൾ 25 മുതൽ 28

∎ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ആർട്ടിക്കിൾ 29 മുതൽ 30 വരെ

∎ ഭരണഘടനാപരമായ പ്രതിവിധികള് അവകാശം ആർട്ടിക്കിൾ 32

സമത്വത്തിനുള്ള അവകാശം ആർട്ടിക്കിൾ 14 മുതൽ 18 വരെ

ആർട്ടിക്കിൾ 14

∎ നിയമത്തിനുമുന്നിൽ ഉള്ള തുല്യമായ നിയമസംരക്ഷണം പൗരന്മാർക്ക് ഉറപ്പുനൽകുന്നു (നിയമവാഴ്ച ഉറപ്പുനൽകുന്നു)

ആർട്ടിക്കിൾ 361

∎ ആർട്ടിക്കിൾ 14 വ്യവസ്ഥകൾ, രാഷ്ട്രപതി, ഗവർണർമാർ എന്നിവർക്ക് ബാധകമല്ല.

ആർട്ടിക്കിൾ 15

∎ ജാതി, മതം, ലിംഗം എന്നിവ അടിസ്ഥാനമാക്കി പൗരന്മാരിൽ വിവേചനം ഉണ്ടാവില്ല
∎ മഹാത്മാഗാന്ധിയുടെ സാമൂഹ്യ സമത്വ സങ്കൽപ്പമായി ബന്ധം ഉള്ള ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം – ആർട്ടിക്കിൾ 15

ആർട്ടിക്കിൾ 16

∎ സർക്കാർ ഉദ്യോഗങ്ങളിൽ എല്ലാ പൗരന്മാർക്കും തുല്യ അവസരം അത് ഉറപ്പുനൽകുന്നു. (അവസരസമത്വം )

ആർട്ടിക്കിൾ 17

∎ എല്ലാത്തരത്തിലുള്ള അയിത്താചരണം പ്രവർത്തനങ്ങളെയും നിരോധിക്കുന്ന ആർട്ടിക്കിൾ
∎ തൊട്ടുകൂടായ്മ നിരോധന നിയമം – 1955
∎ മഹാത്മാഗാന്ധി കീ ജയ് എന്ന വിളികളോടെ കൂടി അംഗീകരിച്ച ആർട്ടിക്കിൾ ആർട്ടിക്കിൾ 17

ആർട്ടിക്കിൾ 18

∎ ബഹുമതികൾ / പദവികൾ നിരോധിക്കുന്നു