കേരളത്തിലെ ദൃശ്യകലകൾ ചോദ്യോത്തരങ്ങൾ

psc

മോഹിനിയാട്ടം

∎ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദേവദാസിയുടെ പരിഷ്കരിച്ച പതിപ്പാണ് മോഹിനിയാട്ടം

∎ മോഹിനിയാട്ടത്തിന്റെ അമ്മ എന്നറിയപ്പെടുന്നത്
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

∎ ആദ്യമായി എംഎ നേടിയ കലാകാരി
ഡോക്ടർ സുനന്ദ നായർ

∎ കേരളത്തിൻറെ തനതായ ലാസ്യ നൃത്തം
മോഹിനിയാട്ടം (രസം – ശൃംഗാരം)

∎ മോഹിനിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീതം
കർണാടക സംഗീതം

∎ മോഹിനിയാട്ടത്തെ പരിപോഷിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി
സ്വാതി തിരുന്നാൾ
പി എസ് സി ചോദ്യോത്തരങ്ങൾ കഥകളി
∎ മോഹിനിയാട്ടത്തിലെ മുദ്രകളെ (24) കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം
ഹസ്തലക്ഷണദീപിക ( എഴുതിയത് ഉദയവർമ്മ തമ്പുരാൻ )

നങ്ങ്യാർകൂത്ത്

∎ മാർഗി സതി എന്ന കലാകാരി ഏത് കലയുമായി ബന്ധപ്പെട്ടതാണ്
നങ്ങ്യാർകൂത്ത്

∎ നങ്ങ്യാർകൂത്തിന് പേരുകേട്ട കേരളത്തിലെ ക്ഷേത്രം
തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം

കൂടിയാട്ടം

∎ അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്നത്
കൂടിയാട്ടം

∎ കൂടിയാട്ടം അവതരിപ്പിക്കുന്ന അരങ്ങ്
കൂത്തമ്പലം

∎ പൂർണ്ണമായും ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ എത്ര ദിവസം വേണം
41

∎ കേരളത്തിൻ്റെ പുറത്ത് അവതരിപ്പിച്ച ആദ്യ കൂടിയാട്ടം
തോരണയുദ്ധം, 1962, ചെന്നൈ
പി എസ് സി ചോദ്യോത്തരങ്ങൾ കഥകളി

∎ പ്രധാനപ്പെട്ട കൂടിയാട്ട കലാകാരന്മാർ
അമ്മന്നൂർ മാധവചാക്യാർ
മാണി മാധവ ചാക്യാർ
മാണി നീലകണ്ഠ ചാക്യാർ
മാണി ദാമോദര ചാക്യാർ

ഓട്ടൻതുള്ളൽ

∎ സാധാരണക്കാരനെ കഥകളി എന്നറിയപ്പെടുന്ന കലാരൂപം
ഓട്ടൻതുള്ളൽ

∎ തുള്ളലിൻ്റെ ഉപജ്ഞാതാവ്
കുഞ്ചൻ നമ്പ്യാർ

∎ തുള്ളൽ എന്ന വാക്കിനർത്ഥം
നൃത്തം

∎ കുഞ്ചൻ നമ്പ്യാർ ജനിച്ചത്
പാലക്കാട് ജില്ലയിലെ ലക്കിടി, കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്ത് ഭവനം

∎ എവിടെവച്ചാണ് കുഞ്ചൻ നമ്പ്യാർ തുള്ളലിന് രൂപം നൽകിയത്
അമ്പലപ്പുഴ

∎ അമ്പലപ്പുഴ കോണകം എന്ന വസ്ത്രം ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു
ഓട്ടം തുള്ളൽ

∎ അർദ്ധരാത്രി അവതരിപ്പിക്കുന്ന തുള്ളൽ
ശീതങ്കൻതുള്ളൽ

∎ പ്രഭാതത്തിൽ അല്ലെങ്കിൽ രാവിലെ അവതരിപ്പിക്കുന്ന തുള്ളൽ
പറയൻ തുള്ളൽ

∎ ഓട്ടം തുള്ളലിലെ പ്രധാന വൃത്തം
തരംഗിണി.

∎ പേവിഷബാധയേറ്റ് അന്തരിച്ച കലാകാരൻ
കുഞ്ചൻ നമ്പ്യാർ

∎ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്
അമ്പലപ്പുഴ

∎ കുഞ്ചൻ ദിനം
മെയ് 5

∎ തുഞ്ചൻ ദിനം
ഡിസംബർ 31

∎ മലയാളത്തിലെ ആദ്യ തുള്ളൽ കൃതി
കല്ല്യാണ സൌഗന്ധികം.