കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ
1. കേരളത്തിലെ പ്രധാനപ്പെട്ട ഭക്ഷ്യ വിളകൾ?
🅰 നെല്ല്, മരച്ചീനി, പയർ വർഗ്ഗങ്ങൾ
2. കേരളത്തിലെ ആകെ കൃഷിഭൂമിയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന വിളകൾ നാണ്യവിളകൾ?
🅰 കശുമാവ്, റബ്ബർ, കുരുമുളക്, തെങ്ങ് തുടങ്ങിയവ
3. കേരളത്തിലെ പ്രധാന ഭക്ഷ്യ വിള?
🅰 നെല്ല്
4. കേരളത്തിലെ മുഖ്യ ആഹാരം?
🅰 അരി
5. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള?
🅰 നെല്ല് (7.7 ശതമാനം )
6. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് കൃഷി ചെയ്യുന്ന ജില്ല?
🅰 പാലക്കാട്
7. ഏറ്റവും കൂടുതൽ കൃഷിഭൂമിയുള്ള ജില്ല കൂടിയാണ്?
🅰 പാലക്കാട്
8. കേരള കർഷക ദിനം?
🅰 ചിങ്ങം1
9. ദേശീയ കർഷക ദിനം എന്നാണ്?
🅰 ഡിസംബർ 23
10. ലോക നാളികേര ദിനം?
🅰 സെപ്റ്റംബർ 2
11. നെൽകൃഷിയിൽ രണ്ടാംസ്ഥാനത്തുള്ള കേരളത്തിലെ ജില്ല?
🅰 ആലപ്പുഴ
12. കേരളത്തിലെ പ്രധാന കൃഷി രീതികൾ ഏതൊക്കെയാണ്?
🅰 വിരിപ്പ്
🅰 മുണ്ടകൻ
🅰 പുഞ്ച
13. വിരിപ്പ് കൃഷി രീതി ഏത് മാസത്തിലാണ് ഇറക്കുന്നത്?
🅰 ഏപ്രിൽ-മെയ്
14. വിരിപ്പ് കൃഷി രീതി വിളവെടുക്കുന്ന മാസം?
🅰 സെപ്റ്റംബർ-ഒക്ടോബർ
15. മുണ്ടകൻ കൃഷി ഏത് മാസത്തിലാണ് ഇറക്കുന്നത്?
🅰 സെപ്റ്റംബർ-ഒക്ടോബർ
16. മുണ്ടകൻ കൃഷിയിൽ വിളവെടുക്കുന്നത്?
🅰 ഡിസംബർ-ജനുവരി
17. പുഞ്ച കൃഷി ഏത് മാസത്തിലാണ് ഇറക്കുന്നത്?
🅰 ഡിസംബർ-ജനുവരി
18. പുഞ്ച കൃഷി വിളവ് എടുക്കുന്നത്?
🅰 മാർച്ച് ഏപ്രിൽ
19. കേരളത്തിൻറെ നെതർലൻഡ്, കേരളത്തിലെ ഹോളണ്ട്, പമ്പയുടെ ദാനം എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം?
🅰 കുട്ടനാട്
20. കേരളത്തിലെ പ്രധാന നെല്ലിനങ്ങൾ ഏതൊക്കെയാണ്?
🅰 അന്നപൂർണ
🅰 രോഹിണി
🅰 സ്വർണ്ണ പ്രഭ
🅰 കൈരളി
🅰 രേവതി
🅰 അരുണ
🅰 വർഷ
🅰 ചിങ്ങം
🅰 ജയ
🅰 വൈറ്റില 1
21. ഉപ്പിൻ്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന അത്യുൽപാദനശേഷിയുള്ള ഒരു നെല്ലിനും?
🅰 ഏഴോം
22. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി വിസ്തൃതിയുള്ള നാണ്യവിള ഏതാണ്?
🅰 തെങ്ങ്
23. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി വിസ്തൃതിയുള്ള രണ്ടാമത്തെ നാണ്യവിള?
🅰 റബ്ബർ
24. തെങ്ങ് നടേണ്ട ശരാശരി അകലം എത്രയാണ്?
🅰 7.5 മീറ്റർ x 7.5 മീറ്റർ
25. ഇന്ത്യയിലെ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
🅰 കേരളം
26. കേരളത്തിലെ മാംഗോ സിറ്റി എന്നറിയപ്പെടുന്നത്?
🅰 മുതലമട
27. കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന സ്ഥലം?
🅰 ചിറ്റൂർ
28. ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ കിഴങ്ങുവിള?
🅰 മരിച്ചീനി
29. മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
🅰 തിരുവനന്തപുരം
30. പുകയില കൃഷി ചെയ്യുന്ന കേരളത്തിലെ ഏക ജില്ല?
🅰 കാസർഗോഡ്
31. വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
🅰 ഇടുക്കി
32. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ്, തേയില ഉൽപാദിപ്പിക്കുന്ന ജില്ല?
🅰 ഇടുക്കി
33. തേയില കൃഷി ഉള്ള കേരളത്തിലെ ജില്ലകൾ?
🅰 ഇടുക്കി വയനാട്
34. കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ്?
🅰 കേരളം
35. നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തെത്തുള്ള ജില്ല?
🅰 കോഴിക്കോട്
36. റബ്ബർ ബോർഡിൻറെ ആസ്ഥാനം?
🅰 കോട്ടയം
37. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
🅰 കോട്ടയം
38. നാളികേര വികസന ബോർഡിൻറെ ആസ്ഥാനം?
🅰 കൊച്ചി
39. നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
🅰 ബാലരാമപുരം
40. കേരള ഗവൺമെൻറ് ആരംഭിച്ച കർഷകർക്കുള്ള പലിശ രഹിത ലോൺ?
🅰 ഗ്രീൻ കാർഡ് പദ്ധതി
41. മിൽമ സ്ഥാപിതമായ വർഷം?
🅰 1980
42. കേരളത്തിൽ ആദ്യമായി മിൽക്ക് എടിഎം നിലവിൽ വന്നത്?
🅰 എറണാകുളം
43. കോളേജ് ഓഫ് ഹോർട്ടികൾച്ചർ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
🅰 വെള്ളാനിക്കര
44. പച്ചക്കറികൾ പഴങ്ങൾ സുഗന്ധവിളകൾ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനം?
🅰 ഹോർട്ടികൾച്ചർ 2005
45. ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് നിലവിൽ വന്ന ജില്ല?
🅰 ആലപ്പുഴയിൽ മാവേലിക്കര
46. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം?
🅰 മാട്ടുപ്പെട്ടി
47. കേരളം മണ്ണും മനുഷ്യനും ആരുടെ ഗ്രന്ഥമാണ്?
🅰 തോമസ് ഐസക്ക്
48. കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ?
🅰 മഞ്ജു വാര്യർ
49. ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?
🅰 കെ ജെ യേശുദാസ്
50. പച്ചയിലൂടെ വൃത്തിയിലേക്ക് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
🅰 ഹരിതകേരളം
51. ഹരിതകേരളം പദ്ധതി ഉദ്ഘാടനം ചെയ്ത വർഷം?
🅰 2016 ഡിസംബർ 8
52. മികച്ച കർഷകന് നൽകുന്ന അവാർഡ്?
🅰 കർഷകോത്തമ
53. ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെൻറ് നൽകിവരുന്ന ബഹുമതി ഏതാണ്?
🅰 കൃഷി പണ്ഡിറ്റ്
54. പുകയില അടക്ക എന്നിവയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ ജില്ല?
🅰 കാസർഗോഡ്
55. കശുവണ്ടി ഉദ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല?
🅰 കണ്ണൂർ
56. കാപ്പി ഇഞ്ചി എന്നിവയുടെ കൃഷിയിൽ മുന്നിൽ നിൽക്കുന്ന ജില്ല?
🅰 വയനാട്
57. റബ്ബർ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല?
🅰 കോട്ടയം
58. കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പൂ, ചന്ദനം എന്നിവയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല
🅰 ഇടുക്കി
59. നിലക്കടല, നെല്ല്, ഓറഞ്ച്, പരുത്തി, പച്ചമുളക്, മഞ്ഞൾ പയർവർഗ്ഗം, മാമ്പഴം, മധുരക്കിഴങ്ങ് എന്നിവ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല?
🅰 പാലക്കാട്
60. പപ്പായ, മുരിങ്ങ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല?
🅰 മലപ്പുറം
61. സുഗന്ധഭവൻ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
🅰 കൊച്ചി
62. യവനപ്രിയ എന്നറിയപ്പെടുന്നത്?
🅰 കുരുമുളക്
63. കേരളത്തിലെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്ന ജില്ല?
🅰 ഇടുക്കി
64. ഇന്ത്യയുടെ സുഗന്ധവ്യജ്ഞന തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
🅰 കേരളം
65. തക്കാളി ഗ്രാമം പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത്?
🅰 ആനാട് തിരുവനന്തപുരം
66. കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
🅰 ചൂണ്ടൽ വയനാട്
67. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
🅰 കോഴിക്കോട്
68. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ ഏതൊക്കെ?
🅰 ആനക്കയം മലപ്പുറം
🅰 മടക്കത്തറ തൃശൂർ
69. നാളികേര വികസന ബോർഡിൻറെ ആസ്ഥാനം?
🅰 കൊച്ചി
70. കൈതച്ചക്ക റിസർവ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്?
🅰 വാഴക്കുളം
71. മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
🅰 കോന്നി
72. പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചയ്യുന്നത്?
🅰 ഓടക്കാലി
73. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ?
🅰 വൈറ്റില
🅰 പട്ടാമ്പി
🅰 കായംകുളം
🅰 മങ്കൊമ്പ്
74. കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
🅰 തിരുവല്ല, പത്തനംതിട്ട
🅰 മേനോൻപാറ, പാലക്കാട്
75. ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
🅰 കണ്ണാറ, തൃശ്ശൂർ
76. കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
🅰 പന്നിയൂർ കണ്ണൂർ
77. ഇഞ്ചി ഗവേഷണ കേന്ദ്രം?
🅰 അമ്പലവയൽ
78. കേരള ഏലം ഗവേഷണ കേന്ദ്രം?
🅰 പാമ്പാടും പാറ
79. കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം?
🅰 മയിലാടുംപാറ
80. മിൽമയുടെ ആസ്ഥാനം?
🅰 തിരുവനന്തപുരം
81. നബാർഡ് ആസ്ഥാനം?
🅰 പാളയം തിരുവനന്തപുരം
82. കേരഫെഡ് സ്ഥിതിചെയ്യുന്നത്?
🅰 തിരുവനന്തപുരം
83. കേരള കാർഷിക സർവകലാശാല?
🅰 വെള്ളാനിക്കര
84. നാഷണൽ സീഡ് കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത്?
🅰 കരമന തിരുവനന്തപുരം
85. ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം സ്ഥിതിചെയ്യുന്നത്?
🅰 വണ്ടൻമേട് ഇടുക്കി
86. കേരളത്തിലെ നെൽക്കിണ്ണം എന്നറിയപ്പെടുന്ന ജില്ല?
🅰 പാലക്കാട്