Daily GK Questions

1. ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് പറയുന്ന പേര് ?
A) പൊതുഭരണം ✔
B) പൊതുജനാരോഗ്യം
C) ആസൂത്രണം
D) ആസൂത്രണ കമ്മീഷൻ
2. നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക, ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക എന്ന് ആവശ്യപ്പെട്ട വ്യക്തി ?
A) സുഭാഷ് ചന്ദ്രബോസ്
B) ജവഹർലാൽ നെഹ്റു
C) മഹാത്മാഗാന്ധി ✔
D) വല്ലഭായ് പട്ടേൽ
3. കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യാ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്
A) സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
B) യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ✔
C) യുവജന കമ്മീഷൻ
D) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ
4. ഇ-ഗവേണൻസിലുടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക്പ്ര യോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം.
A) സാക്ഷരതാമിഷൻ
B) സാമുഹിക ക്ഷേമ വകുപ്പ്
C) ഫ്രണ്ട് ഓഫീസ്
D) അക്ഷയകേന്ദ്രം. ✔
5. സംസ്ഥാന തലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനം.
A) ലോകായുക്ത ✔
B) ലോക്പാൽ
C) വിജിലൻസ് കമ്മീഷൻ
D) അഴിമതി വിരുദ്ധ സ്ക്വാഡ്
6. 5, 8, 17, 44, …….എന്ന ശ്രണിയുടെ അടുത്ത പദം എത്ര ?
A) 80
B) 120
C) 125 ✔
D) 71
7. %’ എന്നത് ‘-‘ നേയും * ‘എന്നത് = ‘നേയും @ ‘എന്നത് X നേയും “#’ എന്നത് + നേയും സൂചിപ്പിച്ചാൽ 887%36*3#5 ന്റെ വില.
A) 48
B) 49 ✔
C) 52
D) 50
8. ചുവടെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക
A) 196
B) 169
C) 729
D) 589 ✔
9. ഒരു ക്ലോക്കിലെ പ്രതിബിംബത്തിലെ സമയം 8: 30 അയാൽ ക്ലോക്കിലെ യഥാർത്ഥ സമയം
A) 2: 30
B) 5 : 30
C) 10 30
D) 3 : 30 ✔
10. ആദ്യത്തെ സംഖ്യകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഉത്തരം കണ്ടെത്തുക
35:64:47: …..
A) 100
B) 81
C) 120
D) 121 ✔